- അതിബുദ്ധിക്ക് അല്പായുസ്സ്-
2. അതിമോഹം ചക്രം ചവിട്ടും (ചുമക്കും)
3. അതിവിടയം അകത്തെങ്കിൽ അതിസാരം പുറത്തും
4. അതി സർവത്രവർജ്ജയേൽ-
5. അതുമില്ലിതുമില്ല അമ്മയുടെദീക്ഷയുമില്ല-
6. അത്തം ഞാറ്റുതലയും അരചർകോപവും പിത്തവ്യാധിയും പിതൃശാപവും
ഒക്കുവോളം തീരാ-
7 അത്താണികണ്ട കൂലിക്കാരനെപ്പോലെ-
8. അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം, മുത്താഴമെങ്കിൽ മുള്ളേലും ശയിക്കണം
അൻപോടുകൊടുത്താൽ അമൃതു-
9. അപമര്യാദക്കു കീഴ്മര്യാദ പറഞ്ഞാലൊ-
10,.അപ്പം തിന്നണൊ കുഴിയെണ്ണണൊ-
11. അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്-
12. അഭ്യസിച്ചാൽ ആനയെ എടുക്കാം-