വാലെന്റൈൻസ് ഡേ എന്താണെന്നു അറിയാത്ത ഒരു ബാല്യവും കൗമാരവും ഉണ്ടായിരുന്നു ,പക്ഷെ ഇന്ന് എഴുന്നേറ്റു നടക്കാൻ പ്രായമായാൽ കുട്ടികൾക്കറിയാം എന്താണ് ഈ ദിവസമെന്ന് , സത്യം പറഞ്ഞാൽ ഈ തണുത്ത ഫെബ്രുവരി മാസം വാലെന്റൈൻസ് ഡേ ആഘോഷിക്കാൻ നല്ല മാസമാണോ ? അല്ല എന്നാണ് എന്റെ അഭിപ്രായം കാരണം , ഭാര്യയും ഭർത്താവും വഴക്കടിച്ചു ഇരിക്കുമ്പോൾ ഭാര്യയുടെ മുഖം എങ്ങനെയാണോ ആ വിധം മൂടിക്കെട്ടിയ പ്രകൃതി , എങ്ങും മഞ്ഞിന്റെ പ്രളയം , തണുത്തു വിറങ്ങലിച്ച അവസ്ഥ , മനസും ശരീരവും മൂടിക്കെട്ടിയ അവസ്ഥയിൽ എന്ത് പ്രണയം . ഇവിടെ സൂര്യദേവന്റെ പ്രകാശമില്ല , അതുകൊണ്ടു ഭൂമിക്കു മനോഹരമായ ചിരിയില്ല , എങ്ങും അസന്തുഷ്ടി , കൊച്ചുകുട്ടിയെപോലെ വികൃതി കാട്ടുന്ന പ്രകൃതി
അതെ സമയം ഈ പ്രണയിക്കാനുള്ള ദിവസം ദിവസം സ്പ്രിങ് സീസോണിലോ മറ്റോ ആയിരുന്നു എങ്കിൽ .. ഇവിടെ മനോഹരമായി പുഞ്ചിരിക്കുന്ന പ്രകൃതിയും , പൂക്കളും കൊണ്ട് നിറയുമായിരുന്നു , ഇവിടെ വർണ പ്രപഞ്ചം തീർക്കുന്ന പൂമ്പാറ്റകളെ കൊണ്ട് നിറയുമായിരുന്നു, കണ്ണചിപ്പിക്കുന്ന തരം വസ്ത്രങ്ങളിൽ പെൺകുട്ടികൾ ഉല്ലസിക്കുമായിരുന്നു , അന്തരീക്ഷം തന്നെ മാറുമായിരുന്നു.
പ്രണയത്തിനു വലിയ അർത്ഥമുണ്ട് , അതിനു ഒന്ന് ഒന്നിനോട് ചേരാനുള്ള ആവേശമുണ്ട് , നറു നിലാവുപോലെ, ഒഴുകുന്ന ജലത്തിന്റെ കിലുകിലാ രവം പോലെ , വെള്ളിത്തിരയിൽ കുതിച്ചു പായുന്ന ജല ധാരപോലെ , ഒരു റോസാ ദളം വിരിയുന്നപോലെ മനോഹാരിതയുണ്ട് , ചെറുപ്പ കാലത്തേ പ്രണയം , അത് പേടിയുടേതായിരുന്നു , പ്രശനങ്ങളുടേതായിരുന്നു , അതിനു ഹൃദയത്തിനാഴത്തിൽ മാത്രമേ മനോഹാരിത ഉണ്ടായിരുന്നുള്ളു… പക്ഷെ ഇന്നോ അത് വലിയ ബിസിനസുകളുടേതായി … പൂക്കൾ മുതൽ കോൺട്രാസെപ്റ്റീവ്സ് വരെ
പ്രണയം പ്രായഭേദമന്യേ മനസുകളിൽ വിരിയട്ടെ , ആരോഗ്യമുള്ള ജനങ്ങൾക്ക് മനോഹര പ്രണയവും വേണം
എന്താ ശരിയല്ലേ ഈ കാനഡയിൽ നമുക്ക് മെയിലോ, ജൂണിലോ ആഘോഷിച്ചു കൂടെ …
എല്ലാവര്ക്കും ചിങ്കാര ആർട്സിന്റെ വാലെന്റൈൻസ് ഡേ ആശംസകൾ