God’s Own Country : By Tom

നിലവിൽ അനേകം  ആളുകൾ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും കാനഡ ഇംഗ്ളണ്ട് , ന്യൂ സിലൻഡ് , ആസ്‌ത്രേലിയ  എന്നീ  രാജ്യങ്ങളിലേക്ക് കുടിയേറുന്നു, അതിൽ ഏറ്റവും കൂടുതൽ സ്റ്റുഡന്റസ് ആണന്നു തോന്നുന്നു . ഇന്ത്യയിൽ നിന്നും 2015 ൽ 48000 സ്റ്റുഡന്റസ് കാനഡയിൽ വന്നു എങ്കിൽ 2019 ആയപ്പൊളേക്കും നാലിരട്ടിയായി വർധിച്ചു , അതിൽ നല്ല ഒരു വിഭാഗം മലയാളികൾ തന്നെയാണ്,   പ്ലസ് ടു കഴിഞ്ഞവർ മുതൽ പോസ്റ്റ് ഗ്രേഡുയേഷൻ കഴിഞ്ഞവർ വരെയുണ്ട് , അഭ്യസ്ഥവിദ്യരായ കുട്ടികൾ വരുന്നത് വളരെ സന്തോഷം , പക്ഷെ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് , ഈ അടുത്ത   കാലത്തെ ഒരു റിപ്പോർട്ട് അനുസരിച്ചു ജോലിയില്ലാത്ത യുവാക്കളുടെ നിരക്ക് നാൽപതു ശതമാനത്തിൽ അധികമാണ്, ഒരു പക്ഷെ സമീപകാലത്തു ഇല്ലാത്തവിധം കോവിട് പ്രശ്നങ്ങളും അതോടൊപ്പമുള്ള ജോലിപ്രശ്നങ്ങളുമാകാം ഒരു കാരണം , പക്ഷെ 2018, 2019 വർഷങ്ങളിൽ ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല . അന്നും വിദ്യാർത്ഥികളുടെ കുത്തൊഴുക്കാണ് മറ്റു രാജ്യങ്ങളിലേക്ക് ,  ചുരുക്കത്തിൽ കുറച്ചു വർഷങ്ങൾക്കകം യുവാക്കന്മാരും യുവതികളും ഇല്ലാത്ത നാടായി മാറും കേരളം ഒരു സംശയവും വേണ്ട , കേരളത്തിലെ അമിത രാഷ്ട്രീയ പ്രഭാവവും , ട്രേഡ് യൂണിയനുകളുടെ അതി പ്രസരവും പല കാര്യത്തിലും പിന്നോട്ടടിക്കുന്നു ,  ഒരു  മനുഷ്യൻ കഷ്ടപ്പെട്ട് മറ്റുരാജ്യങ്ങളിൽ പോയ് പത്തു പൈസ ഉണ്ടാക്കി ഒരു തൊഴിൽ തുടങ്ങിയാൽ അവൻ പിന്നെ മുതലാളിയായി , പെറ്റി ബുർഷ ആയി, ഒന്നാലോചിക്കുക , ഒരു മുതലാളി ഒരു സംരഭം തുടങ്ങിയാല് മാത്രമേ തൊഴിലുണ്ടാകു , അല്ലങ്കിൽ സർക്കാർ തലത്തിൽ സംരഭങ്ങൾ ഉണ്ടാക്കണം, കേരളത്തിൽ ഒരുകാലത്തു ഏറ്റവും നല്ല വരുമാനം ഉണ്ടായിരുന്ന ഒന്നാണ് റബ്ബർ , ഇന്ന് അത് ടാപ് ചെയ്യാൻ തന്നെ ആളുകൾ മടിക്കുന്നു ,കേരളത്തിൽ ഒരു നല്ല റബ്ബർ അധിഷ്ഠിത വ്യവസായം എന്തുകൊണ്ടാണ് തുടങ്ങാൻ മടിക്കുന്നത് ? ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന കേരളത്തിൽ അതിനുപകരിക്കുന്ന  ഒരു സംരഭവുമില്ല , അതെ സമയം ഇതര സംസ്ഥാനങ്ങളിൽ ഉണ്ട് താനും , അവർ റബ്ബർ ഇറക്കുമതി ചെയ്യുന്നു , അങ്ങനെ നമ്മുടെ റബ്ബറിന് വിലയില്ലാതായിരിക്കുന്നു .  എന്തൊരു വിരോധാഭാസം എന്ന് മാത്രമേ പറയാനുള്ളു

KSRTC പോലുള്ള വെള്ളാനകളെ തീറ്റിപ്പോറ്റാൻ സർക്കാർ കാശുമുടക്കുന്നു , അതേപോലെ അവരുടെ സർവീസ് എന്തുകൊണ്ടാണ് കിട്ടാത്തത് ? എവിടെയാണ് പ്രശ്നം , ഏതെങ്കിലും  ഒരു MD, KSRTC  നന്നാക്കിയെടുക്കാൻ മുതിരുമ്പോൾ , പിറ്റേ ദിവസം തന്നെ അദ്ദേഹത്തിനെ ട്രാൻസ്ഫർ ചെയ്തിരിക്കും , അവരുടെ വരുമാനത്തിൽ നിന്നും  ചെലവ് കഴിയാൻ വേണ്ടുന്ന തീരുമാനങ്ങൾ സർക്കാർ ആലോചിക്കേണ്ടിയിരിക്കുന്നു ,

കേരളം ടൂറിസത്തിന്റെ കാര്യത്തിൽ ഒരുപാടു കാര്യങ്ങൾ ചെയ്യാവുന്നതാണ് , പക്ഷെ അതിനു മുൻപായി ചെയ്യണ്ടത് , മാലിന്യ നിർമ്മാർജ്ജനമാണ് , എന്റെ ഒരു കൂട്ടുകാരനും ഫാമിലിയും അവർ പോളണ്ടുകാരാണ്, രണ്ടു വര്ഷം മുൻപ് ഇന്ത്യയിൽ പോയി , കൂടെ കേരളത്തിലും ,  നോർത്ത് ഇന്ത്യയിൽ ആഗ്രയയിലുള്ള താജ്മഹലും സന്ദർശിച്ചു , അവർ പറഞ്ഞത് എല്ലാം നല്ലതാണു, പക്ഷെ സഹിക്കാൻ പറ്റാത്തത് മാലിന്യമാണ് എന്നാണ് , അവർക്കു കുറച്ചെങ്കിലും നല്ലതായി തോന്നിയത് കേരളമാണ് .. ഇവിടെ ടൂറിസത്തിനു വലിയ സാധ്യതകളാണ് ഉള്ളത്  

സർക്കാർ  ഒരു സമിതിയെ വെച്ച് കാര്യങ്ങൾ പഠിച്ചു, മാലിന്യം നിർമാർജനം ചെയ്തു , മാലിന്യ മുക്ത കേരളം ആക്കണ്ടിയിരിക്കുന്നു , ഈ മാലിന്യം ശേഖരിച്ചു , പ്ലാന്റുകളിൽ  എത്തിച്ചു അത് വളമാക്കി മാറ്റി കർഷകർക്ക് ജൈവ വളം നൽകാൻ സാധിക്കണം അതിനായി   പ്ലാന്റുകൾ എല്ലാ ജില്ലയിലും സ്ഥാപിച്ചെടുക്കണം , അടച്ചുറപ്പൊള്ള പ്ലാന്റാവുമ്പോൾ അത് സമീപ വാസികൾക്ക് ബുദ്ധിമുട്ടുണ്ടാവുകയില്ല , മറ്റു വസ്തുക്കൾ റീസൈക്കിൾ ചെയ്യുകയുമാവാം

ഏറ്റവും അധികം ആളുകൾ ജോലിചെയ്യുന്നത്   ചെറുകിട വ്യസവസായ മേഖലയിൽ ആണ് … ഒരു വൻ ബിസിനസ് ചെയ്യുവാൻ പറ്റിയ സ്ഥലമല്ല കേരളം , പക്ഷെ ചെറുകിട വ്യവസായങ്ങൾ ആകാമല്ലോ , ചെറുകിട വ്യവസായം പ്രോത്സാഹിപ്പിക്കണം അനാവശ്യമായ കാലതാമസം ഒഴിവാക്കണം      ഒരു ചെറിയ ബിസിനസ് തുടങ്ങിയാൽ അത് പൂട്ടി കെട്ടിച്ചേ അടങ്ങു എന്ന് വാശി പിടിക്കരുത് ,

മറ്റു സംസ്‌ഥാനങ്ങളും, രാജ്യങ്ങളും  ചെറിയ ബിസിനസ് ആവട്ടെ വലുതാവട്ടെ എന്തെല്ലാം സൗകര്യങ്ങളാണ് ചെയ്തു കൊടുക്കുന്നത് , ഒരു നല്ല ബിസിനസ് ഉണ്ടാകുമ്പോൾ   അതിനോട് അനുബന്ധിച്ചു മറ്റനേകം ബിസിനസ് വരും , അനേകം ആളുകൾക്ക് തൊഴിലാവും , ഇത് ആളുകൾ മുതൽ മുടക്കാംഎന്ന് പറഞ്ഞാലും അന്ധമായ രാഷ്ട്രീയ വിരോധം വച്ചുപുലർത്തി ആ ബിസിനസിനെ കെട്ടു കെട്ടിക്കാൻ കാണിക്കുന്ന ധീരമായ നടപടി ഇപ്പോൾ നാം ദിവസവും കണ്ടുകൊണ്ടിരിക്കുകയാണ് , ഈ ധീരത ഒരു ബിസിനസ് കൊണ്ട് വരുന്നതിൽ ഇല്ലാത്തതു  എന്താണ് ?, കഷ്ടം എന്നെ പറയാനുള്ളു , എന്നും പൊതു ജനം കഴുതകൾ ആണല്ലോ ?  കേരളത്തിലെ സര്ക്കാര് സംവിധാനങ്ങളുടെ ചിലവും മറ്റു വെള്ളാനകളുടെ ചിലവും കഴിഞ്ഞിട്ടു എന്റെഎങ്കിലും ചെയ്യാൻ ഖജനാവിൽ പൈസ കാണുമോ ? ഉണ്ടാവില്ല എന്ന് എല്ലാവര്ക്കും അറിയാം , ഇന്ന് കേരളം നില നിന്ന് പോരുന്നത് തന്നെ വിദേശതു നിന്നും വരുന്ന പൈസയിലാണ് , അതുകൊണ്ടാണ് ഇത്രയധികം തൊഴിലില്ലായ്മ ഉണ്ടായിട്ടും അത് മനസിലാകാതെ പോകുന്നത് , മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാൻ പറ്റാത്ത പാവപെട്ട ഉദ്യോഗാർത്ഥികളെ ആത്മഹത്യയിലേക്കു തള്ളിവിടുന്നത് ഒരു സർക്കാരിനും നല്ലതാവില്ല ,  ദൈവത്തിന്റെ സ്വന്തം നാട്ടിൽ കണ്ണീരോടെ കഴിയുന്ന കുറെ പാവപ്പെട്ട വൃദ്ധ ജനങളുടെ മാത്രം   നാടാകാൻ  അനുവദിക്കരുത്  

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *