Pathanamthitta

ഇ അടുത്ത കാലത്തു നല്ല ചർച്ച വിഷയമായ ഒരു ന്യൂസ് ആയിരുന്നു , ശ്രീ ഹൈബി  ഈഡൻ കേരളത്തിന്റെ തലസ്ഥാനം , കൊച്ചിയിൽ ആകണം എന്ന് പറഞ്ഞു നിവേദനം കൊടുത്ത്ത് , പിന്നീട് അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെ അത് തള്ളുകയും ചെയ്തു

എന്നാൽ എന്റെ ഒരു അഭിപ്രായത്തിൽ … കേരളത്തിന്റെ തലസ്ഥാനം പത്തനംതിട്ട ആക്കണം എന്നുള്ളതാണ് , ഇത് കേൾക്കുമ്പോൾ നിങ്ങള്ക്ക് ചിരി വരാം

കാരണം ചരിത്ര പ്രാധാന്യമുള്ള  വലിയ കാര്യങ്ങൾ ഒന്നും തന്നെയില്ല , പണ്ടത്തെ ഭരണ സിരാ കേന്ദ്രമല്ല, പിന്നെ എന്താണ് ? രാജ ഭരണം ഉണ്ടായിരുന്ന സ്ഥലവുമല്ല

അതെ സുഹൃത്തുക്കളെ .. എന്ത് ഡെവലെപ്മെന്റ് ഉണ്ടായാലും അത് കൊച്ചിക്കോ തിരുവന്തപുരതോ അല്ലങ്കിൽ കോഴിക്കോട് മാത്രമാണ് , കേരളത്തിലെ തന്നെ ഏറ്റവും ആരോഗ്യപരവും , അതെ സമയം വിദ്യാഭാസപരവുമായി മുൻപിൽ തന്നെ നിൽക്കുന്ന പത്തനംതിട്ടക്ക് എന്തുകൊണ്ടാണ് അവകാശപ്പെടാൻ പറ്റാത്തത് ?  പത്തനംതിട്ട നിവാസികൾ   ഈ സംസ്ഥാനത്തല്ലെ  താമസിക്കുന്നത് , എല്ലാ അനുഗ്രഹവും ഏതാനും ജില്ലകളിൽ ഒതുങ്ങുന്നതു എന്തുകൊണ്ടാണ് , അപ്പോൾ പറയും ജനസംഖ്യ കുറവല്ലേ എന്ന് ? നല്ല നല്ല സ്ഥാപനങ്ങൾ വരുമ്പോൾ   സ്വഭാവികമായും , നല്ല റോഡുകളും , നല്ല  പുരോഗതിയും ജന സാന്ദ്രതയും ഉണ്ടാവും ,

കേരളത്തിലെ പിൽഗ്രിം ജില്ലയാണ് പത്തനംതിട്ട … ടൗണിൽ നിന്നും വെറും 70 km മാത്രം സഞ്ചരിച്ചാൽ എത്തിച്ചേരുന്നതാണ് ശബരിമല തീർത്ഥാടന കേന്ദ്രം , അതുപോലെ , മണ്ണാരമാല, ചക്കുളത്തുകാവ്, ആറന്മുള ക്ഷേത്രം ചിലന്തിയമ്പലം , പെരിനാട് മാർ ഈവാനിയോസ് തിരുമേനിയുടെ  കുരിശുമല , മാരാമൺ കൺവെൻഷൻ , പരുമല  എന്നുവേണ്ട അനേകം തീർത്ഥാടന കേന്ദ്രങ്ങൾ ഉള്ള ജില്ലയാണ്  പത്തനംതിട്ട , പക്ഷെ അതിനു തക്ക പുരോഗതി ഒരു സർക്കാരും  നൽകിയിട്ടില്ല എന്നുതന്നെ പറയേണ്ടി വരും

ആറന്മുള വരാനിരുന്ന ഒരു എയർപോർട്ട് പോലും

മുടക്കിയ കഥയാണ് പത്തനംതിട്ടക്ക് ഉള്ളത് , കണ്ണൂർ Airport ന്റെ സ്ഥിതി കണ്ടില്ലേ ? ഇനിയും എരുമേലിയിൽ വരാനിരിക്കുന്ന എയർപോർട്ട് എങ്ങനെയാവും എന്ന് കണ്ടറിയണം

സർക്കാർ ചിലവിൽ  ഒരു റബർ അധിഷ്ഠിത വ്യവസായം പതനം തിട്ടയിൽ തുടങ്ങണം എന്ന് മുൻപിൽ ഭരിച്ചിരുന്ന ഭരണാധികാരിക്ക് ഞാൻ ഒരു കത്തെഴുതി , റബ്ബർ കർഷകർക്ക് വലിയ സഹായം ആകുമായിരുന്ന നല്ല ഒരു പ്രൊജക്റ്റ് ആവും ഒരു  വലിയ വ്യവസായം പത്തനംതിട്ടയിൽ ഉണ്ടായാൽ. IT പാർക്കുകൾ കേരളത്തിൽ പല ജില്ലയിലും ഉണ്ട് , എന്നാൽ ഒന്നെങ്കിലും തിരുവല്ല , പത്തനംതിട്ട അടൂർ എന്നിവടങ്ങളിൽ ഉണ്ടാകാത്തത് എന്തുകൊണ്ടാണ്

അപ്പോൾ കേരളത്തിൽ എല്ലാ ജില്ലയിലും വികസനം വരുമ്പോൾ , പത്തനംതിട്ടയിൽ    മാത്രം എന്തുകൊണ്ട് അപ്രാപ്യമാകുന്നു ,  പതനം തിട്ട ഒരു മലയോര ജില്ലയാണ് , ഈ ജില്ലയിൽ ഉള്ള ആളുകൾക്ക് , ഭരണ സിരാകേന്ദ്രത്തിൽ പോകാൻ വളരെദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ് , കൂടാതെ ഈ അടുത്ത കാലത്തു  മനസിലാക്കാൻ സാധിച്ച ഒരു കാര്യം , കൊച്ചിയിൽ ഭാവിയിൽ വേലിയേറ്റവും   വേലിയിറക്കവും പ്രതിസന്ധി സൃഷ്ടിക്കും , തിരുവന്തപുരവും അങ്ങനെ തന്നെ കടലോരപ്രദേശമാണ് . പത്തനംതിട്ട അങ്ങനെയല്ല ,  മലയോര പ്രദേശമാണ് , സ്ഥലപരിമിതി കൊച്ചിയിൽ ഉണ്ട് , എന്നാൽ അതൊന്നും നമ്മുടെ ഈ ജില്ലയിൽ ഉണ്ടാവില്ല , ഭരണ സിരാ കേന്ദ്രം വരുമ്പോൾ അതിനു അനുസരിച്ചു ദ്രുത ഗതിയിൽ പുരോഗതി ഉണ്ടാവുകയും ചെയ്യും

എന്താ   ഞാൻ പറഞ്ഞത് ശരിയല്ലേ ….

കൂടുതൽ കലാപരമായ സൃഷ്ടികൾക്കു കാണുക …  WWW.CHINKARAARTS.COM

Alex Thomas

About the author