Pravasi

ചിന്തകൾ   ജൽപനങ്ങളായ്  

ചിരിയൂറും സ്വപ്നങ്ങളായ്

ഒഴുകും പ്രവാസ ജീവിതം

കാനനത്തിലെ വാൽമീകി തൻ

തപ സ്സു പോൽ   ദിനരാത്രങ്ങൾ

ഇന്നുപോകാം നാളെതന്നെയാകാം

എന്നും മനമുരുകി തളർന്നു

ജീവിത ഭാരം    നുകങ്ങളായി

ഓർമ്മകൾ  നൊമ്പരങ്ങളായി

ഒരു മനുഷ്യായുസിൻ വിയർപ്പ്

ഒരു ജീവ ചക്രത്തിൻ തുടിപ്പ്     

മനസിന്നുള്ളിലെ നൊമ്പരങ്ങൾ

മനസിലൊരുക്കി ഒതുക്കി  

മറച്ചാലും നിറയും കദന ഭാരം

താരാട്ടു   പാട്ടിന്നീണം  കഴിഞ്ഞു

കണ്ണീർ തുടയ്കാനായാളുമില്ല  

കലങ്ങിയ മിഴികൾ തുടച്ചു  

വിട ചൊല്ലി… അടുത്ത വർഷം…By Tom

To be continued in next episode

Alex Thomas

About the author