A Gift of an Apple Tree : By Domin Dsilva

ആപ്പിൾ മരം കനിഞ്ഞപ്പോൾ

പ്രശസ്ത ഡിറക്ടറും , കവിയുമായ Domin Dsilva എഴുതിയ ആപ്പിൾ മരം കനിഞ്ഞപ്പോൾ എന്ന കവിത യാണ് ഈ ലക്കം നിങ്ങൾക്കായി സമർപ്പിക്കുന്നത്

വളമൊഴിചിട്ടില്ലെന്നാലും പരിപാലിചിട്ടില്ലെന്നാലും 

തഴുകി തലോടിയിട്ടില്ലെന്നാലും മനസാൽ പുണർന്നിട്ടില്ലെന്നാലും

നീ നെഞ്ചകമാൽ സ്നേഹിചില്ലെ ? 

വിഷക്കുന്നുണ്ടൊ എന്ന്  നീയാൽ 

ആരായാതെ നിൻ ഫലം തന്നു എൻ വിഷപ്പകറ്റാൻ നീ ശ്രെമിച്ചില്ലെ ? 

നിൻ ഫലം പറിചെടുക്കാൻ  പാങ്ങിലാതെ തളർന്ന് വന്നു 

നിന്നയെൻ  ഇരുണ്ട ദിനങ്ങളിലും 

എന്റെ വിഷപ്പറിഞ്ഞു താനേ ഫലം പൊഴിചു നീ എന്നെ ഊട്ടിയില്ലെ ? 

വാക്കുകളലാതെ ചേഷ്ടകളാൽ എൻ ഇരുണ്ട ദിനങ്ങൾ

മുഴുവെ  നീ കൂടെനിന്നെന്നെ സ്നേഹത്താലൂട്ടിയില്ലെ ? 

മറക്കാൻ കഴിയാത്ത വിഷാദ സമയം നീ അകമാൽ ഉണർത്തിയിട്ടും,

ആരോ കൊത്തിവച്ച വചനങ്ങൾ  മൊഴിഞ്ഞു മുഷിപ്പിക്കാതിരുന്നിട്ടും,

നിനക്കായി തരാൻ ഒന്നുമെന്റെ കൈയിലില്ലെല്ലൊ ! 

നീ പൊലെയും ,നിൻ പോലെ അല്ലാതെയും ഉണ്ട് മനുഷ്യരിവിടെ

എന്നോർമിപ്പിക്കുന്നു നിൻ പ്രഭാവലയം, മറ്റൊരു ശീതകാലവിഷാധസമയം 

എത്തുന്നുവെന്നറിയുന്നു ഞാൻ,

നിൻ ഫലങ്ങൾ അറ്റു വീണു  തുടങ്ങിയതറിഞ്ഞിട്ടും, 

നിൻ ഇലകൾ പൊഴിഞ്ഞടർന്ന് വീഴുന്നതറിഞ്ഞിട്ടും ,

വെരോർത്ത് കണ്ട് നിക്കാനല്ലാതെ എനിക്കൊന്നിനും കഴിയുന്നില്ലെൻ  മരമെ !!

By Domin

Alex Thomas

About the author