അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും പലതരത്തിലാണ് ഇന്ന് ലോകത്തുള്ളത് , ചിലതു വളരെ ചെറിയതോതിലും ജന ജീവിതത്തെ ബാധിക്കാത്തതുമുള്ളതാണ് , അതെ സമയം മറ്റു ചില ദുരാചാരങ്ങളും അന്ധവിശാസങ്ങളും പലരെയും ബാധിക്കുന്നു
എന്നും മനുഷ്യമനസിനെ ചുഷണം ചെയ്തിട്ടുള്ള ഒന്നാണ് അന്ധമായ ദുരാചാരങ്ങൾ അവയെ പ്രോത്സാഹിപ്പിക്കുകയും മുതലെടുക്കുകയും ചെയ്യുവാൻ ദൈവങ്ങളുടെ പരിവേഷത്തിലുള്ള ആൾ ദൈവങ്ങൾ മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോൾ , അതി ഭൗതികതയും ,മനുഷ്യന്റെ അത്യാഗ്രഹവും മുൻ പിന് നോക്കാതെ ആൾദൈവങ്ങളുടെ ചതിക്കുഴിയിൽ പലരെയും വീഴിക്കുന്നു
വളരെ ഐശ്വര്യവും പണവും പ്രശസ്തിയുമുണ്ടാകും , വെള്ളിമൂങ്ങ വീട്ടിൽ ഉണ്ടങ്കിൽ, അതുമല്ലങ്കിൽ നക്ഷത്ര ആമയുണ്ടക്കിൽ , ഇത് ലഭിക്കണം എന്നുണ്ടങ്കിൽ ………ഇന്ന രീതിയിൽ പൂജ ചെയ്യണം .. എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടുന്നു , പൂജ കഴിയുമ്പോഴേക്കും സമ്പത്തും മാനവും പോയിക്കിട്ടും, അപമാനം മിച്ചം എന്ന് പലരും മനസിലാക്കുന്നില്ല വളരെ വിദ്യാഭ്യാസവും ഉന്നത ജോലിയുള്ളവരും ഇതിൽ വീഴുന്നു എന്നതാണ് വലിയ സങ്കടകരമായ കാര്യം
സൗഭാഗ്യങ്ങളുണ്ടാകാൻ കുട്ടികളെ ബലിനൽകുന്നത് വരെ ഇതിലുണ്ട് , “ജോലിയുണ്ടായിട്ടോ വിദ്യഭ്യാസമുണ്ടായിട്ടോ കാര്യമില്ല വിവരം വേണം” എന്ന് ഈ അടുത്തകാലത്ത് ഒരു സുഹൃത്ത് പറയുകയുണ്ടായി , അത് ശരി തന്നെയാണ് , എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ജനം ഈ രീതിയിലുള്ള തട്ടിപ്പിന് ഇരയാകുന്നത് എന്ന് ചോദിച്ചാൽ ഒരു പക്ഷെ അതിനു ഉത്തരമുണ്ടാവില്ല
ഞാൻ കരുതിയത് പ്രേതങ്ങളും അന്ധവിശ്വസങ്ങളും ഗോസായി മാരുടെ ഇടയിൽ ഉണ്ടാകാൻ സാധ്യത ഇല്ല എന്നായിരുന്നു പക്ഷെ ഹാലോവീൻ ആഘോഷിക്കുന്നത് കാണുമ്പോൾ എവിടെയോ എന്തോ പ്രശ്നങ്ങൾ ഇവർക്കും ഉണ്ടന്ന് മനസിലാകും , പക്ഷെ നമ്മുടെ നാട്ടിലേതുപോലെ ഇല്ല എന്നുതന്നെ പറയാം ,
ഈ അടുത്തകാലത്താണ് ആന്ധ്രാപ്രദേശിൽ അഭ്യസ്തവിദ്യരായ ഒരു ഫാമിലിയിലെ രണ്ടു കുട്ടികൾ വധിക്കപ്പെട്ടത് അവർ പിറ്റേ ദിവസം ഉയിർക്കും എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത് , കൂടാതെ ഇന്ന് അവരെക്കുറിച്ചു കൂടുതൽ അറിയാനിടയായി
പദ്മജയും ഭർത്താവ് പുരുഷോത്തം നായിഡുവും അറസ്റ്റിലാണ്.. ഞാൻ ശിവനാണ്. കൊറോണ വന്നത് എന്റെ ശരീരത്തില്‍ നിന്നാണ്. ചൈനയില്‍നിന്നല്ല. വാക്സീൻ ഉപയോഗിക്കാതെതന്നെ മാർച്ചോടെ ഇത് അവസാനിക്കും. വാക്സീന്റെ ആവശ്യമില്ല…. അവർ പറയുന്നു
ഗണിതശാസ്ത്രത്തിൽ പിജിയുള്ള ഇവർ, ഐഐടി പരിശീലന കേന്ദ്രത്തിലാണു ജോലി ചെയ്തിരുന്നത്. …
പ്രകൃതിയുടെ അദൃശ്യശക്തികളാണു മക്കളെ കൊല്ലാൻ നിർദേശം നൽകിയതെന്നും പുനരുജ്ജീവിപ്പിക്കാൻ 24 മണിക്കൂർ സമയം നൽകണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. കലിയുഗം അവസാനിച്ച് തിങ്കളാഴ്ച (ജനുവരി 25) മുതൽ സത്യയുഗം തുടങ്ങുമെന്നും മക്കൾ സൂര്യോദയത്തോടെ പുനർജനിക്കും എന്ന് അവർ പറഞ്ഞു
പുരുഷോത്തം നായിഡു മദനപ്പള്ളെ ആസ്ഥാനമായുള്ള ഗവ. ഡിഗ്രി കോളജ് ഫോർ വിമനിലെ പ്രിൻസിപ്പലാണ്…
ഭോപ്പാലിലെ സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അലേഖ്യ ജോലി ചെയ്തിരുന്നത്. (adapted from- മലയാള മനോരമ ജാൻ 27)
ഇത് മാനസിക പ്രശ്നമല്ല നല്ല ചട്ടുകം ചുടാക്കി ചെറുതായൊരു ഡോസ് ആദ്യം മന്ത്ര വാദിക്കും പിന്നെ രക്ഷിതാക്കൾക്കും കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളു … ഈ ടീച്ചറും പ്രിൻസിപ്പലും പഠിപ്പിക്കുന്ന കോളേജിലെ കുട്ടികൾ എങ്ങനെ നന്നാവും മാനസിക പ്രശ്നമെന്ന് ചിലർ പറയുന്നു , അങ്ങനെയുള്ളവർ കോളേജിന്റെ ചുമതല വഹിക്കുമോ?
വളരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിത്തിരിക്കുന്ന വരാണ് അധ്യാപകർ , അവർ ഈ വിധത്തിലായാൽ അവരെ കണ്ടു വളരുന്ന ഒരു തലമുറ ഏതുരീതിയിലാവും വളരുക , എങ്ങനെ ഈ വക ദുരാചാരങ്ങളും അന്ധവിശ്വസങ്ങളും മാറ്റിയെടുക്കും?
ഒരു പക്ഷെ അവരുടെ ശരീരത്തുനിന്നും അവർ പറയുന്ന അദൃശ്യ ശക്തി പോയി കഴിയുമ്പോൾ , മക്കൾക്ക് പറ്റിയത് എന്താണ് എന്ന് മനസിലാകുമായിരിക്കും ആ അവസ്ഥ ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമായിരിക്കും
ഈ അടുത്ത കാലത്തെ ഏറ്റവും സെൻസേഷണൽ ആയ ഒരു വാർത്തയായിരുന്നു പത്തനംതിട്ടയിൽ നടന്ന നര ബലി , ഒരിക്കലും ഇത്തരത്തിൽ ഒരു നര ബലി നടക്കും എന്ന് ആരും കരുതിയിട്ടുണ്ടാവില്ല, അന്ധവിശ്വാസങ്ങൾ മനുഷ്യനെ എത്രയധികം ക്രൂരന്മാർ ആക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് , ഇനി എന്നാണാവോ നമ്മൾ മലയാളികൾ ഏറ്റവും ആധുനികർ എന്ന് കരുതുന്നവർ ഈ വിധ അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തരാവുക
രാജ്യം പുരോഗതിയുടെ പാതയിൽ …കമ്പ്യൂട്ടർ യുഗത്തിൽ എന്ന് പറഞ്ഞു ഗർവ് കാണിക്കുമ്പോളും ഓർക്കുക ഇതുപോലുള്ള കൃത്യം നടന്നത് വളരെ വിദ്യാഭ്യാസമിലാത്ത അല്ലങ്കിൽ വളെര ഉൾക്കാടുകളിൽ താമസിക്കുന്നവരൊന്നുമല്ല എന്ന് കാണുമ്പോൾ ഈ ജനത്തിന് എന്ത് പറ്റി എന്നാണ് മനസിലാകാത്തത് , പണമോ പ്രശസ്തിയോ ഉണ്ടാകാനുള്ള അദമ്യമായ ആഗ്രഹമാവും പലപ്പോളും ഇതിനു കാരണം , ഒരു കാര്യം എപ്പോളും മനസിലാക്കുക പണവും പ്രശക്തിയും ഒരു സുപ്രഭാതത്തിൽ മന്ത്രവാദം മൂലം ലഭിക്കുന്നതല്ല , അതിനു ദൈവാധീനവും ഹാർഡ് വർക്കും ആണ് വേണ്ടത് … അതല്ലാതെ പെട്ടന്ന് സൗഭാഗ്യം നേടാൻ വേണ്ടി മക്കളെയും മറ്റു വിലപ്പെട്ടതും നഷ്ടപെടുത്തുന്നവരോട് സഹതാപമേയുള്ളു … അതോടൊപ്പം ഇതുപോലെയുള്ള അന്ധവിശ്വസങ്ങളെ നിരുത്സാഹ പെടുത്തുകയും വേണം