Book Releases : Muthiyamma

കവിത സമാഹാരം പ്രകാശനം ചെയ്തു

പ്രവാസി എഴുത്തുകാരനും കവിയുമായ ടോം എറത്തിന്റെ “മുത്തിയമ്മ” എന്ന കവിത സമാഹാരം പ്രശസ്ത സംവിധായകനും കലാകാരനുമായ ടോമിൻ ഡിസിൽവയും , റെവ.ഫാദർ ബോബി ജോയിയും ചേർന്ന് പ്രകാശനം ചെയ്തു . ഒന്റാറിയോയിൽ ഗൾഫ് സിറ്റിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് പ്രകാശനം നിർവഹിച്ചത്

കാനഡയിൽ നിന്നും ചാർട്ടേർഡ് അക്കൗണ്ടന്റായി (CPA,) ഇപ്പോൾ  ജോലി ചെയ്യുന്ന  ടോം ഏറത്തു

കവി , കഥാകൃത്തു, സാഹിത്യ കല രംഗങ്ങളിൽ സജീവമായി നിൽക്കുന്ന ആളാണ്. സന്ധ്യയായി ഉഷസായി ഒന്നാം ദിവസം എന്ന നോവലിന്റെ രചയിതാവ് ,കൂടാതെ

ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥ, കവിത എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

മുത്തിയമ്മ എന്നുള്ളതു പതിനാലു കവിതകളുടെ ഒരു സമാഹാരമാണ് . അതിൽ

ഏറ്റവും വലിയ ഒരു കവിതയാണ് മുത്തിയമ്മ . സമൂഹത്തിൽ പണ്ടും ഇപ്പോളും

നടമാടിക്കൊണ്ടിരിക്കുന്ന ചില അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ,

അതോടൊപ്പം ചൂഷണവും എങ്ങനെ പാവപെട്ട മനുഷ്യമനസുകളെ സ്വാധീനിക്കുന്നു എന്ന് ഈ കവിതയിൽ കാണാവുന്നതാണ് .

നല്ല നനുനനുത്ത മഞ്ഞിൻ കണങ്ങൾ വീഴുന്നത് ദുരെ നിന്നും കാണുവാൻ നല്ല രസമാണ്. , അപ്പോൾ പലതരം ഓർമ്മകൾ ഓടിയെത്തും , ചെറുപ്പകാലവും , നമ്മുടെ ഇല്ലായ്മകളും , പ്രശനങ്ങളുമെല്ലാം അവിടെ അലിഞ്ഞു ഇല്ലാതെയാകുന്നു

അതുപോലെ തന്നെ വര്ഷങ്ങളായി കേരളത്തിലെ ഒരു കൂട്ടം ജനതയുടെ ജീവിതം. കാർന്നുതിന്നുന്ന ഒന്നാണ് മുല്ലപെരിയാർ . കേരളത്തിൽ ഒരു പുതിയ ജലാശയം അത് മുല്ലപ്പെരിയാറിൽ കെട്ടിപ്പടുക്കണം എന്നത് എല്ലാവരുടെയും ആവശ്യമാണ് . ഇവിടെ ഈ ചെറിയ കവിതയിൽ അത് വളരെ അടിവരയിട്ടു പറയുന്നു . ഇനിയെങ്കിലും കേരള

ജനതയും ഭരണ കുടവും ഒന്നിച്ചു നിൽക്കും എന്ന് പ്രത്യാശിക്കാം

ഗീതകം ബുക്ക്സ് ആണ് കവിത സമാഹാരം പബ്ലിഷ് ചെയ്തിരിക്കുന്നത്  

Alex Thomas

About the author