വാനിൽ തെളിഞ്ഞു പൊൻ താരകം
മന്നിൽ പിറന്നു ദിവ്യ ശിശു
മാനവ ജാതിയെ രക്ഷിപ്പാനായ്
മാനുഷ ജന്മമെടുത്തു ദേവൻ
ഉണ്ണി പിറന്നു ഈ ഭൂവിൽ നമ്മുടെ
ഉള്ളിൽ പിറക്കണം എന്നേക്കുമായ്
ഉന്നത മഹിമകൾ വെടിഞ്ഞു കർത്തൻ
ഉയർത്തുവാനായ് മനുകുലത്തെ
ആട്ടിടയരന്നാർത്തു പാടി
ആനന്ദ നൃത്തമാടി മാലാഖമാർ
അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ആലപിച്ചീടുന്നു ദൂതഗണം
പൊന്നു മൂരു കുന്തുരുക്കവുമായ്
പോകാം നമുക്കും ബേത്ലഹേമിൽ
പാരിൻ നാഥനെ കണ്ടു വണങ്ങാം
പൈതലാം യേശുവിനു കാഴ്ച്ചയേകാം
ആടിപ്പാടി സ്തുതിക്കാഒ ഈ രാവിൽ
ആനന്ദ ഗീതങ്ങൾ ആലപിക്കാം
ആദിയിൽ വചനമായ് ജനിച്ചവനെ
ആമോദമോടെ വരവേൽക്കാം
