കീറിത്തുടങ്ങി എന്റെ കാൽ കുപ്പായം – ഇത്
എന്നുമുതലാണെനിക്കറിഞ്ഞു കൂടാ
ഒരു നല്ല കാൽ ചട്ട തുന്നിയെടുക്കാൻ
എത്രനാൾ ഞാനിനി കാത്തിരിക്കേണം
കീറിത്തുടങ്ങി യ കാൽ കുപ്പായമതിൽ
കണ്ടു ഞാൻ ഓട്ടകൾ നാണയത്തുട്ടുപോൽ
കണ്ടു രസിക്കാനിന്നൊരുപാട് കൂട്ടുകാർ
ഉത്തരം തേടുന്നു പാരം നിന്നയോടെ
രക്താമ്പരത്താൽ തുന്നിയ കാൽ കുപ്പായമോ
കാലത്തിന് തേരിൽ നിറം കെട്ടുപോയി
കണ്ടും കൊണ്ടും കൊടുത്തും വളർന്നപ്പോൾ
കുപ്പായം നന്നായി ചെറുതായപോലെ
കീറിത്തുടങ്ങി എൻ പഴമകൾ തൻ
നിതാന്ത പാരമ്പര്യ തനിമയെല്ലാം
കാല പഴക്കം മറച്ചുവെയ്ക്കാനായി ഞാൻ
ഒരുപാടു കഥകൾ മെനഞ്ഞിരുന്നു
തുമഴ തുള്ളിയിൽ ചേർന്നൊട്ടി ഞാനെന്റെ
രക്താംബരം തിരുമി തീർത്തിടുമ്പോൾ
ദേഹത്തെ ചുടാൽ ഉണങ്ങിയെടുത്തു ഞാൻ
വീണ്ടുമാ കുപ്പായം ധരിച്ചിടുമ്പോൾ
കീറിത്തുടങ്ങിയ കാൽ കുപ്പായമിന്നതിൽ
ഓട്ടകൾ ഒരുപാടു നാണയത്തുട്ടുപോൽ
നാണത്താൽ ഞാനെത്ര മറച്ചു പിടിച്ചാലും
ചേലൊത്ത ഓട്ടകൾ കാണുന്നു മേലെ
പഴകിത്തുടങ്ങിയ കാൽ കുപ്പായമെന്നിൽ
ഇഴുകിച്ചേർന്നിടുന്നു ഇരുകാലിലായി
നീരിൽ നനയുമ്പോളുണക്കിയെടുക്കാൻ
ഒരു വഴിപാട് പോലെ കാത്തിരുന്നു
വിഫലമാം ജീവിതത്തിന്റെ ഉടുവഴികളിൽ
നിറമുള്ള സ്വെപ്നങ്ങൾ നെയ്തിരുന്നു
എണ്ണിയാൽ തീരാത്ത കനവുകൾ മറയായി
തീർന്ന ജീവിതത്തിന് മറുകരയിൽ
അവസാനംഒരാഗ്രഹം തേടിയെത്തി യെൻ
ശവദാഹം നടത്താൻ പുത്തൻ ചേല വേണം
ഒരു പുതുപുത്തൻ ട്രൗസർ നിനച്ചുപോയി
ഓർക്കാൻ സുഖമില്ലാതെ പഴയ നാളിന്റെ
പുതു താളുകൾ തേടി ഞാനെഴുതാനിരുന്നു
തിമിരം ബാധിച്ച മനസിന്റെയുള്ളിൽ
പഴകിത്തുടങ്ങിയെൻ തീരാത്ത മോഹങ്ങൾ
ഓട്ടകൾ പേറുന്ന അക്ഷരക്കൂട്ടങ്ങൾ
തപ്പിത്തടഞ്ഞു ഞാനെഴുതിടുമ്പോൾ
ഇരുതുള്ളി കണ്ണീരിൽ കുതിർന്നു പോയി
നിറമില്ലാത്ത ബാല്യവും കൗമാരവും
ഓട്ടകൾ അടയ്ക്കാൻ പാടുപെട്ടു ഞാൻ
ഓർമകളിൽ തട്ടി വീണുപോയി
********************************
By : Tom