താഴെ വന്നു പൂനിലാവിൻ
കിരീടമണിഞ്ഞ കന്യക
വിടരും കണ്ണിൽ വിരുന്നിനെത്തി
ഒരു നല്ല ജ്യോതിയായ് പൌർണമി
അംബരത്തിൻ മേലാപ്പിൽ

തട്ടി തലോടി നടന്നൊരു
നറു നിലാവിൻ കന്യക
കാതരയായ് കരഞ്ഞു പിന്നെ
പാലൊളി തൂകി പുഞ്ചിരിച്ചു
മായാത്ത മുദ്രയായ്
എന്നിലെക്കടുത്തു സുര സുന്ദരി
കനവിലൂറും നിനവിലും
നീ ഒരുവേള മാത്രം പാടി
മറക്കുവാനായ് കാതിൽ മൊഴിഞ്ഞു
പറന്നുപോയൊരു കിനാക്കൾ തേടിയലഞ്ഞു
ഉള്ളിന്റെ ഉള്ളിൽ കൊരുത്തു വെച്ചിതു
ഒരു നല്ല സ്നേഹത്തിൻ പൂമാല
തങ്ക രഥതിലേറിയെൻ കിനാവുകൾ
വിരഹത്തിൻ വേദന മാറ്റീടാൻ
അമാവസിയിയിൽ നീ മറഞ്ഞു
ചിറകു വിടർത്തിയ സ്വപ്നങ്ങൾ
മുള്ളായെൻ ഹൃദയത്തിൽ തറച്ചു
By Tom