Bhutha kaalam – Kavitha by: Karthumbi

കുനിക്കുടിയിരുന്നു ഞാനെന്റെ  കൂരയിൽ

അന്തമില്ലാതെ പോയൊരു കാലത്തിൽ

കേട്ടുമടുത്തൊരു കൊറോണ കഥകളിൽ

ഹൃദയത്തിന് താളം നിലച്ചുപോയി

ഭീതി  തൻ മുഖമായി മാറി കൊറോണാ

കാലത്തിനൊത്തൊരു ശിക്ഷയായി

ഇനിയൊരു ജന്മം തരു ഭവാനെയെൻ 

പാപ ഭാരങ്ങളുരുക്കി എടുക്കുവാൻ

ഇനിയൊരു ജന്മം തരു ഭവാനെയെൻ

വിഴുപ്പുകൾ അലക്കി വെളുപ്പിച്ചിടാൻ

ഇത്തിരി നേരം തരു ഒന്നോർമ്മിച്ചെടുക്കുവാൻ

 എൻ സൽ കർമ്മങ്ങൾ തൂക്കിനോക്കുവാൻ

ഒരു ബാല്യം തരു ഭവാനെ നിറഞ്ഞ മനസോടെയി

തെറ്റുകൾക്ക് മാപ്പിരന്നീടുവാൻ

ഒരു നിമിഷം തരു ഭവാനെ എന്നാത്മാവിനു കുളിരേകുവാൻ                 

ഒരു തുട്ടു നാണയം കാണിക്ക എകിടാം

ഒരു നുറുങ്ങു പുഷ്പം നിവേദിച്ചിടാം

തിരു പാദാരവിന്ദങ്ങളിൽ മാപ്പിരന്നീടാം ഗുരോ

അവസാന ശ്വാസം നിലക്കുമ്പോളോർക്കുന്നു

അർത്ഥവും പുത്രനും കൊച്ചുമക്കളും

കൊണ്ടുപോയിടല്ലേ ജഗദീശ്വര

പുഴുക്കുത്തേറ്റയീ ജീവിതം

തളരുന്ന ആത്മാവിൻ ആചാരമില്ലാതെ …..2

ഇന്നെന്റെ കൊച്ചുമോൾ ചൊല്ലിയത്രെ

പേടിവേണ്ട നിങ്ങൾക്കീ ധാരയിൽ വസിക്കാൻ

ഈ പുഴുക്കുത്തേറ്റവർ കടന്നു പോകും വരെ

പിന്നെയും പൂക്കും തളിർക്കും

സുപ്രഭാതവും പൊട്ടിവിടരും

കാത്തിരിക്കുക നിൻ കൂരയിൽ

അന്തമില്ലാത്തൊരു ചിന്തവേണ്ട….

വിണ്ണിലെ ദൈവത്തിനോടൊരു ചോദ്യം

ഞങ്ങൾ കൊച്ചു ജന്മങ്ങൾ എന്ത് ചെയ്‌വു       

  ഞങ്ങൾ കൊച്ചു ജന്മങ്ങൾ എന്ത് ചെയ്‌വു   : By Karthumbi     

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *