Thiranottam : By CK.Ushabai

തിരനോട്ടം മോക്ഷമില്ലാത്ത ശാപം പോലെ പെയ്യാത്ത മഴമേഘം പോലെ ജലമൊഴിഞ്ഞൊരാഴി പോലെ തടികളൊഴിഞ്ഞ കാന്താരം പോലെ ഇല കൊഴിഞ്ഞ വല്ലരി പോലെ പലതായി പിരിയുന്ന പെരുവഴി പോലെയാണീ മർത്യ ജൻമം നിമിഷാർദ്ധം കൊണ്ട് മരിച്ചു വീഴുന്ന ശവത്തിൻ മേലുണ്മയായ് പുണരുവാൻ വാവിട്ടു നിലവിളിക്കുവാൻ കണ്ണീരിനാൽ കദനത്തെ കഴുകിത്തുടയ്ക്കുവാൻ ആരുണ്ടിവിടെ? നേരമിരുട്ടിത്തുടങ്ങിയപ്പോൾ പകലറുതിയാവാറായപ്പോൾ തോന്നുന്നു ചെയ്തില്ലി തേവരെ മൃത്യു പൂജയ്ക്ക് വേണ്ട തൊന്നും. വ്യർത്ഥമാം സ്വപ്നങ്ങളെ പുൽകി മയങ്ങയാൽ കണ്ടതില്ല തെളിവാർന്നതൊന്നും നേടിയതുമില്ലി തേവരെ  രചന : ഉഷാ ഭായി സി.കെ.

Continue Reading

Valentine’s Day Special – Song

പ്രാണൻ പകുത്തു കരളേകി നിനക്കായി  ഒരു നിലവായി   ഹൃദയത്തിന് താളത്തിൽ    നീർകുമിളയെപ്പോലെ യത്തിനോക്കി കണ്ണേറുവീഴും പത്തരമാറ്റിന്  പൊൻമുഖമെന്തെ വാടി മിഴികളിൽ പലനിറം കണ്ടു ഒഴുകും തരംഗമായി   മാനത്തെ അമ്പിളി മാമന്റെ  തേര് തെളിക്കും നേരം    ………(2)  അംബര വീഥിയിൽ ഗന്ധർവന്മാർ, പാട്ടു പാടും പോലെ …..2 പാതിരാവിന് ഉഡു   രഥമേറും   പൂനിലാവിന് കന്യക ഉടുത്തൊരുങ്ങി ഈറനായി ചാരെ വന്നു  കളി പറഞ്ഞു സാരഥി  പൊട്ടിപ്പോയ പട്ടം പോലെ മനസിന് വാതിൽ തുറന്നു തന്നു എന്നിലെ നീയും നിന്നലെ ഞാനുംവിടരുന്ന മൊട്ടായി  കാത്തിരുന്നു മാനത്തെ അമ്പിളി മാമന്റെ  തേര് തെളിക്കും നേരം    ………(2)  അംബര വീഥിയിൽ ഗന്ധർവന്മാർ, പാട്ടു പാടും പോലെ …..2

Continue Reading