Bhranthalla….

ഭ്രാന്തല്ല….. ഭ്രാന്തനാക്കിയതോ

എനിക്ക് ചിരിക്കണം ……എനിക്ക് ചിരിക്കണം……

എനിക്ക് ചിരിക്കണം……..ജനങ്ങളെ …ഭ്രാന്തല്ല….. ഭ്രാന്തനാക്കിയതോ

ഇന്നലെ സാമിതൻ ആത്മാവ് കൈലാസം പൂകി

ദേഹം വെടിഞ്ഞു ദേഹി പരലോകം പൂകിയതു

മായയോ മന്ത്രമോ അതോ പ്രഹരമോ ?

“എനിക്ക് ചിരിക്കണം”……..ജനങ്ങളെ

ഇന്നലെ വിശുദ്ധ സമരത്തിൽ പാതിരിതൻ കുപ്പായം

ബലാബലം പരീക്ഷിച്ചു പോലീസുകാർ

അനുസരണം ബലിയെക്കാൾ ശ്രേഷ്ടമാണന്നു

കുഞ്ഞാടിനെ പഠിപ്പിച്ചവർ ഇന്നെവിടെ ?

“എനിക്ക് ചിരിക്കണം”……..ജനങ്ങളെ …എനിക്ക്…..

പെട്ടുപോയ ഭാഷയിൽ പൊട്ടിയ യു ട്യൂബർ

 ഭാഷ പ്രയോഗത്തിൽ വലഞ്ഞവർ

കേസുകൊടുത്തു പകരം വീട്ടവേ

കാപാലികർ പുറത്തും , വായ്ത്താരി

പാടിയവർ അകത്തും .. പിന്നെയും

കണ്ണീരൊപ്പാൻ കൂടെ നിക്കുന്നവനെ

പിടിച്ചകത്തിടാൻ വെമ്പുന്നു നിയമങ്ങൾ

ഇന്ന് ഇകഴ്തലും പുകഴ്ത്തലും ഏറ്റു ചിരിക്കുന്നു മുഖ്യൻ

 കാരണ ഹേതുവും ഞാൻ തന്നെയെന്ന് മുഖ്യൻ“

“എനിക്ക് ചിരിക്കണം”……..ജനങ്ങളെ

Alex Thomas

About the author