തിരനോട്ടം
മോക്ഷമില്ലാത്ത ശാപം പോലെ
പെയ്യാത്ത മഴമേഘം പോലെ
ജലമൊഴിഞ്ഞൊരാഴി പോലെ
തടികളൊഴിഞ്ഞ കാന്താരം പോലെ
ഇല കൊഴിഞ്ഞ വല്ലരി പോലെ
പലതായി പിരിയുന്ന പെരുവഴി പോലെയാണീ മർത്യ ജൻമം
നിമിഷാർദ്ധം കൊണ്ട് മരിച്ചു വീഴുന്ന
ശവത്തിൻ മേലുണ്മയായ്
പുണരുവാൻ
വാവിട്ടു നിലവിളിക്കുവാൻ
കണ്ണീരിനാൽ കദനത്തെ കഴുകിത്തുടയ്ക്കുവാൻ
ആരുണ്ടിവിടെ?
നേരമിരുട്ടിത്തുടങ്ങിയപ്പോൾ
പകലറുതിയാവാറായപ്പോൾ
തോന്നുന്നു ചെയ്തില്ലി തേവരെ
മൃത്യു പൂജയ്ക്ക് വേണ്ട തൊന്നും.
വ്യർത്ഥമാം സ്വപ്നങ്ങളെ പുൽകി
മയങ്ങയാൽ കണ്ടതില്ല
തെളിവാർന്നതൊന്നും
നേടിയതുമില്ലി തേവരെ
രചന : ഉഷാ ഭായി സി.കെ.