Ukraine Part-2

കേരളത്തിലെപോലെ തന്നെ ജൂൺ ജൂലൈ മാസങ്ങളിൽ   മഴ പെയ്യുന്ന ഒരു രാജ്യമാണ് ഉക്രൈൻ , അതുപോലെ വര്ഷാവസാനത്തിലും ആദ്യപകുതിയിലും നല്ല തണുപ്പും   ഹിമ പാതവും ഉണ്ടാകാറുണ്ട് . ആൽപ്സ് പർവതത്തിന്റെ ഭാഗമായി യൂറോപ്പിൽ ഉള്ള പർവത നിരകളാണ് കാർപാത്യൻ നിരകൾ , ഡ്രാക്കുള പ്രഭുക്കന്മാർ  പൂണ്ടു വിളയാടിയ താഴ്വരകളും കൊട്ടാരങ്ങളും ഈ മലനിരയിലായിട്ടാണ് , പകുതിയിലധികവും റുമേനിയയിൽ ആണെങ്കിലും ഉക്രയിനിലും കാർപാത്യൻ നിരകൾ കാണാം . ഉക്രൈനിൽ ഏറ്റവും അധികം മഞ്ജു വീഴ്ച ഉണ്ടാകാറുള്ള സ്ഥലമാണ് കാർപാത്യൻ മലനിരകൾ

സമശീതോക്ഷ്ണ മേഖലയിലാണ് ഉക്രെയിൻ സ്ഥിതിചെയ്യുന്നത്.  നീരാവി സമ്പൂർണവും സാമാന്യം ഉയർന്ന താപനിലയിലയിലുള്ളതുമായ കാറ്റുകൾ വീശുന്നത് ശീതകാലത്ത് ഉക്രെയിനിന്റെ പശ്ചിമഭാഗത്ത് ശൈത്യത്തിന്റെ കാഠിന്യം കുറയുന്നതിനു കാരണമായിത്തീരുന്നു. കിഴക്കൻ ഭാഗങ്ങളിൽ വടക്കുള്ള ഉച്ചമർദ മേഖലയുടെ സ്വാധീനത മൂലം ശൈത്യം താരതമ്യേന കൂടുതലയിരിക്കും. ഉഷ്ണകാലത്തു കിഴക്കൻ ഭാഗങ്ങളിൽ തരതമ്യേന കൂടുതലായും പടിഞ്ഞാറു സമീകൃതമായും ചൂടനുഭവപ്പെടുന്നു. ആണ്ടിൽ രണ്ടോമൂന്നോ ഹ്രസ്വമായ മഴക്കാലങ്ങൾ ഉണ്ടായിരിക്കും;

അതിമനോഹരമായ സസ്യ ജാലങ്ങളെകൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു രാജ്യമാണ് യുക്രൈൻ  . ദുരെ നിന്ന് നോക്കുമ്പോൾ പൂച്ച കണ്ണുപോലെ അനേകം   അനേകം  ചെറിയ തടാകങ്ങൾ.   ഈ തടാകങ്ങൾ പലതും ചതുപ്പു നിറഞ്ഞതാണ് എന്നുള്ളതാണ് വസ്തുത. ഇവിടെയുള്ള വലിയ ഒരു ജല വൈദ്യുത പദ്ധതിയാണ്  നൈപ്പർ , അതിനോടനുബന്ധിച്ചു തടാകം കൃത്രിമമായി നിർമ്മിച്ചിട്ടുണ്ട്

ലെനിൻ റിസെർവോയെർ – ഒരു പക്ഷെ ലെനിന്റെ ഓർമക്കായി നൽകിയിട്ടുള്ള  പേരാവും ഈ കൃത്രിമ തടാകത്തിനു ഉള്ളത്

വന സമ്പത്തു കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു രാജ്യമാണ്  ഉക്രൈൻ , നദീ തീരങ്ങളിലും മല നിരകളിലും   നല്ല പച്ചയാർന്ന ഇടതൂർന്ന  വനങ്ങൾ കണ്ണിനു കുളിർമ നൽകുന്നു . ഏറ്റവും അത്ഭുതം നട്ടുപിടിപ്പിച്ച കൃത്രിമ വനമാണ് അധികവും   എന്നുള്ളതാണ് . മഴക്കൂടുതലുള്ള വടക്കൻ ഉക്രെയിനിൽ വനങ്ങളും മധ്യഭാഗത്ത് കുറ്റിക്കാടുകൾ ഇടകലർന്ന സ്റ്റെപ്പ് മാതൃകയിലുള്ള പുൽമേടുകളും തെക്കൻ ഉക്രെയിനിൽ തുറസ്സായ വനങ്ങളുമാണ് നൈസർഗിക പ്രകൃതി.

സ്റ്റെപ്, ലൈസോസ്റ്റപ്, പോലീസെ എന്ന  മൂന്നു പ്രകൃതി വിഭവങ്ങളാണ്

ഉക്രൈനിൽ ഉള്ളത്

പുൽമേടുകൾ – സ്റ്റെപ്

കുറ്റിക്കാടു കലർന്ന പുൽമേടുകൾ – ലൈസോസ്റ്റപ്

ചതുപ്പുകൾ ഇടകലർന്ന കുറ്റിക്കാടുകൾ –  പോലീസെ  എന്നറിയപ്പെടുന്നു..

CTD..NEXT EPISODE

Most Beautiful Lakes in Ukraine
Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *