
പ്രണയം..
കാണാതെ പോയ നിൻ്റെ കരിമഷി കണ്ണുകളോട്..
കേൾക്കാതെ പോയ നിൻ്റെ
കുപ്പിവള കിലുക്കങ്ങളോട്….
എൻ ഹൃദയതാളത്തെ ചടുലമാക്കാൻ
ഓടിയെത്താത്ത നിൻ്റെ കണങ്കാലിലെ കൊലുസിനോട്..
കോതിയൊതുക്കാൻ കഴിയാതെ പോയ
നിൻ്റെ വാർമുടി തുമ്പിനോട്..
ചുംബിച്ചുണർത്താതെ പോയ..
നിൻ്റെ ചുണ്ടുകളോട്…
എൻ നെഞ്ചിലമർന്നുണരാതെ പോയ
നിൻ നിശ്വാസങ്ങളോട്..
എനിക്കിനിയും പ്രണയമാണ്..
തീരാത്ത പ്രണയം….. Sooraj Atthipetta
