കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ കേരളത്തിൻറെ വികസനത്തിൽ ഉമ്മൻ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
1970 മുതൽ 2023 വരെ നീണ്ട 53 പുതുപ്പള്ളിയിൽ നിന്നും നിയമ സഭയിൽ എത്തിയിട്ടുള്ള അദ്ദേഹം ഏഴു വർഷക്കാലം മുഖ്യമന്ത്രിയായി കേരള ജനതയെ സേവിച്ചു. ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. CPM MLA യായിരുന്ന EM ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി. പിന്നീട് നടന്ന പതിനൊന്നു നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം ഒരേ മണ്ഡലത്തിൽ നിന്ന് തന്നെ നിയമസഭയിലെത്തി.
1991-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലാണ്.. വല്ലാർപാടം കണ്ടയ്നർ ടെർമിനലിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും അദ്ദേഹത്തിൻ്റെ പ്രയത്നഫലം കൊണ്ടാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചിലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനതാവളങ്ങളിൽ നിന്നും ആരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. പന്ത്രണ്ടോളം medical കോളേജുകൾ, അങ്ങനെ അനേകം കാര്യങ്ങൾ, കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിൻറെ സംഭാവനകളാണ്.
സഹജീവികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം , ആരോടും നോ പറയാൻ സാധിക്കാത്ത നേതാവ് , അങ്ങനെയുള്ള
അദ്ദേഹത്തെ വീഴ്ത്തുവാൻ എന്തെല്ലാം കുതന്ത്രങ്ങളാണ് ചിലർ പ്രയോഗിച്ചത് , അതിൽ നിന്നെല്ലാം ഒരു ഫിനിക്സ് പക്ഷിയെപ്പോലെ അഗ്നിയിൽ സ്ഫുടം ചെയ്തു ശുദ്ധിയായി വരുമ്പോഴേക്കും കളം വിടാൻ സമയമായി , അദ്ദേഹം വിശ്വസിക്കുന്ന ദൈവം പറഞ്ഞുകാണും , മതി ഈ നന്ദിയില്ലാത്ത ജനങ്ങൾക്കുവേണ്ടി ഇനിയും മണിക്കുറുകൾ ചിലവിടണ്ട എന്ന് , കേരളത്തിനുവേണ്ടി , അദ്ദേഹത്തെ ആരാധിക്കുന്ന ജനങ്ങൾക്കുവേണ്ടി , ശ്രീ ഉമ്മൻ ചാണ്ടിക്ക് ഒരു അവസരം കുടി നൽകേണ്ടതായിരുന്നു , അദ്ദേഹത്തിന്റെ മഹത്വം കാണാൻ നമുക്ക് കണ്ണില്ലാതെ പോയി എന്ന് മാത്രമേ ഇപ്പോൾ പറയുവാനുള്ളു …
നന്നേ ചെറുപ്പത്തിൽ ഒരിക്കൽ മാത്രമാണ് അദ്ദേഹത്തെ കാണുവാൻ സാധിച്ചിട്ടുള്ളത് … പക്ഷെ എല്ലാ കാലവും മനസിൽ തന്നെ അദ്ദേഹം നിറഞ്ഞു നിൽക്കുന്നു
2004-ൽ ജന സമ്പർക്ക പരിപാടി അദ്ദേഹം തുടങ്ങി , ഒരുപാടു പാവങ്ങളുടെ കണ്ണീർ ഒപ്പാൻ സാധിച്ച ഒരു വൻ പരിപാടിയായിരുന്നു . ഓരോ സ്ഥലങ്ങളിൽ വിളിച്ചു ചേർക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ ഭേദമെന്യെ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗ്ഗം ഉണ്ടാക്കുവാൻ ഇദ്ദേഹം അക്ഷീണം പരിശ്രമിച്ചു.2004-2006, 2011-2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി. ഇതേ ക്കുറിച്ചു എല്ലാവര്ക്കും അറിയാം കൂടുതൽ വിവരിക്കുന്നില്ല. പത്തൊൻപതു മണിക്കൂർ വിശ്രമം ഇല്ലാതെ സേവനം അനുഷ്ടിച്ച അദ്ദേഹത്തിന് എന്ത് പകരം കൊടുക്കാൻ സാധിക്കും ,
ഒരു കാര്യം എനിക്ക് നന്നയി ബോധ്യപ്പെട്ടിട്ടുണ്ട് , നല്ലവരെ ദൈവം വേഗം വിളിക്കും , അല്ലായെങ്കിൽ അദ്ദേഹത്തിന് ഒരു പത്തു വര്ഷം കൂടിയെങ്കിലും നല്കാമായിരുന്നില്ലേ , എന്തായാലും അദ്ദേഹത്തിന്റെ ആത്മാവിനെ ദൈവം പരിപോഷിപ്പിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു . അതെ അദ്ദേഹത്തിന്റെ ഭൗതിക ശരീരമേ പോയിട്ടുള്ളൂ , ആത്മാവ് ഇപ്പോളും നമ്മോടൊപ്പം , ദൈവത്തിന്റെ പദ്ധതികളുമായി ഉണ്ടാവും
മുദ്രാവാക്യത്തിൽ പറയുന്നതുപോലെ ഉമ്മൻ ചാണ്ടി നേതാവേ അങ്ങ്, മരിച്ചിട്ടില്ല , ജീവിക്കുന്നു ഞങ്ങളിലൂടെ …. അദ്ദേഹത്തിന്റെ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ ….. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും
.ഒരുകോടി പ്രണാമം…….