
കിനാവുകൾ പെയ്തൊഴിയുന്നില്ല
കിനാവുകളെ പോൽ ചിന്തകളും
ആയിരം പൂർണച്ചന്ദ്രന്മാർ ഉദിച്ചാലും
ഒരായിരം സ്വപ്‌നങ്ങൾ ബാക്കി
കിനാവുകൾക്ക് നിറമുണ്ട്
കനവിൽ അനുസ്യൂതം
ഒഴുകുന്ന കവിതയുണ്ട്
തൂലികയിൽ ഒതുങ്ങാത്ത
വാക്കുകൾ സ്വപ്നത്തിനു
മേമ്പൊടി ചാർത്തിയിട്ടുണ്ട്
കിനാവുകൾക്ക് നൈർമല്യമുണ്ട്
ശുഭ്രവസ്ത്രം പോൽ തിളക്കമുണ്ട്
ബാല്യ കാലത്തെ സ്വപ്‌നങ്ങൾ
നിർമലമാം തെളിനീരുപോലെ…. Karthumbi