April Fool

ഇന്ന് ഏപ്രിൽ ഒന്ന് , ലോകത്തിലെ എല്ലാ മണ്ടന്മാർക്കും വേണ്ടിയുള്ള ദിനം

അപ്പോൾ മിടുക്കന്മാർ വിചാരിക്കും നമുക്കില്ലേ ഒരു ദിനം എന്ന് ?  എന്നാൽ ഈ ദിനം  നല്ല പ്രാങ്ക് ഒരുക്കി മറ്റുള്ള മിടുക്കന്മാരെ തന്നെ ഭോഷന്മാരാക്കുന്ന മിടുക്കന്മാരുടെ ദിനമാണിത് . പക്ഷെ ചിന്തിച്ചാൽ ഏറ്റവും അധികം മണ്ടത്തരങ്ങൾ കാണിക്കാറുള്ളത് ഏറ്റവും വലിയ മിടുക്കനാരും മിടുക്കികളുമാണ് ,  പലപ്പോളും ഒരു മണ്ടത്തരത്തിൽ നിന്ന് ആണ് ഒരു നല്ല കാര്യം പഠിക്കുന്നത്

ലോകം കണ്ടതിൽ വെച്ച് ഏറ്റവും ബുദ്ധിമാനായിരുന്നു ആൽബെർട് ഐൻസ്റ്റീൻ . അദ്ദേഹം ഒരിക്കൽ നിർമിച്ച പട്ടിക്കൂടിനു രണ്ടു വാതിൽ ഇട്ടു , ഒരു ചെറിയ വാതിലും ഒരു വലിയ വാതിലും , ഇതെന്തിനാണ് രണ്ടു വാതിൽ എന്ന് ചോദിച്ചവരോട് അദ്ദേഹം പറഞ്ഞു , വലിയ വാതിൽ   വലിയ പട്ടിക്കും , ചെറിയ വാതിൽ കുട്ടി പട്ടിക്കും ഉള്ളതാണെന്ന് , വലിയ വാതിലുടെ ചെറിയ പട്ടി കടന്നു പോകും എന്നാവില്ല അദ്ദേഹം കരുതിയത് , ചെറിയ വാതിലിലൂടെ വലിയ പട്ടി കടക്കില്ലല്ലോ എന്നാവും…    

അങ്ങനെ സ്വയം മണ്ടനാവുന്ന മണ്ടനും , ഞാൻ മണ്ടനല്ല എന്ന് നടിച്ചു മണ്ടത്തരം കാട്ടുന്ന മണ്ടനും , വേറൊരു മണ്ടനാൽ മണ്ടനാക്കപ്പെടുന്ന മണ്ടനും , സ്വയം  മണ്ടനാകുന്ന മിടുക്കനും ചേർന്നതല്ലേ ഒരു വലിയ സമൂഹം എന്ന് ഞാൻ ചിന്തിക്കാറുണ്ട് , പലപ്പോളും ബുദ്ധിപരമായ കാര്യങ്ങളെക്കാളും അധികം മണ്ടത്തരങ്ങളാണ് നമ്മൾ ചെയ്യാറുള്ളത് , പല മണ്ടത്തരം ചേരുമ്പോൾ വലിയ എക്സ്പീരിയൻസ് ആവും , അപ്പോളേക്കും മിടുക്കാനാവും . ഫോട്ടോ എടുക്കാൻ ഫോട്ടോ കോപ്പി മെഷീനിൽ തല വെച്ചത് അതിലൊന്ന് മാത്രം…. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് വേറൊന്നു… പക്ഷെ അയാൾ രക്ഷപെട്ടെങ്കിൽ , ഒരിക്കലും ഇരിക്കുന്ന കൊമ്പു പിന്നീട് മുറിക്കുകയില്ല ഇതൊക്കെയായാലും അവർ വിഡ്ഢികളല്ല.

“ബുദ്ധിഹീനരേ, നിങ്ങള് ബുദ്ധീഹിനതയില് രസിക്കയും പരിഹാസികളേ, നിങ്ങള് പരിഹാസത്തില് സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള് പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം “ (Proverbs by Solomon)

ചെയ്യുന്ന ബുദ്ധി ഹീനതയിൽ പലപ്പോളും ഊറിയൂറി ചിരിക്കാറുണ്ട് … അതെ സമയം സമർത്ഥമായി ചെയ്താൽ അതിനെ കുറിച്ച് ഒരു തമാശയും ഉണ്ടാവാറില്ല .

 മിസ്റ്റേക്ക് പലപ്പോളും പറ്റാറുണ്ട് , അത് മണ്ടത്തരം തന്നെയാവും പക്ഷെ അംഗീകരിക്കില്ല എന്ന് മാത്രം .. ലോകത്തിലെ ഏറ്റവും വലിയ മിസ്റ്റേക്ക് അന്ന് അറിയപ്പെട്ടത്  ചെര്ണോബിയിൽ സ്ഫോടനമാണ്  (1986 April 26)

ആദ്യമേ ഫൂൾ ആയ ആള് ഹൗവാ ആണ് , കാരണം സാത്താൻ പറഞ്ഞ നേരം തന്നെ  വിലക്കപ്പെട്ട കനി ഭുജിച്ചു….വേറൊന്നും നോക്കിയില്ല. ആദത്തിനും കൊടുത്തു , ആദ്യമായി ഒരു നല്ല കാര്യം അല്ലെ അവൾ ചെയ്തത് എന്ന് കരുതി … പ്രാണ നാഥാ ഭക്ഷിച്ചാലും എന്നുള്ള വാക്കിൽ ആദവും വീണുപോയി … അങ്ങനെ സാത്താൻ രണ്ടുപേരെയും ഫൂൾ ആക്കി , ആ മണ്ടത്തരത്തിനു വലിയ വില കൊടുക്കേണ്ടതായി വന്നു  .

 ഏപ്രിൽ ജന്മദിനം ഉള്ളവര് പൊതുവെ മണ്ടന്മാര് എന്നാണ് കേട്ടിട്ടുള്ളത് , ഉഡായിപ്പിന്റെ വേറൊരു പേര് , പ്രത്യേകിച്ചു ഏപ്രിൽ 20   

 “ഒരു മണ്ടൻ എന്നെ മണ്ടാ  എന്ന് വിളിച്ചാൽ ആ മണ്ടനും മണ്ടനാവുമോടാ മണ്ടാ ആവോ  അറിയില്ല നിങ്ങൾ പറയു….

“Happy April Fool”

Alex Thomas

About the author