BY : ATHMA
എന്റെ ഓർമകളിലെ നറു വെളിച്ചത്തിൽ
എന്നോ ഒരിക്കൽ ഞാൻ കത്തിച്ച മെഴുകുതിരി നാളത്തിനു ഇന്നിലും ഇത്രയേറെ പ്രകാശമുണ്ടന്നു
ഞാനറിഞ്ഞതു നെഞ്ചിനെ മുറിപ്പെടുത്തുന്ന
ഓർമകളുടെ തിരയിളക്കം കണ്ണീർ കാണാമായി തീർന്നപ്പോഴാണ്
ചില ഇഷ്ടങ്ങൾ ഇങ്ങനെയായിരുന്നു എന്ന്
കാലം തെളിയിക്കുന്നു
ആഗ്രഹിക്കുമ്പോൾ തട്ടിയകറ്റികൊണ്ടിരിക്കും
പിന്നീടെപ്പോഴെങ്കിലും നിനച്ചിരിക്കാത്ത നേരം
നമ്മെ തേടി വരും
പക്ഷെ …
കാലത്തിന്റെ മുന്നിൽ അപ്പോൾ നാം വെറും വിഡ്ഢികൾ മാത്രം
ഒരിയ്ക്കലും സ്വന്തമാവില്ലന്നറിഞ്ഞിട്ടും
ഞാൻ എന്നുള്ളിൽ നിന്നെ ഇപ്പോളും സൂക്ഷിക്കുന്നു
ഇപ്പോൾ തിരികെ നേടാൻ നീയും കൊതിക്കുന്നു
ഈ അകൽച്ചയുടെ അടുപ്പമല്ല പ്രണയത്തിന്റെ പൂർത്തീകരണം
കാത്തിരിപ്പിന് ഈ ജന്മം തികയില്ലങ്കിൽ
നിനക്കായ് ഞാൻ പുനർജനിക്കാം