Spring

കള കൂജനം

രാവിലെ  അതി  മധുരമായ കിളികളുടെ കള കുജനം കേട്ടാണ് ഉറക്കം ഉണർന്നത് അത്  കേട്ടപ്പോൾ സ്പ്രിങ് വരവായി എന്ന് തോന്നി , കൂടെ  വിന്റർ നഷ്ടമായോ എന്നൊരു തോന്നലും. ജനൽ പാളികൾ കൂടുതൽ തുറന്നു വെച്ച് ആ ഇമ്പമുള്ള ശബ്ദം കേൾക്കാം എന്ന് വെച്ച് അല്പം ദൂരേക്ക്‌ കണ്ണയച്ചു , പാടുന്ന കിളികളെ  കാണാൻ ഒരാകാംഷ , ഈ സമയം തൊട്ടടുത്ത കൊമ്പിൽ രണ്ടു ചെറിയ കിളികൾ , ഒന്ന് പ്പു …പ്പു …എന്ന് ആട്ടുന്നുണ്ട് , അടുത്ത് നിൽക്കുന്ന വേറൊരു കിളി തല തിരിച്ചും മറിച്ചും എതിർ വശത്തേക്ക് നോക്കുന്നുണ്ട് , മിണ്ടുന്നില്ല , ഓ അത് ഭർത്താവും , മറ്റേതു ഭാര്യയുമാണ് , പെട്ടന്ന് മനസിലാക്കാൻ പറ്റി . തൊട്ടടുത്ത കൊമ്പിൽ , നാട്ടിലെ മൈനയുടെ  തരത്തിലുള്ള കിളികൾ , അതിലൊന്ന് മനോഹരമായി  പാടുന്നുണ്ട് , മറ്റേ കിളി അതിനു കോറസ് ഇടുന്നതുപോലെ ഇടയ്ക്കു നീട്ടി ശബ്ദമുണ്ടാക്കുന്നു, പാട്ടുകാരി പക്ഷിക്ക് ഷഡ്ജം ഇടുന്ന പണിയാണ് അദ്ദേഹത്തിന്റേത് എന്ന് മനസിലായി . കാരണം ഇടയ്ക്കു കുറു…കുറു…കുരു.. ..എന്ന് അയാൾ താളമിടുന്നു . പാട്ടുകാരി പക്ഷിയുടെ ഗമ  ഒന്ന് കാണണ്ടത് തന്നെയാണ് , ഇടയ്ക്കു ശ്വാസമെടുക്കാൻ    പാട്ടു നിർത്തുമ്പോൾ ഞാൻ   ഇവിടുത്തെ വാനമ്പാടിയാണ് , എന്നെ തോൽപ്പിക്കാനാവില്ല മക്കളെ എന്ന് അത് പറയുന്നതുപോലെ തോന്നി

അപ്പോൾ ഞാൻ എന്റെ ഭൂത കാലത്തിലേക്ക് ഊളിയിട്ടു … പണ്ട് നാട്ടിൽ  ഡിസംബർ മാർച്ച് മാസങ്ങളിൽ … ഒരു കിളി ദുരെ ശബ്ദമുണ്ടാക്കി വളരെ സ്പീഡിൽ പറന്നു പോകും , കിലോമീറ്ററുകൾക്കു അകലെ നിന്നും ആ ശബ്ദം നമുക്ക് കേൾക്കാം .. അത് ചിലക്കുന്നതു കേട്ടാൽ…നിന്റെ തന്തയാടാ… നിന്റെ  തന്തയാടാ … എന്ന് തോന്നും … അത് ഇറങ്ങുമ്പോൾ വീട്ടിൽ എന്റെ അപ്പൻ മൊഴിയും ഈ വര്ഷം ചുടു കുടും എന്നാ തോന്നുന്നത് , അവൻ ഇറങ്ങി എന്ന്

ക്ല..ക്ല… ക്ലി… . ക്ലി ..സുരേഷ് തിരിഞ്ഞു നോക്കി , അതാ മുറ്റത്തു ഒരു മൈന, ഇപ്പോൾ ആ കാലം എല്ലാം പോയി , സുരേഷും നാട് വിട്ടു , ആ സ്ഥാനത്തു ബംഗാളി തിരിഞ്ഞു നോക്കി , സേട്ടാ എന്തിനാ ഇങ്ങനെ നോക്കുന്നത് ? എന്ന് പ  റഞ്ഞു അവയും നാട് വിടുന്നു ,

ഈ അടുത്ത കാലത്താണ് കാക്കയുടെ പാട്ടു കേട്ടത് , അത് പാട്ടാണോ , കരച്ചിലാണോ എന്ന് മനസിലായില്ല , എന്തായാലും അവറ്റകൾക്കു വേൾഡ് പെർമിറ്റ് ഉണ്ടെന്നുള്ളത് സത്യമായ കാര്യമാണ് 

ഈ സമയം എന്തോ ഒരു ശബ്ദം കേട്ടാണ് ഞാൻ  വാതിൽ തുറന്നതു , തൊട്ടപ്പുറത്തു ഒരു നല്ല ഗീസ് , ഭയങ്കര ഗർവിൽ ആണ് അവന്റെ നിൽപ് , കണ്ടാൽ അറിയാം മുട്ടയ്ക്കും , തന്റെ പ്രിയതമാക്കും ഉള്ള കാവലാണ് അവൻ , എന്തൊരു ശ്രദ്ധയിലാണ് അദ്ദേഹത്തിന്റെ നിൽപ് എന്ന് നോക്ക് , ഞാൻ ഒരു ഫോട്ടോ എടുത്തു … ആ എടുത്തോ എടുത്തോ … എനിക്കും ഒരു മൂന്ന് കോടി  ലൈക്  കിട്ടിയാൽ പുളിക്കുമോ , എന്ന് ചോദിക്കുന്നതുപോലെ തോന്നി , എവിടെയെങ്കിലും ഉത്‌ഘാടനമോ, നാടമുറിയോ ഉണ്ടെങ്കിൽ വിളിക്കുമല്ലോ എന്നർത്ഥത്തിൽ അല്പം നാണത്തോടെ അല്പം ദുരെ വേറൊരു പക്ഷി , എന്തായാലും സ്വാനും , ഗീസും , അടിച്ചുപൊളിക്കാൻ എത്തിക്കഴിഞ്ഞു എന്ന് എനിക്ക് മനസിലായി …

ഇതിനിടയിൽ കുറെ അണ്ണാറക്കണ്ണന്മാർ .. എന്തോ കളഞ്ഞുപോയിട്ടു ഓടി നടന്നു പരിശോധിക്കുന്നുണ്ട് , പക്ഷെ അവറ്റകൾക്കു എന്താണ് കളഞ്ഞുപോയതു എന്ന് പറയാൻ ഒരു മടി …      എന്തായാലും നിങ്ങൾക്ക് ഒന്ന് സഹായിക്കാമോ പാവം അണ്ണാറക്കണ്ണൻ മാരെ ?  

Alex Thomas

About the author