ബാല്യകാലം:

പിന്നാമ്പുറം

 എനിക്കും പ്രായമായ് കണ്ണുകൾ മങ്ങി

കാലുകൾ  വിറക്കുന്നു  താങ്ങിനു  കെഴുമെന്നാകിലും

അംഗീകരിക്കാൻ പ്രയാസം

കൈക്കുഞ്ഞായ്‌ അമ്മ തൻ ഒക്കത്തിരുന്നു

നിറങ്ങൾ തപ്പിയെടുക്കാൻ മോഹം

ഓടി നടന്നീടിൽ അടിയും ശകാരവും

കൗപീനം കെട്ടാതെ കാഞ്ചി പിടിച്ചു വലിച്ചു

മുഖം വാടി നിന്നൂ, അച്ഛനോ അമ്മയോ

മനസിന്റെയുള്ളിൽ ചെറു വിഷാദം

ബാല്യകാലം ഇനിയെത്ര കാലം

ഉടൻ അച്ഛനാകണം മീശ പിരിച്ചു

കണ്ണ് ചുവപ്പിച്ചു നോക്കണം

പതുങ്ങി നിന്നമ്മയ്കരുകിൽ കിന്നാരം പറയണം

പിന്നെ ആശാന്റെ ശിഷ്യനായ് ചേരണം

ബാല്യകാലം

 ആദ്യാക്ഷരം ഞാനെഴുതി കുറിക്കാമീ മലർവാടിയിൽ

ആദ്യാങ്കം തുടങ്ങാം ഞാനീ ആശാന്റെ അരുമ ശിഷ്യനായ്

അരിയിൽ എഴുതാം   താളുകൾ  മറിക്കുമ്പോൾ ജീവിതം

അകലുന്ന ഓരോ ഓരോ ആത്മാക്കളിൽ നൊമ്പരം ഏറും  നുകം

 തിളക്കും ചോരയിൽ ഉരുകും വികാരങ്ങൾ ഇവിടെയീ നട –

വഴിയിൽ അലിയുമന്ധകാരത്തിനു തിരശീല തീർകവെ

മുന്നെറിടാം തിരുത്തിടാം കൈയിലൊരുപിടി ചോറ് വാരി-

യെടുത്ത് വിശപ്പ്‌ മാറ്റുവനീവിധം -ചിന്തെയെ പുണരാം –

പിന്നെയൊരു സാങ്കല്പീക ലോകം മെനഞ്ഞിടാം 

ചെറു ബാല്യമെന്റെ മനസിന്നടിത്തട്ടിൽ ഒരുപിടി

മലരായ്  ഉണർന്നു നില കൊണ്ടീടവേ

തെരുവോരം ചേർന്ന് നടക്കുന്നു നീണ്ട

നിരത്തിലെ അഴുക്കു പുരളാതെ

നല്ല മുത്തുകൾ തേടുന്ന മുക്കുവൻ മനസിൽ അനുസ്യുതം

അറിയാതെ പാടുന്ന പാട്ടുകൾ  മറന്നു

ഞാനിരിക്കുമ്പോൾ ഓർക്കുന്നു   – എനിക്കും പ്രായമായ്

തിരികെ വരാത്തൊരു ബാല്യമേ

ഒരു ചിരിയിൽ ഒതുക്കാം ഞാനീ വിഷമം

കണ്ടില്ലെന്നു നടിക്കാം പരിഭവം പറയുമ്പോൾ

ഓർത്തിടാം നിത്യവും ലാളിക്കാനരുമില്ല

പുലരിതൻ പൂമടയിൽ നിന്നുയരും ആദിത്യൻ തൻ

ശക്തമാം പ്രഭയിൽ കുളിയ്ക്കുന്നീ ധരയിൽ

വിഷ വിത്തുകൾ പാകുന്ന കാപാലിക ജെന്മങ്ങൾ

ഇവിടെ ചുടുകാട്ടിൽ   മോഹങ്ങളെരിയുമ്പോൾ

 ഉയരുന്ന ചൊദ്യത്തിനുത്തരമില്ലതെ കുഴയുന്നു

കഴിയുകില്ലീ മർമ്മരങ്ങൾ എല്ലാമെൻ കാതിലൊരു

കിനാവള്ളിയായ് ചേക്കേറുന്ന പക്ഷികൾ പോൽ

ആത്മ ഭാരം തീർക്കുന്നീ നുകത്തിന്നിരുപുറത്തും 

ജീവിത തോണിയിൽ അലഞ്ഞു തുഴഞ്ഞു

പൊള്ളുന്ന കനലുകൾ എരിഞ്ഞടങ്ങി ഇരിക്കുമ്പോൾ

ഓർക്കുന്നു ഞാനെന്റെ  സുന്ദരമാം ബാല്യ കാലം

ഇപ്പോഴൊരു കാവല് നായുടെ സങ്കടം

ചുരുണ്ട് കൂടി ശയനം നടത്തും ശ്വാനെന്റെ ഗെതി

ഇതെന്റെ ദുർഗെതിയോ സൽഗെതിയൊ –

പ്രായമായെന്ന് അങ്ങീകരിക്കുക

By Tom

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *