Labour Day

മെയ് ദിനം

മെയ് 1 ലോക തൊഴിലാളി ദിനമായി ആഘോഷിക്കുന്നു . തൊഴിലാളികളുടെ ചരിത്രപരമായ  സമരത്തിന്റെയും , പരിശ്രമത്തിന്റെയും അതിലുപരി എ സമര കാഹളം നേടിത്തന്ന വിജയത്തിന്റെയും  ആഘോഷമാണ് ലോക തൊഴിലാളി ദിനം കൊണ്ട് അർത്ഥമാക്കുന്നത് . ലോകത്തിന്റെ പലഭാഗത്തും മെയ് ഒന്നിന് ആഘോഷിക്കുമ്പോൾ അമേരിക്കയിലും കാനഡയിലും സെപ്തംബര് ഒന്നിനാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത് 

സോഷ്യലിസ്റ്റ് രാജ്യങ്ങളായ റഷ്യയിലും മറ്റിതര രാജ്യങ്ങളിലും തൊഴിലാളിദിനം എന്നാൽ മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ എല്ലാവരും ഒന്നിച്ചു ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്നതിനും അതിലൂടെ തൊഴിലാളികളുടെ ഒരുമയും സാഹോദര്യവും ആ ശ്കതിയും ഉരുട്ടിയുറപ്പിക്കുന്നതിനുമാണ് ആഘോഷിക്കുന്നത് . വർഗ ബോധവും തൊഴിലാളി ബോധവും ജനങ്ങളിൽ എത്തിക്കുന്നതിനും ക്യാപിറ്റലിസത്തിനെതിരായുള്ള ബോധവൽക്കരണവുമാണ് ഉദ്ദേശിക്കുന്നത്     സോവിയറ്റ് റഷ്യയിൽ ഇതൊരു വലിയ ആഘോഷം തന്നെയാണ് , മോസ്കോയിലെ റെഡ് സ്‌ക്വയറിൽ ഉന്നത ഉദ്യോഗസ്ഥരും മിലിട്ടറിയും ഒത്തുചേർന്നു  തൊഴിലാളികൾക്ക് ഐക്യദാര്ട്യം പ്രഘ്യപിക്കുന്നു

ജർമനിയിൽ ഈ ദിവസം ഔദ്യോഗിക അവധി ദിവസം തന്നെയാണ് . അതെ സമയം സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ മെയ് ദിനത്തിന്റെ പ്രാധാന്യവും കുറഞ്ഞു വന്നു  ലോകത്തിന്റെ പലഭാഗത്തും മെയ് ഒന്ന് എന്നത് അവധി ദിവസം തന്നെയാണ്

മെയ് ഒന്ന് നമ്മുടെ കൊച്ചു കേരളത്തിലും തൊഴിലാളി ദിനമായി തന്നെ ആചരിക്കുന്നു , വർധിച്ച ട്രേഡ് യൂണിയനിസം കേരളത്തിൽ ഒരു ശാപമാണ് എന്നിരുന്നാലും തൊഴിലാളികളാണ് ഒരു രാജ്യത്തിന്റെ നട്ടെല്ല് , വളരെ താഴെക്കിടയിൽ ഒരു രാജ്യത്തിന്റെ സമ്പത്തു വിതരണം ചെയ്യുന്നതിനായി   സമൂഹം അല്ല തൊഴിലാളി    സഹായിക്കുന്നു അത് ഒരു തൊഴിലാളി , രാജ്യത്തിന് ചെയ്യുന്ന ഏറ്റവും വലിയ സേവനമാണ് , അത് തന്നെയാണ് തൊഴിലാളിയുടെ മഹത്ത്വവും  

           “തൊഴിലാളി ദിന ആശംസകൾ”

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *