കലാലയ രാഷ്ട്രീയം അനിവാര്യമോ ?
ഈ അടുത്ത കാലത്തു സമാനതകളില്ലത്ത ക്രൂരതയ്ക്കാണ് വയനാട് വെറ്ററിനറി യൂണിവേഴ്സിറ്റി കോളേജ് സാക്ഷ്യം വഹിച്ചത്
എന്തിന്റെ പേരിലായാലും ഈ ക്രൂരത ഇനിയും അനുവദിച്ചു കുട , ഒരു വലിയ ചാനലിലെ പ്രമുഖ റിപ്പോർട്ടർ ഇതിനെ ന്യായീകരിക്കുന്നത് കണ്ടു , കഷ്ടം എന്ന് അല്ലാതെ എന്താണ് പറയേണ്ടത് . രാഷ്ട്രീയത്തിന്റെ അതിപ്രസരം ആണ് ഈ വിധം കുട്ടികളെ ആക്കി മാറ്റുന്നത് എന്നുള്ളതിന് സംശയമില്ല. എന്ത് ചെയ്താലും അതിനെ ന്യായീകരിക്കുകയും സംരക്ഷണം കൊടുക്കുകയും ചെയ്യുന്ന ഒരു നേതാക്കന്മാരുള്ളപ്പോൾ ഇനിയും ഈ വക ദുഷിച്ച പ്രവണത ഉണ്ടാകും എന്നതിന് സംശയമില്ല
കലാലയത്തിൽ രാഷ്ട്രീയം വേണം എന്ന് പറയുന്നവർ നടത്തുന്ന വലിയ വാദം രാഷ്ട്രീയ പ്രവർത്തനം ലീഡർ ഷിപ് ക്വാളിറ്റി നേടിക്കൊടുക്കും എന്നാണ് , നല്ല ഒരു ലീഡർ ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല. നല്ല നേതാവാകാൻ രാഷ്ട്രീയം ആവശ്യവുമില്ല , കലാലയത്തിൽ കിടന്നു അടി ഉണ്ടാക്കിയിട്ടല്ല പലരും നേതാവായിട്ടുള്ളത് , ഇനി ഒരു രാഷ്ട്ര നിർമാണത്തിന് വേണ്ടിയാണു രാഷ്ട്രീയം എങ്കിലോ ? ഈ അടി കുടുന്നവരിൽ എത്രപേർ നല്ല നേതാവാകുന്നുണ്ട് ? ഇവിടെ പലരും ചിന്തിക്കുന്നത് , നേതാവാകണമെങ്കിൽ കുറഞ്ഞത് നാൽപതു കേസിലെങ്കിലും പെട്ടിരിക്കണം എന്നുള്ളതാണ് , അങ്ങനെ വരുമ്പോൾ അത് വലിയ വാർത്തയും ഹീറോയിസവും ഒക്കെ ആവുന്നു . രാജ്യത്തെ നയിക്കാൻ ഇറങ്ങി പുറപ്പെടുന്നവർക്കു ആദ്യം വേണ്ടത് എത്തിക്സ് ആണ് , നീതി ബോധം , ഇത് ബോധമേയില്ല പിന്നെ എങ്ങനെ നീതി കിട്ടും , കൂടെ പഠിക്കുന്ന കുട്ടികളെ തന്നെ ഉപദ്രവിച്ചു പ്രാകൃതമായ റാഗിംഗ് നടത്തി എന്ത് തരം നേതാവാണ് ആകേണ്ടത് ? ഇവർ എങ്ങനെയാണു രാജ്യത്തെയോ സംസ്ഥാനത്തെയോ സേവിക്കുന്നത് ? എന്ത് തരം നീതിയാണ് ലഭിക്കുക അവസാനം ഏതെങ്കിലും രീതിയിൽ കലാലയത്തിൽ നിന്ന് പുറത്താവുന്നവർ , ഇതിലും വലിയ ഡിഗ്രി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി , പിൻവാതിലിലൂടെ വലിയ പൊസിഷനിലും വരെ എത്തി നിൽക്കുന്നതും കാണുന്നു ചുരുക്കം പറഞ്ഞാൽ ഇത്തരം ആളുകൾക്കുവേണ്ടി മരിക്കാൻ വരെ തയാറാകുന്ന സാധാരണ പ്രവർത്തകരുടെ ബുദ്ധിയും ചിന്തകളും പണയ പെടുത്തി നേതാവിന് കീജയ് വിളിക്കുവാൻ ഇറങ്ങി പുറപ്പെടുന്നവരെ എന്താണ് പറയുക
വീടിന്റെ മോന്തായം വളഞ്ഞാൽ, മുഴുവനും വളയും എന്നൊരു ചൊല്ലുണ്ട് , ഇവിടെ അദ്ധ്യാപകരും , കുട്ടികളെ നിയന്ത്രിക്കണ്ടവരും പാർട്ടിയുടെ നിയന്ത്രണത്തിൽ ആവുമ്പോൾ എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കാൻ കൂടെ വയ്യ , ആദ്യമേ അദ്ധാപക സംഘടന തന്നെ പിർസിച്ചു വിടണം , യൂണിയന്റെ അതി പ്രസരം പലപ്പോഴും വല്ലാതെ വിദ്യാഭ്യാസത്തെ നേർവഴിയിൽ നിന്നും വ്യക്തി ചലിപ്പിക്കുന്നതായി കാണുന്നു , അധ്യാപനം ഒരു കച്ചവടം അല്ല , അത് സർവീസാണ് , പോലീസ് ജോലി അത് അവശ്യ സർവീസാണ്, ഇവിടെയെല്ലാം എന്തിനാണ് രാഷ്ട്രീയം ? സർവ്വകലാശാലകൾ രാജ്യത്തിന്റെ ഭവിക്കു വാർത്തെടുക്കുന്നതിനു വേണ്ടിയുള്ള സ്ഥലങ്ങളാവണം , എനിക്ക് മനസിലാകാത്ത ഒന്ന് , ഇന്ന് നാട്ടിൽ നടക്കുന്ന ഇത്തരം ആഭാസങ്ങളെ ഒരു കലാകാരന്മാരും തെറ്റായിപ്പോയി എന്ന് പറഞ്ഞ ഒരു വാർത്ത കണ്ടില്ല , കുറെ കഴിയുമ്പോൾ ഒരു പക്ഷെ സിനിമയോ അല്ലങ്കിൽ കവിതയോ ഉണ്ടാവുമായിരിക്കും , പക്ഷെ ഈ പ്രാകൃത കലാരൂപങ്ങൾക്കെതിരായി ഒരാളുപോലും ശബ്ദിച്ചു കണ്ടില്ല എന്നുള്ളത് നാണക്കേടാണ്
കേരളത്തിലെ കോളേജുകളിൽ കുട്ടികൾ കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നതും യാഥാർഥ്യമാണ് , പലരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നു, ഈ ഒഴുക്ക് അടുത്തകാലത്ത് തടയാൻ ആകുമെന്നും തോന്നുന്നില്ല , സമാധാനപരമായി വിദ്യാഭ്യാസം നടത്താൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് കോളേജിൽ പോകുന്നത് , എന്ന് പലരും എന്നോട് ചോദിക്കുകയുണ്ടായി
അതെ അത് തന്നെയാണ് കാര്യം , ഒരു കോളേജിൽ ഒരു പ്രശ്നം നടന്നാൽ അത് എല്ലാ ക്യാമ്പസുകളെയും ബാധിക്കും , അതുകൊണ്ടു തന്നെ കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് കൂടുകയും ചെയ്യും. ഗവൺമെൻറ് അടിയന്തിരമായി കലാലയ രാഷ്ട്രീയം നിരോധിക്കുകയും , അതോടൊപ്പം കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം . കുട്ടികൾക്ക് രാഷ്ട്രീയത്തെയോ, റാഗിങ്ങിനെയോ പേടിക്കാതെ കോളേജിൽ പോകാനുള്ള അവസ്ഥ ഉടലെടുക്കണം , അങ്ങനെയാവുമ്പോൾ ജനങ്ങൾ ഗവെർന്മേന്റിനു സപ്പോർട്ട് കൊടുക്കും എന്നതിന് സംശയമില്ല