By : Tom
ജീവിത യാത്രയിൽ ശത്രുക്കൾ ഒരുപാടു
എൻ ജീവിത യാത്രയിൽ മിത്രമായി ഒരാൾ മാത്രം
രിപുക്കളെ ഒന്നായി ഞാൻ കാട്ടി തരാം
വയസേ റുമ്പോൾ കാലം ഇന്നെന്റെ ശത്രു,
എന്നെ ഞാനാക്കിയ മാതാ പിതാക്കൾ യവനികയിൽ
മറയുമ്പോൾ കാലം എന്നും എന്റെ ശത്രു
ജീവിത സഖിയെ പിരിയുമ്പോൾ കാലം എന്റെ ശത്രു
മക്കളും മരുമക്കളും ജീവിതം തേടി അകലുമ്പോൾ
കാലം എന്റെ ശത്രു
ആർക്കും ആരെയും നോക്കാൻ സമയമില്ലാതെ
സമയം കൊല്ലിയായി ഫോണും കമ്പ്യൂട്ടറും
മനസിന് ഉല്ലാസമായി മാറിടുംപ്പോൾ
പരിസരം കാണാൻ കഴിയാതെ വീണിടുന്നു
ഒരിക്കൽ അവയും ശത്രുവായി മാറിടുന്നു
ഇപ്പോൾ ചൊല്ലാം ആരാണ് എന്റെ മിത്രമെന്നു
എനിക്ക് തണലായി ജീവിതത്തിന്റെ
ഊടു വഴികളിൽ വെളിച്ചമേകുന്ന –
ഇടറാതെ പതറാതെ, മുന്നേറുവാൻ ശക്തിയായി
എൻ പാദങ്ങളിൽ വിളക്കായി മാറുന്ന
ദൈവം അവനാണ് ഇന്നെന്റെ മിത്രം
അവനാണ് ഇന്നെന്റെ ബന്ധു
കാല് നീട്ടിയിരിക്കുമ്പോൾ നാമം ചൊല്ലാൻ
മറക്കാതെയിരിക്കുക , അവനാണെന്റെ ബന്ധു