എനിക്കുമുണ്ടൊരു മുണ്ടു
നീല കരയാർന്ന മുണ്ടു
ഭാരതത്തിന് കോണിലായി
കേരള കര പോലെ
നീല കര യാര്‍ന്ന മുണ്ടു …
കഞ്ഞിയിൽ മുക്കിയെടുത്താൽ
വടിപോലെ നിൽക്കുന്ന മുണ്ടു
എന്റെ നീല കര യാർന്ന മുണ്ടു
കൈകൾ ചുരുട്ടി മടക്കി എടുത്താൽ
ലാലേട്ടനാകുന്ന മുണ്ടു
എന്തെടാ ഏതേടാ പോർവിളിക്കുവാൻ
കാരണ ഭുതമീ മുണ്ടു
ദക്ഷിണ ദേശത്തു കാറ്റേറ്റ് കുളിരുവൻ
മടക്കി കുത്തുന്ന മുണ്ടു
എന്റെ നീല കര യാർന്ന മുണ്ടു
ഒരു പുതുപുത്തൻ ചേലയായി
അനന്തരവൻ വാങ്ങിയ
എന്റെ നീല കര യാര്‍ന്ന മുണ്ടു …..Tom
