Cannabis : By Tom

നിത്യേന  നാം കാണുന്ന ഒരു കാര്യമാണ് മയക്കു മരുന്ന് വേട്ട , ഒരു ഭാഗത്തു സർക്കാരും പോലീസും എക്‌സൈസും ഇതിനു തടയിടാൻ ശ്രമിക്കുമ്പോൾ , മറു ഭാഗത്തു മയക്കു മരുന്ന് കച്ചവടം പൊടിപൊടിക്കുന്നതാണ് നാം കാണുന്നത്.

ഇനി സർക്കാർ  ചിന്തിക്കുകയാണ്   മയക്കുമരുന്ന് നിരോധനം തന്നെ വേണം എന്ന് അങ്ങനെയെങ്കിൽ ഓരോ രാഷ്ട്രീയ കക്ഷികൾക്കും സുപ്രധാനമായ പങ്കു വഹിക്കാൻ സാധിക്കും

സെമിനാറുകൾ

ഓരോ പഞ്ചായത്തിലും വാർഡിലും മയക്കു മരുന്ന് ഉപയോഗിക്കുന്നത് മൂലമുള്ള പ്രശ്നങ്ങളെ കുറിച്ച്  ജനങ്ങളുടെ ഇടയിൽ അവബോധം ഉണ്ടാകാൻ സെമിനാറുകൾ സംഘടിപ്പിക്കാം

മയക്കു മരുന്ന് നിയന്ത്രണ  മിഷൻ

എനിക്ക് ഓര്മ വരുന്നത് വര്ഷങ്ങള്ക്കു മുൻപ് കേരള സർക്കാർ സാക്ഷരതാ മിഷൻ  കൊണ്ട് വന്നു , എല്ലാ ജനങ്ങളും രാഷ്ട്രീയ ഭേദമന്യേ അതിൽ പങ്കാളികളായി , അതെ പോലെ മയക്കു മരുന്ന് നിയന്ത്രണ  മിഷൻ കേരളത്തിൽ ആരംഭിക്കാൻ സാധിക്കും  . വാർഡ് തലത്തിലും ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റിയിലെ ജനങ്ങൾക്ക് ബോധവത്കരണം സെമിനാറുകളിലൂടെയും , പൊതുജന സമ്പർക്കത്തിലൂടെയും , പുതിയ മാധ്യമങ്ങളിലൂടെയും അവബോധം സൃഷ്ടിച്ചെടുക്കാൻ ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടെ സന്നദ്ധ സംഘടനകളും ശ്രമിച്ചാൽ ഏറ്റെടുത്തു നടത്താവുന്നതേയുള്ളു

അതേപോലെതന്നെ മയക്കു മരുന്നിന്റെ ശൃംഖല , അതിന്റെ കണ്ണി, പോലീസും രാഷ്ട്രീയക്കാരും ചേർന്ന് തകർക്കുക തന്നെ വേണം 

ഇനിയും ഭരണത്തിൽ ഇല്ലാത്ത കക്ഷികൾക്കും  സർക്കാരിന്റെ ഏതൊരു പ്രവർത്തനത്തിലും പങ്കാളിയാകാം , അതുമല്ലങ്കിൽ സ്വന്തമായി സെമിനാറുകളും   ക്ലാസുകളും സംഘടിപ്പിക്കാം

മയക്കു മരുന്ന് ലോബി …. ഇങ്ങനെ ഒരു കുട്ടരുണ്ടങ്കിൽ, ശരിക്കും രാഷ്ട്രീയ പാർട്ടികൾക്ക് അതുമല്ലങ്കിൽ അതിൽ ചിലർക്കെങ്കിലും അറിവുള്ളതാവും , അവരെ വെളിച്ചത്തു കൊണ്ടുവരാനും , നമ്മുടെ  രാഷ്ട്രീയ കക്ഷികൾക്ക് സാധിക്കണം  യൂവ ജന സംഘടനകൾക്കാണ് ഏറ്റവും കാതലായ ഭാഗം നിർ വഹിക്കാനുള്ളത്  , കാരണം അവരാണ് ഇതിന്റെ ഏറ്റവും വലിയ ഇരകളും , രാജ്യത്തിന്റെ പുരോഗതിയിൽ ഏറ്റവും നല്ല പങ്കു വഹിക്കാൻ സാധിക്കുന്നവർ അവിടുത്തെ യുവ തലമുറയാണ്, അവരുടെ വളർച്ചയുടെ കടക്കൽ കത്തിവെക്കുന്ന രീതിയിലുള്ള മയക്കു മരുന്നുകളുടെ ഉപയോഗം  നിയത്രിക്കണ്ടത് ഓരോ പൗരന്റെയും കടമയാണ് , അതിനു രാഷ്ട്രീയ കക്ഷികൾ ഒന്നിച്ചു നിന്ന് ഈ വിപത്തിനെ നേരിടേണ്ടതാണ്

വിദ്യാലയ അന്തരീക്ഷം     

 മയക്കു മരുന്നിന്റെ വിപത്തുകൾ എന്തെല്ലാം എന്നുള്ളതിന്റെ കുറിച്ച് ചെറിയ ക്ലാസ്സിൽ തന്നെ കുട്ടികളിൽ അവബോധം ഉണ്ടാക്കിയെടുക്കാൻ നമുക്ക് സാധിക്കണം , ഭരണ പ്രതിപക്ഷ ഭേദമന്യേ , ഇതിനു മുൻകൈ എടുക്കാവുന്നതാണ്. ഭരണ പക്ഷത്തിരിക്കുന്ന ഒരു രാഷ്ട്രീയ  കക്ഷിക്ക്‌ പാഠ പുസ്തകത്തിൽ മയക്കു മരുന്നിന്റെ വിപത്തിനെ കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ വേണ്ടുന്ന അധ്യായങ്ങൾ ചേർക്കാൻ സാധിക്കും .അത് പോലെ മയക്കു മരുന്നിന്റെ ഉപയോഗത്തിനെതിരായി സ്കൂളിൽ തന്നെ പ്രതിജ്ഞ ഏർപ്പെടുത്താൻ സാധിക്കും

കഞ്ചാവിനെ കുറിച്ച് ഒരുപാടു തെറ്റിധാരണകൾ നമ്മുടെ ഇടയിലുണ്ട് , ഈ അടുത്ത കാലത്തു

അമേരിക്കയിലെ റിസേർച് സ്‌ഥാപനം (American National Academy of Science and Engineering) കഞ്ചാവ് എന്ന ഭീകരനെ കുറിച്ച് കണ്ടെത്തിയ കാര്യങ്ങൾ വളരെ പ്രയോജനപ്രദമാണ് , അത് വായിച്ചു കഴിയുമ്പോൾ നമുക്ക് മനസിലാകും കഞ്ചാവ് എന്നത് ഒരു ഭീകരനല്ല , അതിന്റെ അനിയന്ത്രിത ഉപയോഗമാണ് ആ ഔഷധത്തെയും അത് ഉപയോഗിക്കുന്നവരെയും നാടിനും നാട്ടുകാർക്കും വേണ്ടാതെ ആക്കുന്നത്  എന്ന്

അവരുടെ കണ്ടുപിടിത്തങ്ങളിൽ പ്രധാനപ്പെട്ടവ ഇതോടൊപ്പം ചേർക്കുന്നു

,

ഒരു വിനോദ ഉപാധിയേക്കാളും അധികമായി കഞ്ചാവ് എന്ന ചെടി ഒരു ഔഷധ ഗുണമുള്ള ചെടിയാണ് കാരണം കഞ്ചാവ്  വലിയ ഒരു മരുന്നാണ്

അത് ഒരു

വേദന സംഹാരിയാണ് 

മെഡിക്കൽ മരിഹുവാണ നിയന്ത്രിതമായി ഉപയോഗിച്ചാൽ അപകടങ്ങൾ നിയന്ത്രിക്കാം , (സാധാരണ ഗതിയിൽ കഞ്ചാവ് ഉപയോഗിക്കുന്നവരിൽ വെളിവില്ലാതെ അപകടo കൂടുതലാണ്, എന്ന് നാം കാണണ്ടതാണ്  )

കാൻസർ ചികിത്സയിലും , അതുപോലെ മൾട്ടിപ്പിൾ സ്‌കലേറോസിസ്, പേശി വലിവുകൾ എന്നിവക്ക് ഫലപ്രദമാണ് കഞ്ചാവ്  

ഡിപ്രെഷൻ വർധിക്കാൻ കഞ്ചാവിന്റെ ഉപയോഗം കാരണമാവുന്നു , അതെ സമയം ഹൃദയ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ എന്നിവ  ഉണ്ടാക്കുന്നതിൽ കഞ്ചാവിന് പങ്കുള്ളതായി    തെളിഞ്ഞിട്ടില്ല

അതെ സമയം സ്ഥിരമായി ഉപയോഗിച്ചാൽ സ്കീസോഫ്രേനിയ , ബ്രോങ്കിറ്റിസ് എന്നിവക്ക് സാധ്യത   കൂടുതലാണ്

അതെ സമയം ഇന്ന്   കഞ്ചാവ് നിയമ വിധേയമാക്കണം എന്ന് ലോകത്തിന്റെ പലഭാഗത്തും നിന്നും മുറ വിളി ഉയരുനുണ്ട്

    ഈ അടുത്ത കാലത്തു കാനഡയിൽ (October 17,2018)  ഒരു നിയമം പാസ്സാക്കി , മെഡിക്കൽ ആവശ്യത്തിനും അതുപോലെ വിനോദത്തിനുമായി പരിമിതമായ തോതിൽ  കനാബിസും അതിന്റെ  മറ്റിതര പ്രൊഡക്ടുകളും ഉപയോഗിക്കാം എന്ന്

ഞാൻ പറഞ്ഞു വരുന്നത് , ഇതേ തരത്തിൽ ഒരു നിയമം ഇന്ത്യയിലും പാസ്സാക്കാവുന്നതാണ് , ഒരു പക്ഷെ നിങ്ങൾ നെറ്റി ചുളിക്കും , വെറുതെ ഒരു രാജ്യം  ഇതുപോലുള്ള ഒരു നിയമം പാസ്സാക്കുകയില്ലല്ലോ ? നിയമപരമല്ലാത്ത മയക്കു മരുന്നുകളുടെ വരവ് നിയന്ത്രിക്കാൻ പറ്റും. ഒരു ഉദ്ദാഹരണം പറയാം , ഏതൊരു കാര്യവും കുറെ അധികമായാൽ ജനം അത് വർജിക്കും. അനിയന്ത്രിത ഉപയോഗത്തിലും കുറയും നിയന്ത്രിത ഉപയോഗം . ചാരായ വിൽപ്പന നിരോധിച്ചിരുന്നു കാലത്തു , ജനം നെട്ടോട്ടമോടി , പലരും വിറയൽ മാറ്റാൻ സമയമെടുത്തു, അതെ സമയം കൂടുതൽ ഔട്ട് ലെറ്റുകൾ തുറന്നപ്പോൾ ആ നെട്ടോട്ടം അവസാനിച്ചു , കാണാതെ പൊതിഞ്ഞു വയ്ക്കുമ്പോളാണ് അത് കാണുവാനുള്ള വലിയ ഉത്ക്കണ്ഠ മനസ്സിൽ ഉണ്ടാവുന്നന്തു , ഇതും അതെ പോലെയാണ്. അപ്പോൾ ചോദിക്കാം മയക്കു മരുന്ന് കൊടുത്തു എല്ലാവരെയും  വെളിവില്ലാത്ത ജനം ആക്കാനാണോ എന്ന് ?  എന്തായി ചാരായ നിരോധനം എന്ന് മനസിലാക്കുമ്പോളാണ് , നമുക്ക് ഇതും വെറും പോലെയാണ് എന്ന് മനസിലാക്കാൻ സാധിക്കുന്നത് ,

കനാബിസ് ഇൻഡിക്ക എന്നതാണ് കഞ്ചാവ് ചെടിയുടെ പേര് , ഇത് പ്രാചിന കാലം മുതൽ മനുഷ്യൻ ഉപയോഗിച്ചിരുന്നു , സോമരസം ഉണ്ടാക്കുന്നതിന് ഈ ചെടി ഉപയോഗിച്ചിരുന്നു എന്ന് കരുതുന്നു , പുരാതന ഈജിപ്ത് , ചൈന അങ്ങനെ പല വിദേശ രാജ്യങ്ങളും ഈ ചെടി ഒരു ഔഷധം എന്ന രീതിയിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് . കഞ്ചാവിന്റെ വേറൊരു ഉത്പന്നം ആണ്  ഹാഷിഷ് , ഇത് പെൺചെടിയുടെ പൂവിൽ നിന്നും തളിരിൽനിന്നും ഉത്പാദിപ്പിക്കുന്നു

കഞ്ചാവ്  ഉപയോഗിച്ച് കഴിയുമ്പോൾ തലച്ചോറിൽ ഉണ്ടാക്കുന്ന വ്യതിയാനം , മനുഷ്യരെ സന്തോഷവാന്മാരാക്കുന്നു , അതോടൊപ്പം ആന്തരികമായഒരു സുഖാനുഭൂതിയിൽ എത്തിക്കുന്നു , ഏകാഗ്രത നഷ്ടപ്പെടുന്നു ,പിന്നീട് നല്ല മയക്കവും പ്രദാനം ചെയ്യുന്നു , അതുകൊണ്ടു തന്നെയാണ് ഉപയോഗിച്ചവർ വീണ്ടും ഇത് ഉപയോഗിക്കുവാൻ തുടങ്ങുന്നത്

കനാബിസ്  ഉപയോഗത്തിന്റെ കാര്യത്തിൽ ലോകത്തിലെ മൂന്നാം സ്ഥാനം ഡെൽഹിക്കും ആറാം സ്ഥാനം മുംബൈക്കുമാണ് എന്ന് ഓർക്കുമ്പോൾ എന്തുമാത്രം ആണ് ഇന്ത്യയിലെ ഉപയോഗം എന്ന് നമുക്ക് മനസിലാകും , ലോകത്തിൽ ഏറ്റവും അധികം കനാബിസ് ഉല്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ് , അവരുടെ ജീവിത മാർഗം തന്നെ ഇതാണ്

ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം നിയന്ത്രണ വിധേയമാക്കാൻ  1985 സെപ്റ്റമ്പർ 16-ന് ലോകസഭ  NDPS Act (നാർക്കോട്ടിക് ഡ്രഗ് ആൻഡ് സിക്കോട്രോപിക് സബ്സ്റ്റൻസ്സ്   ആക്ട്)  പാസാക്കി. അതോടെ ഇതിന്റെ ഉപയോഗം നിയന്ത്രണ വിധേയമാകേണ്ടതാണ് , പക്ഷെ നാൾക്കുനാൾ ഉപയോഗം വർധിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് , ജാതി മത   വർണ ഭേദമന്യേ യുവാക്കന്മാരും യുവതികളും അടിമകൾ ആയികൊണ്ടിരിക്കുന്നു

Alex Thomas

About the author