- അരക്കുടം തുളുമ്പും നിറക്കുടം തുളുമ്പുകയില്ല-
- അരക്കും കൊണ്ടു ചെല്ലുമ്പോൾ മെഴുക്കും കൊണ്ടു വരും-
- അരചനന്നുകേൾക്കും ദൈവംനിന്നുകേൾക്കും-
- അരചനെക്കൊതിച്ചുപുരുഷനെ വെടിഞ്ഞവൾക്കു അരചനുമില്ല
പുരുഷനുമില്ല-
5. അരചൻ വീണാൽ പടയും തീരും-
6. അരച്ചിടിച്ചാൽ മുഖത്തു തെറിക്കും-
7. അരണ കടിച്ചാൽ ഉടനെ മരണം- (മരണം തിട്ടം)
8. അരണക്കു മറതി-
9. അരണയുടെ ബുദ്ധി പോലെ-
10. അരപിടിക്കാനായിരം പണം വേണം-
11. അരപ്പണത്തിന്റെ പൂച്ച മുക്കാൽ പണത്തിന്റെ നെയ് കുടിച്ചാലൊ-
12. അരവിദ്യ ആശാനേയും കാട്ടരുതു-
13. അരപ്പലം നൂലിന്റെ കുഴക്കു (ചുറ്റുണ്ടു)-
14. അരമനരഹസ്യം അങ്ങാടീൽ പരസ്യം-
15. അരമനകാത്താൽ വെറുമനപോകാ-
16 അരപ്പണി ആശാനേയും കാണിക്കരുതു-
17. അരവും അരവും കിന്നരം-