Theera Vedhana : Poem by CK

തീരാവേദന ‘

ഇനിയില്ല യാത്രകൾ,
നീ ഇന്നൊരോർമയായ്
നഷ്ടത്തിനാഴം മാത്രമാക്കി.

പേരക്കിടാങ്ങളോടൊത്തുള്ള
യാത്രകൾ
മലരായ് വിരിയാം, പുനർജ്ജനിക്കാം
ഇനിയൊരു ജന്മം പിറവിയായെങ്കിൽ ‘

അറിയാതെ വിട പറയേണ്ടി വരും ,
അജ്ഞാതമാം മറു ലോകം താണ്ടുവാൻ.
മറക്കില്ല നിൻ സ്നേഹം,തലോടലുകൾ,
ഓർത്തു പോകുന്നു ഞാൻ വൃഥാ
ഒത്തിരി വലിയൊരാ
നഷ്ടരംഗം.

നിരാലംബയാമീ അമ്മയ്ക്ക് ശക്തിയില്ല
കുഞ്ഞിൻ്റെ തർക്കത്തിനുത്തരമേകാൻ ‘

കപട ലോക ക്കനലിൻ്റെ പാതയിൽ
കാതോർത്തിരിക്കുന്നു ഭീതിയോടെ ‘
വെടി തൻ നിലയ്ക്കാത്ത ശബ്ദം,
പഹൽഗാം ഭീകര സ്പോടനം.

ഉഷാഭായി സി.കെ
27-4-2025

പഹൽഗാം തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയത്

Alex Thomas

About the author