Chakka kompan

ചക്ക കൊമ്പന്റെ വാർത്ത സമ്മേളനം

മനുഷ്യന്റെ കാട്ടാനകളോടുള്ള അവഗണന അവസാനിപ്പിക്കുകയും അവരുടെ ആവാസത്തിലേക്ക് കടന്നു കയറി പ്രശനങ്ങൾ ഉണ്ടാക്കുന്നതിനെതിരെയും , കൂടാതെ ന്യൂന പക്ഷ സംവരണം വേണം എന്നും കാട്ടി ചക്ക കൊമ്പൻ നടത്തിയ വാർത്ത സമ്മേളനത്തിൽ നിന്നും പ്രസക്തമായ ചില ഭാഗങ്ങൾ
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഞങളുടെ അവകാശങ്ങളിലേക്കു എന്തിനാണ് നിങ്ങൾ കടന്നു കയറുന്നതു , വളരെ ശാന്തമായി , പ്രകോപനം സൃഷ്ടിക്കാതെ തന്നെ അരിയും, മറ്റു പല വ്യഞ്ജനങ്ങളും തിന്നു അരിക്കൊമ്പനും , പടയപ്പയും തങ്ങളുടെ പ്രതിക്ഷേധം അറിയിച്ചിട്ടുണ്ട് , പക്ഷെ ഞങ്ങളെ ചൊറിയാൻ വരരുത് , കാടു ഞങളുടെ അവകാശമാണ് , അതെ സമയം മറ്റു സംസ്ഥാനങ്ങളിൽനിന്നു ചില മോഴകൾ ഇവിടെ വന്നു പ്രശ്ങ്ങൾ ഉണ്ടാക്കിയതായിയിട്ടു അറിവ് കിട്ടി , അതിൽ ങ്ങങ്ങൾ ഉത്തരവാദികൾ അല്ല
ടി പി സെവെന്നും , അരിക്കൊമ്പനും ടോണിയും എല്ലാം കാട്ടിലെ ഞങ്ങളുടെ വീര പുത്രന്മാരാണ് , അതിൽ ചിലരെ നിങ്ങൾ നാട് കടത്തി , അതിന്റെ പേരിലുള്ള പ്രതിഷേധവും ഇവിടെ അറിയിക്കുന്നു
ഞങ്ങളെ ന്യൂന പക്ഷങ്ങളിൽ ഉൾപ്പെടുത്തണം എന്നുള്ള ആവശ്യവുമായി ഇന്ന് ഞങളുടെ കൂട്ടത്തിലുള്ള കുട്ടി കൊമ്പനും , അവരുടെ ഗ്രുപ്പും സെന്റ്. സെബാസ്റ്റ്യൻ പള്ളിയിൽ ആക്രമണം അഴിച്ചു വിട്ടു , അതിലെ കുട്ടി കൊമ്പനെ ,മാമോദീസ മുക്കി സെബാസ്റ്റ്യൻ എന്നോ , അല്ലങ്കിൽ ആന്റണി എന്നോ പേര് നൽകണം എന്ന ന്യായമായ ആവശ്യമാണ് അവർ ഉന്നയിച്ചിട്ടുള്ളത് , കുട്ടിശ്ശങ്കരൻ എന്നും , കേശവൻ എന്നും മറ്റുമുള്ള പഴയ പേരാണ് ഇന്നും ഞങ്ങൾക്ക് ഉള്ളത് , അത് മാറണം, ഞങ്ങൾക്ക് ന്യൂനപക്ഷ അവകാശങ്ങൾ ഉണ്ടാവണം , കാടു ഞങ്ങളുടേത് , കാട്ടു കള്ളൻ വീരപ്പൻ പോയപ്പോൾ ആശ്വസിച്ചു ,പക്ഷെ ഇന്ന് ആനകൾ ആഹാരത്തിനും വെള്ളത്തിനും വേണ്ടി നെട്ടോട്ടമോടുകയാണ് … നിങ്ങൾ ഇരുകാലികളുടെ അനാവശ്യമായ നഗര വൽക്കരണവും , അതോടൊപ്പം കാട് വെട്ടിത്തെളിച്ചു നാട് ആകുമ്പോൾ , ആനകളുടെ ആവാസ ത്തിനു ഭീഷണി ആകുന്നു അത് , ഞങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല .
എന്തെല്ലാം ശിക്ഷ കൊടുത്തിട്ടാണ് , നിങ്ങൾ പരിശീലനം എന്ന് പറഞ്ഞു ഞങ്ങളുടെ ആനകളെ കൊണ്ട് പണിയെടുപ്പിക്കുന്നതു , കാട്ടിൽ പ്രകൃതിയോടൊപ്പം വളരേണ്ട ഞങ്ങളെ നിങ്ങൾ പൊരിവെയിലത്തു തളച്ചിടുന്നില്ലേ കാതടപ്പിക്കുന്ന വെടിക്കെട്ടു ശബ്ദവും ചൂടും എല്ലാം തളർത്തുമ്പോൾ , നിങ്ങൾ ആനന്ദിക്കുന്നു, ചിലർക്ക് ഞങ്ങളോട് അപാര സ്നേഹമാണ് , നിങ്ങൾ അവരെ പ്രകൃതി സ്നേഹികൾ എന്ന് വിളിക്കുന്നു , അവർ ഞങ്ങൾക്ക് , ഒരു നേരത്തെ ആഹാരമോ വെള്ളമോ തന്നിട്ടുണ്ടോ ? ഇത്രയും വലിയ ശരീരം കാത്തു പാലിക്കാൻ എന്തൊരു പാട് ആണന്നു അറിയാമോ?
ഇതിനെതിരെ പ്രതിക്ഷേധിക്കുമ്പോൾ ആനകൾ ദ്രോഹികൾ ആവുന്നു , നിങ്ങളുടെ അവകാശത്തിനുവേണ്ടി അനേകർ പോരാടി മരിച്ചിട്ടില്ലേ? പലരെയും വെടിവെച്ചു കൊന്നിട്ടില്ലേ? പക്ഷെ അത്രയും ഞങ്ങൾ ചെയ്തിട്ടില്ല , എന്ന് കരുതി നിങ്ങളിൽ ചിലർ കോല ചെയ്യപ്പെട്ടിട്ടുണ്ട് , അതിൽ ഞങ്ങൾ ഖേദിക്കുന്നു , ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു , നിങ്ങൾ അറിയേണ്ടത് ഒന്നുണ്ട് , പരാക്രമം കാട്ടുന്ന കൊമ്പന്റെ അരികിൽ പോയി പടക്കം എറിയാൻ നിൽക്കരുത് ,നിങ്ങൾ ……വായിക്കുന്ന കിന്നരത്തിന്റെ ശബ്ദം വല്ലാതെ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നു മനസിലാക്കുക , ഇവിടെ അല്ല അത് വായിക്കേണ്ടത് , ഇതുവരെ ഉണരാത്ത നിങ്ങളുടെ നേതാക്കന്മാരുടെ അടുത്താണ് ഹേ???
ഇനിയെങ്കിലും ആനകളുടെ അവകാശം അത് തിരികെ തരുക …
Eliphant squad Sinthabadu ..

Alex Thomas

About the author