തണ്ണിത്തോട് അടവി കുട്ടവഞ്ചി സഫാരി : By Jobin Joseph

Continued from last month

ആനക്കൂട്ടിൽ നിന്നും നേരെ ഇനി കുട്ടവഞ്ചി കയറുവാനുള്ള യാത്രയാണ്. കോന്നിയിൽ ഇപ്പോൾ ഏറ്റവും അധികം ആളുകൾ അന്വേഷിച്ചെത്തുന്ന സംഭവമാണ് തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചി സഫാരി. കോന്നി വനമേഖലയിലെ കാടിൻരെ വന്യതയോട് ചേർന്നു നിൽക്കുന്ന ഈ കുട്ടവഞ്ചി സഫാരി ഹൊഗനെക്കലിന്റെ അതേ അനുഭവങ്ങൾ, ഒരു പക്ഷെ അതിലും കിടിലൻ ആംബിയൻസ് നല്കുന്ന ഇടമായാണ് കോന്നിയെ ന്യൂജെൻ സഞ്ചാരികൾ അടയാളപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ഹൊഗനെക്കൽ എന്നു കോന്നിയെ വിളിക്കുന്നവരും കുറവല്ല. ഹൊഗനെക്കലിലെ കുട്ടവഞ്ചി സഫാരിയെ ആദ്യം ദത്തെടുത്ത കേരളത്തിലെ ഇടം കൂടിയാണ് കോന്നി.

തുഴക്കാരൻ ഉൾപ്പെടെ ആറുപേർ

തുഴക്കാരൻ ഉൾപ്പെടെ ആറുപേർ

നിലയില്ലാക്കയത്തിലൂടെ കുട്ടവഞ്ചിയിൽ ശ്വാസമടക്കി പോകുന്നതാണ് ഇവിടുത്തെ കുട്ടവഞ്ചി യാത്ര. കറങ്ങിക്കറങ്ങി പോകുന്ന കുട്ടവഞ്ചി യാത്ര ഇവിടെ ഒഴിവാക്കുവാൻ പറ്റാത്ത ഒന്നാണ്. അടവി ഇക്കോ ടൂറിസം സെൻ തുഴക്കാരൻ ഉൾപ്പെടെ ആറുപേർക്ക് ഒരു വ‍ഞ്ചിയിൽ പോകാം. ദീർഘ ദൂര യാത്രയ്ക്കും ഹ്രസ്വദൂര യാത്രയ്ക്കും ഇവിടെ അവസരമുണ്ട്. അരമണിക്കൂറ്‍ ഹ്രസ്വദൂര സഫാരിക്കും ഒരു മണിക്കൂർ സമയം ദീർഘദൂര സഫാരിക്കും സമയമെടുക്കും. കല്ലാറ്റിലൂടെ കാടിനെയും പ്രകൃതിയെയും അറിഞ്ഞ് ചാഞ്ഞു കിടക്കുന്ന മരങ്ങളും വള്ളികളും തട്ടിയുള്ള യാത്ര മികച്ച ഒരു അനുഭവമായിരിക്കും. പത്തനംതിട്ടയില്‍ നിന്നും ആനക്കൂട് വഴി കോന്നി-തണ്ണിത്തോട് റോഡുവഴി ഇവിടെയെത്താം. കോന്നിയില്‍ നിന്നും 13 കിലോമീറ്ററാണ് ദൂരം

To be continued…. next month edition

Alex Thomas

About the author

Comments

Leave a Reply

Your email address will not be published. Required fields are marked *