
ഇന്നസെൻറ് മനോരമയിൽ തൻറെ അനുഭവ കഥകൾ പങ്കുവെക്കുന്ന ഒരു പക്തിയി ൽ കക്ഷി പറഞ്ഞ ഒരു സംഭവമാണ്… നാട്ടിലെ തീപ്പെട്ടി കമ്പനി ഒക്കെ പൊളിഞ്ഞ് കക്ഷി ഉത്തരേന്ത്യയിൽ ഏതോ ഒരു സംസ്ഥാനത്തു പോയി ഒരു കമ്പനി തുടങ്ങി. . അവിടെ പണിക്കാരായി അഞ്ചാറ് ഹിന്ദിക്കാരെ് ഉണ്ടായിരുന്നു. . അവർ മുസ്ലിം സമുദായത്തിൽ പെട്ടവർ ആയിരുന്നു. . വെള്ളിയാഴ്ച ദിവസങ്ങളിൽ അവർ നിസ്കരിക്കാൻ പോകും. അല്പം അകലെയാണ് പള്ളി അതുകൊണ്ട് അങ്ങനെ നിസ്കരിക്കാൻ പോയാൽ തന്നെ അവർ ഒരുപാട് സമയം കഴിഞ്ഞാണ് തിരിച്ചെത്തിയിരുന്നത്. . അത്രയും സമയം പണി നഷ്ടപ്പെടുമെന്നുകൊണ്ട് ഇന്നസെൻറ് കമ്പനി നടത്തിയിരുന്ന സ്ഥാപനത്തിന്റെ തന്നെ അടിയിലെ ഒഴിഞ്ഞു കിടക്കുന്ന ഹാളിൽ അവർക്ക് നിസ്കരിക്കേണ്ടതിനുള്ള സംവിധാനം അതിന്റെ ഓണറോട് പറഞ്ഞ് ചെയ്തു കൊടുത്തു. .. അങ്ങനെ കാര്യങ്ങൾ ഭംഗിയായി പോയിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയിരിക്കെ പണിക്കാർ പതുക്കെ പതുക്കെ അവരുടെ പുറമേയുള്ള സുഹൃത്തുക്കളെയും അങ്ങോട്ട് നിസ്കരിക്കാൻ വിളിച്ചു കൊണ്ടുവരാൻ തുടങ്ങി . . അവർ അവരുടെ സുഹൃത്തുക്കളെ അവർ സുഹൃത്തുക്കൾ അവരുടെ സുഹൃത്തുക്കളെ അങ്ങനെ പതുക്കെ പതുക്കെ അവിടെ നിസ്കരിക്കുന്നവരുടെ എണ്ണം കൂടി കൂടി വന്നു. . കെട്ടിട ഉടമയും ഇന്നസെൻറു൦ അതിനെ എതിർത്തതു൦ ഇല്ല.. പിന്നെ കമ്പനി വീണ്ടും നഷ്ടത്തിലായി കമ്പനി നിർത്തേണ്ട സാഹചര്യം വന്നു ഇന്നസെൻറ്ന്.. പക്ഷേ അപ്പോഴാണ് പ്രശ്നം കമ്പനി നിർത്തിയിട്ടും നിസ്കരിക്കാൻ വന്നിരുന്ന ആളുകൾ അവിടെ നിസ്കാരം തുടർന്നു കൂടെ മറ്റുള്ളവരും. . ഇന്നസെൻറ് കമ്പനി ഒഴിഞ്ഞതോടെ കെട്ടിടഉടമ നിസ്കാരം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല. . രണ്ടുവർഷത്തോളമായി നിസ്കരിക്കുന്ന സ്ഥലം വിട്ടുകൊടുക്കാൻ സാധിക്കില്ല എന്നായി അവർ. . അങ്ങനെ അത് വലിയ പ്രശ്നമായി എന്നാണ് ഇന്നസെൻറ് പറയുന്നത്.. അതിന് ശേഷം എന്തായി എന്ന് കക്ഷിക്കും അറിയില്ല കക്ഷി അവിടുന്ന് രക്ഷപ്പെട്ടുപോന്നു. .. നിർമ്മല കോളേജിലെ പ്രശ്നം ഒക്കെ വായിച്ചപ്പോൾ ഓർമ്മയിൽ വന്നതാണ്