War and Peace

യുദ്ധവും സമാധാനവും: BY KARTHUMBI

ലോകത്തിന്റെ ഗതി വിഗതികളെ തന്നെ മാറ്റമറിച്ച രണ്ടു കാര്യങ്ങളായിരുന്നു കൊറോണയും ലോക മഹായുദ്ധങ്ങളും . രണ്ടും മനുഷ്യർ വരുത്തിവച്ച ദുരന്തങ്ങൾ തന്നെ. ഇതിലൂടെ ഒരിക്കലും തിരികെ കിട്ടാത്ത ചില കാര്യങ്ങളുണ്ട് , സമാധാനവും , നഷ്ടപെട്ട ജീവനും . എവിടെ ആയാലും യുദ്ധം അതെന്നും ആളുകൾക്കും പ്രകൃതിക്കും വലിയ സാമൂഹ്യ വിപത്താണ് എന്ന് പറയാതിരിക്കാൻ വയ്യ  . പല തരത്തിൽ ഉള്ള യുദ്ധങ്ങൾ ഉണ്ട് ,  രാഷ്ട്രീയപരവും , സാമൂഹികപരവുമായ  കാരണമാവാം , സാങ്കേതീകവും നിയമപരവുമായ കാരണങ്ങൾ ആവാം … എന്തായാലും  രണ്ടു സ്റ്റേറ്റ് , അല്ലങ്കിൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള  തർക്കങ്ങളാണ്   വലിയ യുദ്ധത്തിലേക്ക് നയിക്കുന്നത്

1914-ൽ ഓസ്ട്രിയയിലെ ഫെഡിനാന്റ് രാജകുമാരന്റെ വധത്തോടുകൂടിയാണ് ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെടുന്നത് . സെർബിയയുടെ സപ്പോർട്ട് ഈ വധത്തിനു പിന്നിൽ ഉണ്ട് എന്ന് കരുതി 1914 ജൂലൈ മാസം ഓസ്ട്രിയ ഹംഗറി .. സെർബിയയ്യോട്  യൂദ്ധം പ്രഖ്യാപിച്ചു. ഈ യൂദ്ധം യൂറോപ്പിൽ എങ്ങും വ്യാപിക്കുകയും രാജ്യങ്ങൾ രണ്ടു പക്ഷത്തായി  നിലകൊള്ളുകയും ചെയ്തു       Russia, Belgium, France, Great Britain, America, Canada and Serbia, എന്നിവർ ഒരു ഭാഗത്തും    Germany, Austria-Hungary, Bulgaria and the Ottoman Empire, എന്നിവർ മറു ഭാഗത്തുമായി യുദ്ധം ചെയ്തു ബ്രിട്ടീഷുകാരുടെ റോയൽ നേവിയും ജർമനിയുടെ യു ബോട്ടുകളും എല്ലാവരുടെയും പേടിസ്വപ്നമായിരുന്നു അവസാനം 1918- ൽ  വലിയ ആൾനാശവും  സമ്പത്തു നാശത്തിനു ശേഷം   യൂദ്ധം അവസാനിച്ചു ഏകദേശം അറുപതു മുതൽ എഴുപതു ദശ ലക്ഷം പേര് ഈ യുദ്ധത്തിൽ നേരിട്ടോ അല്ലാതെയോ പങ്കാളിയാളായി. Versayi Contract ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു. ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.

1939-1945 വരെയുള്ള കാലത്തു നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ  America, Soviet Union, China, Briton, France ഉൾപ്പെട്ട സഖ്യകക്ഷികൾ, Germany , Japan , Italy എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളോട് പരാജയപ്പെട്ട് ജർമ്മനിക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. ദശലക്ഷക്കണക്കിനാളുകൾക്ക് ജീവഹാനിയും, ഭൂനഷ്ടവുമുണ്ടായി. സമ്പദ്ഘടന തകർന്നു. എന്നാൽ 14 വർഷത്തിന് ശേഷം 1933 ജനുവരിയിൽ‍അഡോൾഫ് ഹിറ്റ്ലറിൻറെ നാസി പാർട്ടി   അധികാരത്തിൽ വന്നതോടെ, വെറും ആറു വർഷത്തിനുള്ളിൽ ജർമ്മനി സാമ്പത്തികവും സൈനികവുമായി വൻശക്തിയായി മാറി.

1939-1945  വരെ യായിരുന്നു രണ്ടാം ലോകമഹായുദ്ധം , ഒന്നാം ലോകമഹാ യൂദ്ധത്തിൽ തോറ്റതിന്റെ  കണക്കു തീർക്കാനാണ് ഹിറ്റ്ലർ ഇറങ്ങി പുറപ്പെട്ടത്  ആദ്യം വലിയ വിജയങ്ങൾ ജർമനിക്കു നേടാൻ സാധിച്ചെങ്കിലും . ക്രമേണ അവർ പരാജയത്തിലേക്ക് കൂപ്പുകുത്തി അവസാനം   ജർമനി യൂദ്ധം തോറ്റു, ജർമനി രണ്ടായി മുറിക്കപ്പെട്ടു ഒന്ന് അമേരിക്കയുടെ അധീനതയിലും മറ്റേതു സോവിയറ്റ് യൂണിന്റെ അധീനതയിലുമായി

ഈ യൂദ്ധത്തിൽ എല്ലാം നഷ്ടപെട്ടത് കണക്കില്ലാത്ത തരത്തിൽ ജീവനും സ്വത്തും ആയിരുന്നു .

ഇന്ന് ഉക്രൈയിനിലും ,  പലസ്തീനിലും ഇതുതന്നെ സംഭവിക്കുന്നു . അനേകർ അഭയാർത്ഥികൾ ആയി മാറുന്ന കാഴ്ച സങ്കടത്തോടെയേ നമുക്ക് കാണാൻ സാധിക്കുകയുള്ളു  

ഒന്ന് ആലോചിക്കുക , ഒരു രാജ്യത്തിന്റെയും പരമാധികാരത്തെ മറ്റൊരു രാജ്യത്തിനു ചോദ്യം ചെയ്യാൻ അവകാശമില്ല , അങ്ങനെയായാൽ  വലിയ യൂദ്ധമാവും ഫലം അത് ആരെയും വിജയിപ്പിക്കുന്നില്ല , പിന്നെയോ അനേക കാലത്തേക്ക് മനുഷ്യരെ അഭയാർത്ഥികൾ ആക്കി മാറ്റുന്നു , അംഗവൈകല്യമുള്ളവർ ആക്കി മാറ്റുന്നു , അതോടൊപ്പം കോടാനു കോടി രൂപയുടെ നഷ്ട്ടവും ഉണ്ടാകുന്നു , കൂടാതെ പ്രകൃതിക്കു നാശവും …. ഇനി എപ്പോളാണാവോ രാജ്യങ്ങൾ താനങ്ങളുടെ അധിനിവേശം നിർത്തുക … അറിയില്ല … by Karthumbi

Alex Thomas

About the author