A Gift of an Apple Tree : By Domin Dsilva

ആപ്പിൾ മരം കനിഞ്ഞപ്പോൾ പ്രശസ്ത ഡിറക്ടറും , കവിയുമായ Domin Dsilva എഴുതിയ ആപ്പിൾ മരം കനിഞ്ഞപ്പോൾ എന്ന കവിത യാണ് ഈ ലക്കം നിങ്ങൾക്കായി സമർപ്പിക്കുന്നത് വളമൊഴിചിട്ടില്ലെന്നാലും പരിപാലിചിട്ടില്ലെന്നാലും  തഴുകി തലോടിയിട്ടില്ലെന്നാലും മനസാൽ പുണർന്നിട്ടില്ലെന്നാലും നീ നെഞ്ചകമാൽ സ്നേഹിചില്ലെ ?  വിഷക്കുന്നുണ്ടൊ എന്ന്  നീയാൽ  ആരായാതെ നിൻ ഫലം തന്നു എൻ വിഷപ്പകറ്റാൻ നീ ശ്രെമിച്ചില്ലെ ?  നിൻ ഫലം പറിചെടുക്കാൻ  പാങ്ങിലാതെ തളർന്ന് വന്നു  നിന്നയെൻ  ഇരുണ്ട ദിനങ്ങളിലും  എന്റെ വിഷപ്പറിഞ്ഞു താനേ ഫലം പൊഴിചു നീ എന്നെ ഊട്ടിയില്ലെ ?  വാക്കുകളലാതെ ചേഷ്ടകളാൽ എൻ ഇരുണ്ട ദിനങ്ങൾ മുഴുവെ  നീ കൂടെനിന്നെന്നെ സ്നേഹത്താലൂട്ടിയില്ലെ ?  മറക്കാൻ കഴിയാത്ത വിഷാദ സമയം നീ അകമാൽ…

Continue Reading

Fear of death:

മരണ ഭയം: By Sooraj Athipatta ഞാൻ മരണത്തെ ഭയപ്പെടുന്നുണ്ട്..  അവശേഷിപ്പിക്കാത്ത കാൽപ്പാടിനെ ഓർത്ത്.. ഞാൻ മരണത്തെ ഭയപ്പെടുന്നുണ്ട്..  ഇനിയില്ലാത്ത നാളെകളെ കുറിച്ചോർത്ത്.. നനഞ്ഞ പഴന്തുണിക്കെട്ടിൽ..  അതിരുകളിലാത്ത ലോകത്തേക്കാണെങ്കിലും..  അതിരു തീർത്ത ബന്ധങ്ങൾ മുറിച്ച യാത്ര.. അതെന്നെ ഭയപ്പെടുത്തുന്നു…  കണ്ണികൾ മുറിഞ്ഞുപോകമ്പോൾ..  നൂലറ്റ പട്ടമായ് നീലവിഹായസ്സിലേക്ക്  പറന്നകന്നു പോകുന്ന പ്രാണൻ..  ഇല്ലാതാകുന്ന നാമം..  നഷ്ടപ്പെട്ട മേൽവിലാസം.. പാതി കത്തി കെട്ടുപ്പോയതിരികൾ ..  നിറവും മണവുമില്ലാത്ത ലോകം..  മരണഭയമില്ലാത്തവരാണ് ഇനിയെന്റെ കൂട്ടുക്കാർ.. മരണഭയമില്ലാത്തവരാണ് ഇനിയെന്റെ കൂട്ടുക്കാർ.

Continue Reading

Pravasi…….By Karthumbi

Continued .. from last episode 3 ഇരുളു വീഴുമീറൻ  സന്ധ്യയിലീശ്വര   നാമം    ചോല്ലാനവൾ  വിളക്ക് കൊളുത്തി കാണാതെ പാടി പഠിച്ചിടും മന്ത്രങ്ങൾ    ഉരുവിട്ടവൾ ദുരെയ്ക്ക് നോക്കി നിന്നു പൊന്നു തേടും നിർഭാഗ്യവാനാം പതിയെ കൊഴിയും പ്രവാസത്തിരക്കിനിടയിൽ  കളത്രമിന്നോരോർമയായ് മാറി ഇന്നീ വിളക്കിൽ അഗ്നി പകരുമ്പോൾ ഒരു വേള കണ്ടു പത്നി തന്നാനനം ഒരു ചെറിയ അഗ്നിനാളമായ്  കത്തിജ്വലിച്ചു  ദേവിപോലെൻ കളത്രം      ഇപ്പോൾ സായം കാലം  വയസെഴുപതു കഴിഞ്ഞ  കാലത്തെ നെടുവീർപ്പുകൾ  ബാക്കി ഉഷസിൽ ഓർമ്മകൾ തലോടിയ നൽ  യാമത്തിലെ  ഉറക്കം വിട്ടുണരുമ്പോൾ മകന്റെയാ സ്വരം  കാതിലലയ്ക്കുന്നു അപ്പ  പോണു പൊന്നുതേടി മരുഭൂവിൽ  അനുഗ്രഹം തേടി നിന്നു വിവശനായ്‌   വിനീതൻ    പ്രവാസ ജീവിത്തതിൻ…

Continue Reading

Irul

ഇരുൾ: By Tom രാവേറെയായി നേരം വെളുക്കുവാൻ ഇനിയെത്ര നേരം ഇരുളിന്റെ നിറത്തിനു എന്തെ കറുപ്പ് നിറം നിശ്ശബ്ദതമാ കൂരിരുട്ടിൽ ഇടറുന്ന ശബ്ദമോടെ ചീവീടുകൾ ഇരുളിന്റെ തേർവാഴ്ചയിലെങ്ങോ നിറയും കുളിരായി ഒരു നുറുങ്ങു വെട്ടമായി മിന്നാമിനുങ്ങുകൾ ഇരുളിന്റെ മറവിലായി ക്രൂരമായി ദ്രംഷ്ടകൾ കാട്ടും നരിച്ചീറുകൾ , അലയും ഗതികിട്ടാ പ്രേതങ്ങൾ ഇരുട്ടി വെളുക്കട്ടെ നോക്കാം ഇനിയെത്ര യാമങ്ങൾ അണയാതെ ഒരു മെഴുതിരി വെട്ടമായി ആയുസിറ്റാതെ… ഞാൻ മാത്രം 

Continue Reading

I want my mountains back: By Sooraj

എനിക്കെന്റെ മലകൾ തിരിച്ചു വേണം എനിക്കെന്റെ പുഴകൾ തിരിച്ചു വേണം  എനിക്കെന്റെ മരവും മഴയും വേണം എനിക്കെന്റെ ചിന്തുകൾ തിരിച്ചു വേണം എൻ കുഞ്ഞി കൈകുന്പിളിൽ കോരുവാൻ  വരിവെള്ളത്തിൽ പരൽമീൻകുട്ടി വേണം.. മരതക പച്ച്ചയെഴും പാടവക്കിൽ  തപസ്സിരിക്കും വയസ്സാൻകൊറ്റി വേണം വിളനെല്ലു കൊത്തി പറന്നുപോകും തത്തമ്മ കൂട്ടങ്ങൾ ഏറെ വേണം മുറ്റത്ത് കൂട്ടിയ കന്നിന്റെ കൂനയിൽ  പുറം ചൊറിയുവോളം തിമർത്തിടേണം.. കറ്റയുണങ്ങിയ പാടത്ത് ഞാൻ  കാൽപ്പന്ത്‌ തട്ടി കളിച്ചിടട്ടെ.. കുത്തരികഞ്ഞിയും ചമ്മന്തിയും  എൻ നാവിൽ രസങ്ങൾ ഊറിക്കട്ടെ.. ഇറവെള്ളം വീഴുന്ന താളത്തിലാ.. തവളകൾ സംഗീതം പൊഴിച്ചിടട്ടെ.. ഈറൻ മണമുള്ള കാറ്റെനിക്കേകുന്ന ചേറിൻ മണത്തിനുമെന്തു രസം.. എല്ലാം മറന്നുള്ളീ കാലത്തിൻ പാച്ചിലിൽ  കാല പാശം എന്നെ കുരുക്കും…

Continue Reading

Pravasi – By Tom

Continued… from last episode  കടക്കണ്ണിൽ നനവുകൾ ഇറ്റു നയനങ്ങൾ ജലസാന്ദ്രമായി കളത്രം ചൊല്ലി, പനിനീർ ചെടിയാം തനൂജയ്ക്കിന്നു നല്ലൊരു വേളി വേണം ഒരു നല്ല പനിനീർ ചെടിയായ് നീളുന്നു ജീവിതം മരുപ്പച്ച തേടി പൂക്കണം പിന്നെ ഉണ്ണികൾ പിറക്കണം   സ്വപ്നത്താൽ മധു നിറച്ച പെട്ടിയിൽ സുഗന്ധം  തേടി മകൾ കാത്തിരുന്നു   ഒരുനാൾ കണവന്റെ വീട് പൂകി ഒരുപാട് നോട്ടുകൾ പോയ്മറഞ്ഞ   കീശ   തപ്പി മകൻ ചിണുങ്ങി കരഞ്ഞു പരിഭവത്തിനിടയിൽ  നിരാശയാൽ   ചിത്രം രചിക്കും   കളത്രം എവിടെ   ഒന്ന് കാണാം മനസുനിറയെ  ചുംബിക്കാം  ഒരുനുലിഴയായ് ചേരാം മലർപ്പൊടിക്കാരന്റെ ചിന്തകൾ പ്രവാസിയുടെ സ്വകാര്യ ദുഃഖങ്ങൾ … To be continued in next episode…

Continue Reading

Pravasi

ചിന്തകൾ   ജൽപനങ്ങളായ്   ചിരിയൂറും സ്വപ്നങ്ങളായ് ഒഴുകും പ്രവാസ ജീവിതം കാനനത്തിലെ വാൽമീകി തൻ തപ സ്സു പോൽ   ദിനരാത്രങ്ങൾ ഇന്നുപോകാം നാളെതന്നെയാകാം എന്നും മനമുരുകി തളർന്നു ജീവിത ഭാരം    നുകങ്ങളായി ഓർമ്മകൾ  നൊമ്പരങ്ങളായി ഒരു മനുഷ്യായുസിൻ വിയർപ്പ് ഒരു ജീവ ചക്രത്തിൻ തുടിപ്പ്      മനസിന്നുള്ളിലെ നൊമ്പരങ്ങൾ മനസിലൊരുക്കി ഒതുക്കി   മറച്ചാലും നിറയും കദന ഭാരം താരാട്ടു   പാട്ടിന്നീണം  കഴിഞ്ഞു കണ്ണീർ തുടയ്കാനായാളുമില്ല   കലങ്ങിയ മിഴികൾ തുടച്ചു   വിട ചൊല്ലി… അടുത്ത വർഷം…By Tom To be continued in next episode

Continue Reading

തിരനോട്ടം. By CK

മോക്ഷമില്ലാത്ത ശാപം പോലെ പെയ്യാത്ത മഴമേഘം പോലെ ജലമൊഴിഞ്ഞൊരാഴി പോലെ തടികളൊഴിഞ്ഞ കാന്താരം പോലെ ഇല കൊഴിഞ്ഞ വല്ലരി പോലെ പലതായി പിരിയുന്ന പെരുവഴി പോലെ യാണീ  മർത്യ ജൻമം. നിമിഷാർദ്ധം കൊണ്ട് മരിച്ചു വീഴുന്ന ശവത്തിൻ മേലുൺമയായ് പുണരുവാൻ വാവിട്ട് നിലവിളിക്കുവാൻ കണ്ണീരിനാൽ കദനത്തെ കഴുകിത്തുടയ്ക്കുവാനാരുണ്ടിവിടെ ? നേരമിരുട്ടി തുടങ്ങിയപ്പോൾ പകലറുതിയാവാറായപ്പോൾ തോന്നുന്നൂ ചെയ്തില്ലി തേവരെ മൃത്യു പൂജയ്ക്ക് വേണ്ടതൊന്നും ……. വ്യർഥമാം സ്വപ്നങ്ങളെ പുൽകി മയങ്ങയാൽ കണ്ടതില്ല തെളിവാർന്ന തൊന്നും നേടിയതുമില്ലി തേവരെ . സി.കെ. ഉഷാ ഭായി.

Continue Reading

Ona Smrithikal : By Johnson Varghese

ഓർമയിൽ തെളിയുന്നു ഓണ നിലാവ് ഒരായിരം സ്‌മൃതികൾ ഉണർത്തുന്നു ഓണക്കളികളും ഓണത്തപ്പനും ഓണപുടവയും ഓണവില്ലും ഓണക്കോടി ഉടുത്തു നിരന്നു ഒന്നല്ലൊരായിരം മലയാളി മങ്കമാർ ഒരുപിടി വർണ പൂത്താലമേന്തി ഓണത്തപ്പനെ വരവേൽക്കാൻ ഓണപ്പാട്ടുകൾ മൂളി നടക്കും ഓണത്തുമ്പികൾ എങ്ങെങ്ങും ഒത്തിരി വർണ ചിറകു വിടർത്തി ഒരായിരം ചിത്ര ശലഭങ്ങളും അത്തം പത്തിന് തിരുവോണം ആവേശത്തിന് ആഘോഷം ആരവമുണരും ആദി തിമിർക്കും ആനന്ദ ഘോഷം തിരുവോണം മുല്ലയും തുമ്പയും പിച്ചിയും പൂക്കളാൽ മുറ്റത്തു വിരിയുന്നു വർണ പൂക്കളം മനസിന്റെ മുറ്റത്തു തുള്ളിക്കളിക്കുന്ന മായാത്ത വാടാത്ത മന്ദാര  പൂക്കൾ ഉഞ്ഞാലിലാടുന്നു ആബാലവൃന്ദം ഊഷ്മള സ്നേഹത്തിന് ആനന്ദത്തിൽ ഉയരുന്നു എങ്ങെങ്ങും ആർപ്പുവിളികൾ ഉത്തമ സംസ്കാര സൂചകമായി തിരുവാതിരയും വഞ്ചി പാട്ടും കൈകൊട്ടിക്കളി…

Continue Reading

മദ്യം

By :Tom രംഗം 1 ഒരു നാണയം തരൂ രവി കൈ നീട്ടി നിന്നു നിനക്കാരോഗ്യമുണ്ടല്ലോ ? ചോദ്യം   കേൾക്കതായാൾ  നടന്നു   ആരോ കൊടുത്ത നാണയ തുട്ടുകൾ എണ്ണിനോക്കി വരിനിന്നു കുപ്പിയൊന്നു കരസ്ഥമാക്കി – വിജയ ശ്രീ ലാളിതനായ്‌ നീങ്ങുന്നു രവി ആദിത്യനെപ്പോലെ പണ്ട് ശോഭിച്ചവൻ പതിയെ മദ്യം കീഴടക്കി മരവിച്ച മനസും ശരീരവും ബാക്കി കളത്രം     കോമരമാടിയപ്പോൾ കുപ്പിയോടൊപ്പം രവിയും പുറത്ത് ഒഴിഞ്ഞ കുപ്പിയും കാലി വയറും      നിരാശനായ്‌ നിന്നു നെടുവീർപ്പിടുന്നു രവി       രംഗം 2 മദ്യം വിഷമാണ് കുടിക്കരുത് കരളുരുകും ചിന്തകൾ മരവിക്കും ഘോര ഘോരം പ്രസംഗിക്കും ചിന്തകൻ അന്തിക്കള്ളിൻ ലഹരിയിലുറങ്ങുന്നു ഭദ്രകാളിയാം ഭാര്യയെ പേടിച്ച്‌  

Continue Reading

Poem – Samarpanam by : CK

നിരാലംബർക്കെന്നും ഒപ്പമായ് , ദീപമായ് സ്വജീവിതം മറന്നോരമ്മേ ഇനിയീ കണ്ണീർപ്പൂക്കൾ മാത്രം കദനത്തിൻ കണ്ണീർപ്പൂക്കൾ. മനോവൈകല്യം മറയാക്കി പീഢനത്തിനിരയാവുമ്പോൾ അഭയമായ് ” അഭയ “യിലെത്തും ഞങ്ങൾ – ക്കത്താണിയായിട്ടിനി ആരുണ്ടിവിടെ? സ്ത്രീക്കും പ്രകൃതിക്കും നൊമ്പര മേൽക്കവെ ഗർജനംപൊഴിക്കും നിൻ നാവ് നിശ്ചലമാകവെ – അനാഥത്വം പേറും വേദനകൾ ആരോട് പങ്കുവെയ്ക്കും ഞങ്ങൾ ? ഞങ്ങളെ ഞങ്ങളായ് വളർത്തിയോരമ്മേ – കണ്ണീരൊപ്പാൻ ശിരസ്സിൽ കൈ വെച്ചനുഗ്രഹിക്കാൻ ആരുണ്ടിവിടെ? അഭയ ഹസ്തം നീട്ടി, വരദ ഹസ്തം നീട്ടി സ്നേഹത്താൽ, ലാളനയാൽ സ്വാന്തനിപ്പിക്കും ദേവീ ചിറകിലെ ചൂടുപകരാൻ ഞങ്ങൾക്കാരുണ്ടിവിടെ? പെണ്ണിന്നഭിമാനത്തിനും മണ്ണിന്നാർദ്രതയ്ക്കും വേണ്ടി പോരാടിയോരമ്മേ മൃത്യുവിൻ ചന്ദനം മണക്കുന്ന മാറിൽ സങ്കടങ്ങളിറയ്ക്കിവെയ്ക്കട്ടെ. വെയിലൊളി മാഞ്ഞു പൂനിലാവ് നൃത്തം ചെയ്യില്ല ,…

Continue Reading

ഓർമ- Poem

ഇരുളും ഈറൻ സന്ധ്യയിൽ ഒഴുകും ഓർമയായി ഹൃദയത്തിന് താളത്തിൽ ഒരു നേർ രേഖയായി നിറയ്‌യുന്നു എൻ ആത്മാവിന് കുളിരായി ഒരു വറ്റാത്ത പുഴയായി എന്നിലൊഴുകി മിഴികളിൽ നിന്റെ  പലനിറം കണ്ടു വിരലുകളിൽ ഒഴുകുന്ന തരംഗമായി ഒരു ചുവന്ന പൂവായി അന്തരംഗം ഒരു മറന്ന നിലവായി   പൊട്ടിപ്പോയ പട്ടം പോലെ കാണാമറയതായി എത്തിപ്പെട്ട നിന്റെ മുഖം കണ്ടു ഞാനീ മനസിന്റെ പടിവാതിൽ തുറന്നു വച്ച്

Continue Reading

My Trouser

കീറിത്തുടങ്ങി എന്റെ കാൽ കുപ്പായം  – ഇത്    എന്നുമുതലാണെനിക്കറിഞ്ഞു കൂടാ ഒരു നല്ല കാൽ ചട്ട തുന്നിയെടുക്കാൻ എത്രനാൾ ഞാനിനി കാത്തിരിക്കേണം  കീറിത്തുടങ്ങി യ കാൽ കുപ്പായമതിൽ കണ്ടു ഞാൻ ഓട്ടകൾ നാണയത്തുട്ടുപോൽ കണ്ടു രസിക്കാനിന്നൊരുപാട് കൂട്ടുകാർ ഉത്തരം തേടുന്നു പാരം   നിന്നയോടെ രക്താമ്പരത്താൽ തുന്നിയ കാൽ കുപ്പായമോ   കാലത്തിന് തേരിൽ  നിറം കെട്ടുപോയി          കണ്ടും കൊണ്ടും കൊടുത്തും വളർന്നപ്പോൾ   കുപ്പായം നന്നായി ചെറുതായപോലെ   കീറിത്തുടങ്ങി എൻ പഴമകൾ തൻ നിതാന്ത പാരമ്പര്യ തനിമയെല്ലാം കാല പഴക്കം  മറച്ചുവെയ്ക്കാനായി ഞാൻ   ഒരുപാടു കഥകൾ മെനഞ്ഞിരുന്നു   തുമഴ തുള്ളിയിൽ ചേർന്നൊട്ടി ഞാനെന്റെ   രക്താംബരം തിരുമി തീർത്തിടുമ്പോൾ ദേഹത്തെ…

Continue Reading

ഉരുളുന്നു പിന്നെയും കാലചക്രം

ഇനിയേറെ നാളില്ലീഹം വെടിയാൻഎൻ മനം എന്നോട് മന്ത്രിക്കുന്നു.ഷഷ്ഠി പൂർത്തി വന്നടുത്തീടുന്നുമതിയീ പിണക്കവും പരിഭവവുംനരജന്മം സഫലമാകട്ടെ നാഥാവിജയി നീ തന്നെയെന്നാശ്വസിക്കൂ.പലനാളും ക്ഷമ കെട്ട നാളുകളിൽഅരുതാത്ത വാക്കു പറഞ്ഞിരിക്കാം. പലനാളും വൈകി നീ വന്നിരിക്കാംപലതും വാങ്ങീടാൻ മറന്നിരിക്കാം. രുചിയില്ല എങ്കിൽ കയർത്തിരിക്കാം ശുചി കുറഞ്ഞപ്പോൾ വെറുത്തിരിക്കാം. പഴിയേറെ എന്നെ പറഞ്ഞിരിക്കാം ഒരു വേള എന്നെ മറന്നിരിക്കാം അത് ലോക സഹജമെന്നാശ്വസിക്കാം.പലതും പറയുവാൻ കാത്തിരിക്കേ ചെവി കൊടുക്കാതെ നീ പടിയിറങ്ങി. ഹൃദയ വിഷാദം ഒതുക്കി എന്നിൽപ്രാർഥനാ നിരതയായ് ഞാൻ കിടക്കെ പലവുരു സ്വപ്നത്തിൽ തഴുകിയെന്നെതാരാട്ടുപാടിയുറക്കിയില്ലേ.. സായാഹ്‌ന വേളയിൽ ശൈശവത്തിൻഭാവങ്ങളെന്നിൽ സ്ഫുരിച്ചിരിക്കാം. ആർദ്രമോടെൻ മൊഴി കേട്ടിടാതെപടിയിറങ്ങീ എങ്ങോ പോയ് മറഞ്ഞു. ഇന്നും ഇനിയുള്ള ജൻമത്തിലുംമനതാരിൽ താരുണ്യം നിനക്കു മാത്രംഎങ്കിലും പരിഭവം എന്നോടത്രെമറവിവരിക്കു…

Continue Reading

Pravasi : Karthumbi

ചിന്തകൾ   ജൽപനങ്ങളായ്   ചിരിയൂറും സ്വപ്നങ്ങളായ് ഒഴുകും പ്രവാസ ജീവിതം കാനനത്തിലെ വാൽമീകി തൻ തപ സ്സു പോൽ   ദിനരാത്രങ്ങൾ ഇന്നുപോകാം നാളെതന്നെയാകാം എന്നും മനമുരുകി തളർന്നു ജീവിത ഭാരം    നുകങ്ങളായി ഓർമ്മകൾ  നൊമ്പരങ്ങളായി ഒരു മനുഷ്യായുസിൻ വിയർപ്പ് ഒരു ജീവ ചക്രത്തിൻ തുടിപ്പ്      മനസിന്നുള്ളിലെ നൊമ്പരങ്ങൾ മനസിലൊരുക്കി ഒതുക്കി   മറച്ചാലും നിറയും കദന ഭാരം താരാട്ടു   പാട്ടിന്നീണം  കഴിഞ്ഞു കണ്ണീർ തുടയ്കാനായാളുമില്ല   കലങ്ങിയ മിഴികൾ തുടച്ചു   വിട ചൊല്ലി… അടുത്ത വർഷം  കടക്കണ്ണിൽ നനവുകൾ ഇറ്റു നയനങ്ങൾ ജലസാന്ദ്രമായി കളത്രം ചൊല്ലി, പനിനീർ ചെടിയാം തനൂജയ്ക്കിന്നു നല്ലൊരു വേളി വേണം ഒരു നല്ല പനിനീർ ചെടിയായ് നീളുന്നു ജീവിതം മരുപ്പച്ച തേടി…

Continue Reading

ക്രിസ്തുമസ് പ്രകാശം

By Dincy Santhosh അപ്പൂനെ എനിക്ക് ഒട്ടും ഇഷ്ടമില്ല. അവൻ എന്നും എന്നെ അടിക്കും, ചിലപ്പോൾ കളിയ്ക്കാൻ കൂട്ടില്ല. അവൻ എന്താ ഇങ്ങനെ. ‘അമ്മ അവനെ ഈ ക്രിസ്തുമസിനു നമ്മുടെ വീട്ടിൽ വിളിക്കുന്നുണ്ടോ? എനിക്കിഷ്ടമില്ലാത്തവരെ എന്തിനാണ് ‘അമ്മ വീട്ടിൽ കേറ്റുന്നെ? അലന് ദേഷ്യം അടക്കാൻ പറ്റുന്നില്ല. ഇഷ്ടമുള്ളവരെ മാത്രം കൂടെ നിർത്തിയാൽ മതിയോ, അലൻ? നിനക്ക് അപ്പുവിനെ അറിയില്ല, അപ്പുവിന്റെ അമ്മയെ കുറിച്ച് ഒന്നും അറിയില്ല. അവൾ എന്റെ ക്ലാസ്സിലായിരുന്നു. ആരുമായും അവൾക്കു കൂട്ടില്ലായിരുന്നു. അവളുടെ രണ്ടാമത്തെ വയസ്സിൽ അവളുടെ ‘അമ്മ മരിച്ചതാണ്. അച്ഛൻ ജോലിത്തിരക്കിൽ  അവൾക്ക് വേണ്ട കരുതലും സ്നേഹവും കൊടുക്കാൻ മറന്നു. അവൾക്കു വേണ്ട ഭക്ഷണവും വസ്ത്രവും എഡ്യൂക്കേഷനും എല്ലാം അയാൾ കൊടുത്തു….

Continue Reading

ശത്രുവും മിത്രവും

By : Tom ജീവിത യാത്രയിൽ ശത്രുക്കൾ ഒരുപാടു എൻ  ജീവിത യാത്രയിൽ മിത്രമായി ഒരാൾ മാത്രം രിപുക്കളെ  ഒന്നായി ഞാൻ കാട്ടി തരാം വയസേ റുമ്പോൾ കാലം ഇന്നെന്റെ ശത്രു, എന്നെ ഞാനാക്കിയ മാതാ പിതാക്കൾ യവനികയിൽ മറയുമ്പോൾ   കാലം എന്നും എന്റെ ശത്രു  ജീവിത സഖിയെ പിരിയുമ്പോൾ കാലം എന്റെ ശത്രു മക്കളും മരുമക്കളും ജീവിതം  തേടി അകലുമ്പോൾ   കാലം എന്റെ ശത്രു ആർക്കും  ആരെയും നോക്കാൻ സമയമില്ലാതെ  സമയം കൊല്ലിയായി ഫോണും കമ്പ്യൂട്ടറും മനസിന് ഉല്ലാസമായി മാറിടുംപ്പോൾ പരിസരം കാണാൻ കഴിയാതെ വീണിടുന്നു    ഒരിക്കൽ  അവയും ശത്രുവായി മാറിടുന്നു  ഇപ്പോൾ ചൊല്ലാം ആരാണ് എന്റെ മിത്രമെന്നു എനിക്ക് തണലായി  ജീവിതത്തിന്റെ…

Continue Reading

ഇനി ഞാനുറങ്ങീടട്ടെ…..

By Athma ഞാനുറങ്ങുന്നു……..,, നീ തന്ന നൊമ്പരങ്ങളുമായി.   ഉറക്കം കൺപോളയെ തഴുകിയിരുന്നു,   ഒരൽപ്പനേരം മുന്നമേ വരെ.   ഇപ്പോൾ,   പാതി കൂമ്പിയ മിഴിയിൽ,   ഒലിച്ചിറങ്ങിയ ജലധാരയുടെ കാൽപാട്    മാത്രം. ഓരോ തുള്ളിയും ഒരായിരം സങ്കടങ്ങൾ എന്നോട് തന്നെ പതം പറയുന്നു. അനേകായിരം സങ്കടത്താൽ വേലിയേറ്റം സൃഷ്ടിച്ച ആ ഒരിറ്റു അശ്രുകണത്തിൽ ചെറിയൊരു പ്രതീക്ഷയിനിയും ബാക്കി.  ഞാനെന്ന വ്യക്തി ജീവനോടെ   എല്ലാം കാണാനും, കേൾക്കാനും,   കൺചിമ്മാതെ നിൻ മുൻപിൽ ഉണ്ടെന്ന നിന്റെ പ്രതീക്ഷ. ഒരു നാൾ ഞാൻ ഈ കണ്ണീർകണത്തെ നിഷേധിച്ചാൽ…., പിന്നെ നീ എന്നിലില്ല…              –   ആത്മ

Continue Reading

അന്ധനും മൂകനും: By Steffi

അന്ധനും മൂകനും ഒരിക്കൽ ഞാൻ ദൈവത്തോട് ചോദിച്ചു , എന്തിനാണ് ദൈവമേ അന്ധനെയും , ബധിരനേയും  അംഗവൈകല്യമുള്ളവരെയും സൃഷ്ടിച്ചത് ? ദൈവം കുറെ ദിവസം  ഒന്നും മിണ്ടിയില്ല , ചോദ്യം പലതവണ ആവർത്തിച്ചപ്പോൾ ദൈവം പറഞ്ഞു .. നീ തെരുവിലേക്ക് ഇറങ്ങുക ഞാൻ ഇറങ്ങി , ബോധമില്ലാതെ ലഹരിക്കടിപ്പെട്ടു ഉറങ്ങുന്നവരെ കണ്ടു ദൈവം ചോദിച്ചു എന്ത് തോന്നുന്നു ?  ഞാൻ : അവർ അവരുടെ ലോകത്താണ് , അതാവും അവരുടെ സന്തോഷം അതെ നല്ല കൈകൾ , കാലുകൾ , ശരീരം ഒരു കുഴപ്പവുമില്ല , എന്നിട്ടും അവരെന്തേ ഇങ്ങനെയായി ?  എനിക്ക് ഉത്തരമില്ല ഇനി ആ മനുഷ്യനെ കണ്ടോ ? അയാൾ വീൽ ചെയറിൽ…

Continue Reading

രാവേറെയായി – By Karthumbi

രാവേറെയായി നേരം വെളുക്കുവാൻ ഇനിയെത്ര നേരം ഇരുളിന്റെ നിറത്തിനു എന്തെ കറുപ്പ് നിറം നിശ്ശബ്ദമാ കൂരിരുട്ടിൽ ഇടറുന്ന ശബ്ദമോടെ ചീവീടുകൾ ഇരുളിന്റെ തേർവാഴ്ചയിലെങ്ങോ നിറയും കുളിരായി ഒരു നുറുങ്ങു വെട്ടമായി മിന്നാമിനുങ്ങുകൾ ഇരുളിന്റെ മറവിലായി ക്രൂരമായി ദ്രംഷ്ടകൾ കാട്ടും നരിച്ചീറുകൾ , അലയും ഗതികിട്ടാ പ്രേതങ്ങൾ ഇരുട്ടി വെളുക്കട്ടെ നോക്കാം ഇനിയെത്ര യാമങ്ങൾ അണയാതെ ഒരു മെഴുതിരി വെട്ടമായി ആയുസിറ്റാതെ… ഞാൻ മാത്രം 

Continue Reading

സാധ്യമോ?: By CK.Ushabai

സാധ്യമോ? കാർമേഘത്തിന്ന് മിഴിനീർ ഒളിപ്പിക്കാമോ? ആഴക്കടലിന്ന് പാദസ്സരങ്ങൾ അണിയാതിരിക്കാമോ? പ്രഭാതനക്ഷത്രത്തിന്ന് പൊൻ കതിരൊളി മറയ്ക്കാമോ? സായംസന്ധ്യയ്ക്ക് കുങ്കുമച്ചോലയിൽ ഒളിച്ചിരിക്കാമോ? ഹൃദയത്തിൻ ചിറകരിയാൻ മാനവർക്ക് സാധ്യമോ? കാട്ടുതീജ്വാല അണയ്ക്കാൻ കാട്ടാറിനാകുമോ? മിന്നാമിന്നിതൻ തീച്ചൂട്ടണയ്ക്കാൻ മിന്നലിന്നാവുമോ? താഴോട്ടൊഴുകും അരുവിയ്ക്ക് മുകളിലേക്കെന്ന മോഹം സാധ്യമോ? “മരണ”മെന്ന മൂന്നക്ഷര സത്യത്തെ തടയാൻ ആർക്ക് സാധ്യം? സി.കെ. ഉഷാ ഭായി.

Continue Reading

തിരിച്ചു വരവ്

BY : ATHMA എന്റെ ഓർമകളിലെ നറു  വെളിച്ചത്തിൽ എന്നോ ഒരിക്കൽ ഞാൻ കത്തിച്ച മെഴുകുതിരി നാളത്തിനു   ഇന്നിലും ഇത്രയേറെ പ്രകാശമുണ്ടന്നു ഞാനറിഞ്ഞതു  നെഞ്ചിനെ മുറിപ്പെടുത്തുന്ന ഓർമകളുടെ തിരയിളക്കം കണ്ണീർ  കാണാമായി തീർന്നപ്പോഴാണ് ചില ഇഷ്ടങ്ങൾ ഇങ്ങനെയായിരുന്നു എന്ന് കാലം തെളിയിക്കുന്നു ആഗ്രഹിക്കുമ്പോൾ തട്ടിയകറ്റികൊണ്ടിരിക്കും പിന്നീടെപ്പോഴെങ്കിലും നിനച്ചിരിക്കാത്ത നേരം നമ്മെ തേടി വരും പക്ഷെ … കാലത്തിന്റെ മുന്നിൽ അപ്പോൾ നാം വെറും വിഡ്ഢികൾ മാത്രം ഒരിയ്ക്കലും  സ്വന്തമാവില്ലന്നറിഞ്ഞിട്ടും ഞാൻ എന്നുള്ളിൽ നിന്നെ ഇപ്പോളും സൂക്ഷിക്കുന്നു ഇപ്പോൾ തിരികെ നേടാൻ  നീയും കൊതിക്കുന്നു ഈ അകൽച്ചയുടെ അടുപ്പമല്ല പ്രണയത്തിന്റെ പൂർത്തീകരണം കാത്തിരിപ്പിന് ഈ ജന്മം തികയില്ലങ്കിൽ നിനക്കായ് ഞാൻ പുനർജനിക്കാം

Continue Reading

ബാല്യകാലം:

പിന്നാമ്പുറം  എനിക്കും പ്രായമായ് കണ്ണുകൾ മങ്ങി കാലുകൾ  വിറക്കുന്നു  താങ്ങിനു  കെഴുമെന്നാകിലും അംഗീകരിക്കാൻ പ്രയാസം കൈക്കുഞ്ഞായ്‌ അമ്മ തൻ ഒക്കത്തിരുന്നു നിറങ്ങൾ തപ്പിയെടുക്കാൻ മോഹം ഓടി നടന്നീടിൽ അടിയും ശകാരവും കൗപീനം കെട്ടാതെ കാഞ്ചി പിടിച്ചു വലിച്ചു മുഖം വാടി നിന്നൂ, അച്ഛനോ അമ്മയോ മനസിന്റെയുള്ളിൽ ചെറു വിഷാദം ബാല്യകാലം ഇനിയെത്ര കാലം ഉടൻ അച്ഛനാകണം മീശ പിരിച്ചു കണ്ണ് ചുവപ്പിച്ചു നോക്കണം പതുങ്ങി നിന്നമ്മയ്കരുകിൽ കിന്നാരം പറയണം പിന്നെ ആശാന്റെ ശിഷ്യനായ് ചേരണം ബാല്യകാലം  ആദ്യാക്ഷരം ഞാനെഴുതി കുറിക്കാമീ മലർവാടിയിൽ ആദ്യാങ്കം തുടങ്ങാം ഞാനീ ആശാന്റെ അരുമ ശിഷ്യനായ് അരിയിൽ എഴുതാം   താളുകൾ  മറിക്കുമ്പോൾ ജീവിതം അകലുന്ന ഓരോ ഓരോ ആത്മാക്കളിൽ നൊമ്പരം ഏറും  നുകം…

Continue Reading

കാത്തിരിപ്പ് : Ushabai CK

കാത്തിരിപ്പ്. വിരിഞ്ഞു സുഗന്ധം പരത്തുന്നൊരായിരം വർണ്ണപ്പൂക്കളുണ്ടെനിക്ക് ചുറ്റും. അറിയുന്നു ഞാൻ വീണ്ടുമൊരോണമെത്തിയെന്ന്. ആടി വേടന്മാരുടെ നൃത്തം കഴിഞ്ഞു. പെരുമഴക്കാലം തീർന്നു പൊൻ ചിങ്ങ മെത്തി തിരുവോണത്തെ വരവേൽക്കാനായ്. ഓടി വരുമെന്നുറപ്പാണെനിക്കെന്നുണ്ണി വലം കൈയ്യാൽ ഓണക്കോടി വാങ്ങീടുവാൻ. ഇനി നമുക്കൊന്നിച്ചൊരോണമുണ്ണാം ഇനി നമുക്കൊന്നിച്ചൊരൂയലാടാം എൻ മനം എന്നോട് മന്ത്രിക്കുന്നു. നീണ്ടൊരീ മൗനം വിട്ടുണർന്നീടും ഞാനീ തൊടിയും വീടും വൃത്തിയാക്കീടും മാറാല വലവിരിച്ച ജനാലകൾ വെട്ടം വിതറാത്ത മുറികൾ എലിയും പഴുതാരയും ചിലന്തിയും വാഴുന്നിടം. കുടിയൊഴിപ്പിക്കേണ മറ്റയെ എന്നുണ്ണിയെ വരവേൽക്കണം. കാണേണമെനിക്കെന്റെ ഉണ്ണി നിന്നേയും പേരക്കിടാങ്ങളേയും. ആരുടെ ഛായയാണെൻ പേര മക്കൾക്ക് എന്റേതോ? ഉണ്ണീടച്ഛന്റേതോ ? നെറ്റിത്തടത്തിൽ മഞ്ഞക്കുറി പൂശിക്കേണം ഓണക്കോടി  ഉടുപ്പിക്കേണം മാറോടു ചേർത്ത വരെ പുണർന്നീടേണം…

Continue Reading

മിഥ്യാത്വം: CK USHA BAI

By : CK Usha Bai അകന്നും ഒറ്റപ്പെട്ടും അലഞ്ഞ മേഘങ്ങൾ ആകാശത്തു ഒന്നിക്കാൻ വെമ്പുന്നു ആനന്ദ ബാഷ്പം തുകനായി ശ്രമിക്കുന്നു ഇങ്ങു ദുരെ ഒത്തുചേരലിനായ് അലയുന്നു അനാഥർ ദുഖവും ഭീതിയും പകർച്ചവ്യാധികളെപോലെ ജീവിതത്തിൽ പാടില്ലെന്ന തോന്നൽ ആലോചനകൾക്കു ആഴം കൂട്ടുന്നു കാണാൻ ആയി കൊതിക്കുന്നു കേൾക്കാനായി കാതോർക്കുന്നു പ്രതീക്ഷകൾ കൈവിടാതെ …. എങ്കിലും എങ്ങും ശൂന്യത മാത്രം വരുമെന്ന് ഉറപ്പുണ്ട് അതും തോന്നൽ ശൂന്യതയുടെ ഇരുട്ടറകൾ തുറക്കുമെന്ന് തോന്നൽ അസ്തമിച്ച പോകുന്ന അനാഥത്ത്വമെല്ലാം      ഉണർന്നു ചിരിക്കുന്ന കാലം വരുമെന്ന തോന്നൽ ഉറക്കം നഷ്ടപെടുന്ന ഇരുണ്ട രാത്രിയുടെ ഉൽകണ്ഠ അവസാനിക്കുമെന്ന തോന്നൽ അകാലത്തിൽ പൊഴിയുന്ന യൗവ്വനം വിരുന്നു കാരനായി വരുമെന്നാ തോന്നൽ കുടപ്പിറപ്പിന് കരസ്പര്ശമേല്ക്കുമെന്ന തോന്നൽ…

Continue Reading

Night mare – Karthumbi

കിനാവുകൾ പെയ്തൊഴിയുന്നില്ല കിനാവുകളെ പോൽ  ചിന്തകളും ആയിരം പൂർണച്ചന്ദ്രന്മാർ   ഉദിച്ചാലും ഒരായിരം സ്വപ്‌നങ്ങൾ ബാക്കി കിനാവുകൾക്ക് നിറമുണ്ട് കനവിൽ  അനുസ്യൂതം ഒഴുകുന്ന കവിതയുണ്ട് തൂലികയിൽ ഒതുങ്ങാത്ത വാക്കുകൾ സ്വപ്നത്തിനു മേമ്പൊടി ചാർത്തിയിട്ടുണ്ട് കിനാവുകൾക്ക്    നൈർമല്യമുണ്ട്‌ ശുഭ്രവസ്ത്രം പോൽ തിളക്കമുണ്ട് ബാല്യ കാലത്തെ സ്വപ്‌നങ്ങൾ നിർമലമാം തെളിനീരുപോലെ…. Karthumbi

Continue Reading

മഴ : Johnson Kadammanitta

   ചന്നം പിന്നം പൊഴിയുന്നു മഴ    ചാറി ചാറി പെയ്യുന്നു മഴ    ചിന്നി ചിതറി തെറിക്കുന്നു മഴ    ചിരിതൂകും സുന്ദരി ഈ മഴ    കൊടും ചൂടിൽ സാന്ത്വനം മഴ    കുളിരേകും ഉണർവേകും മഴ    കണ്ണുനീർ തുള്ളിപോൽ വീഴും മഴ    കണ്ണുകൾക്കാനന്ദം ഈ മഴ    വെള്ളമില്ലാതെ വരണ്ട ഭൂമിയിൽ    വീഴുന്നു തുള്ളിയായ് കാരുണ്യ മഴ    വിലമതിയാത്ത ദാനം ഇത്    വിണ്ണിന്റെ സൗഭാഗ്യമിത്    പതിയെ ഭാവം മാറുന്നിവൾ    പിടിച്ചു നിർത്താനാവില്ലിവളെ    പൈശാചിക രൂപം പൂണ്ടവളെ    പിഴുതെറിയുന്നു മാമരങ്ങളെ    തുള്ളിക്കൊരുകുടം എന്നപോൽ    തുള്ളിയാർക്കുന്നു കലിതുള്ളുന്നു    താണ്ടവമാടുന്നു കരുണയില്ലാതെ    തകർത്തിടുന്നു താഴ്വരകളെ    ഇടിയും മിന്നലും തോഴിമാരായ്    ഇടതടവില്ലതെ  പെയ്യുന്നിവൾ    ഇടവപ്പാതി എന്നുവിളിക്കുമെങ്കിലും    ഇവൾ നമുക്കെന്നും ആവശ്യം     ജോൺസൺ കടമ്മനിട്ട

Continue Reading

ജന്മം : By Athma

ഇനിയുമൊരു ജന്മത്തിനായി മോഹിക്കരുത്..  ഈ ജന്മം കൊണ്ട് തന്നെ ആഗ്രഹനിർവൃതി വരുത്തണം..  ആകാശത്തിലെ അനന്തകോടി കണ്ടെത്തണം..  മനസ്സിലെ ശൂന്യത തേടണം..  വീണ്ടും അലയണം..  ഒരു പ്രാന്തനെ പോലെ….  ആത്മ.. 🥀

Continue Reading

Nilavu : By Tom

താഴെ വന്നു പൂനിലാവിൻ കിരീടമണിഞ്ഞ കന്യക വിടരും കണ്ണിൽ വിരുന്നിനെത്തി ഒരു നല്ല ജ്യോതിയായ് പൌർണമി അംബരത്തിൻ  മേലാപ്പിൽ തട്ടി തലോടി നടന്നൊരു നറു നിലാവിൻ കന്യക കാതരയായ് കരഞ്ഞു പിന്നെ പാലൊളി തൂകി പുഞ്ചിരിച്ചു മായാത്ത മുദ്രയായ് എന്നിലെക്കടുത്തു സുര സുന്ദരി കനവിലൂറും നിനവിലും നീ ഒരുവേള മാത്രം പാടി     മറക്കുവാനായ് കാതിൽ മൊഴിഞ്ഞു പറന്നുപോയൊരു കിനാക്കൾ തേടിയലഞ്ഞു ഉള്ളിന്റെ ഉള്ളിൽ കൊരുത്തു വെച്ചിതു    ഒരു നല്ല സ്നേഹത്തിൻ പൂമാല തങ്ക രഥതിലേറിയെൻ     കിനാവുകൾ വിരഹത്തിൻ വേദന മാറ്റീടാൻ  അമാവസിയിയിൽ നീ മറഞ്ഞു   ചിറകു വിടർത്തിയ സ്വപ്‌നങ്ങൾ മുള്ളായെൻ   ഹൃദയത്തിൽ തറച്ചു By Tom

Continue Reading

പരസ്പരം

നീ നിന്നിൽ നിറയുന്നത് പോലെ.. മറ്റൊരാൾക്ക്  നിന്നിലലിയാൻ യുഗങ്ങൾ ഏറെ വേണം… നിറങ്ങളെന്നും നിന്നിലാണ് പെണ്ണേ..കൂടിച്ചേർന്നതിൽ പിന്നെ   തിരിച്ചറിയാനാവാത്ത വിധം ഇഴുകി ചേർന്ന്.. ഇനിയുമേറെ അലിയാൻ ബാക്കി നിർത്തി പെയ്ത മഴ പോലെ…  വീശിയെറിഞ്ഞ കാറ്റ് പോലെ..  അടർന്നു വീണ മഞ്ഞു പോലെ…   വസന്തത്തിൽ പൂക്കുന്ന പേരറിയാത്ത പൂക്കൾ പോലെ… ഒരായിരം കാതങ്ങൾ നീ നിന്നിൽ വിടരുക..  നിന്നിലലിയുക..  ആത്മ 

Continue Reading

മദ്യം – Poem: Part 1&2

രംഗം 1 ഒരു നാണയം തരൂ രവി കൈ നീട്ടി നിന്നു നിനക്കാരോഗ്യമുണ്ടല്ലോ ? ചോദ്യം   കേൾക്കതായാൾ  നടന്നു   ആരോ കൊടുത്ത നാണയ തുട്ടുകൾ എണ്ണിനോക്കി വരിനിന്നു കുപ്പിയൊന്നു കരസ്ഥമാക്കി – വിജയ ശ്രീ ലാളിതനായ്‌ നീങ്ങുന്നു രവി ആദിത്യനെപ്പോലെ പണ്ട് ശോഭിച്ചവൻ പതിയെ മദ്യം കീഴടക്കി മരവിച്ച മനസും ശരീരവും ബാക്കി കളത്രം     കോമരമാടിയപ്പോൾ കുപ്പിയോടൊപ്പം രവിയും പുറത്ത് ഒഴിഞ്ഞ കുപ്പിയും കാലി വയറും      നിരാശനായ്‌ നിന്നു നെടുവീർപ്പിടുന്നു രവി      രംഗം 11 മദ്യം വിഷമാണ് കുടിക്കരുത് കരളുരുകും ചിന്തകൾ മരവിക്കും ഘോര ഘോരം പ്രസംഗിക്കും ചിന്തകൻ അന്തിക്കള്ളിൻ ലഹരിയിലുറങ്ങുന്നു ഭദ്രകാളിയാം ഭാര്യയെ പേടിച്ച്‌   Karthumbi

Continue Reading

ചില കോവിഡ് കാല ചിന്തകൾ

ഈ  അടുത്ത കാലത്താണ്  വീട്ടിൽ എല്ലാവര്ക്കും തൊണ്ടക്കു വേദനയും , പനിയുമായി ഒരു കോവിഡ് ടെസ്റ്റ് എടുക്കേണ്ടതായി വന്നത് , തൊണ്ട വേദന വന്നപ്പോൾ എനിക്കൊഴികെ ബാക്കി മൂന്നുപേർക്കും വന്നു , അപ്പോൾ കളത്രം പറഞ്ഞു , ഞങൾ മുന്ന് പേര്  ഏകാന്ത വാസം അനുഭവിക്കുന്നതിലും നല്ലതു നിങ്ങൾ ഗമനാഗമന    പ്രതി ബന്ധത്തിൽ ,ഏർപ്പെടുന്നതല്ലേ നല്ലതു എന്ന് …  അത് എന്ത് ബന്ധം ?  ഞാൻ രൂക്ഷമായി ഒന്നും മനസിലാകാതെ കളത്രത്തെ നോക്കി , പൊതുവെ  മലയാളം മാത്രം പറയുന്ന കളത്രം ഒന്ന് കുടി ലഘുവാക്കി പറഞ്ഞു , പകര്‍ച്ചവ്യാധി തടയാനായി രോഗബാധിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏകാന്തവാസം.   അതായതു QUARANTINE    …. ഹോ അതാണോ , ഗമനാഗമന…

Continue Reading

അന്യഗ്രഹ യാത്ര

CV3835 …. ചൊവ്വ വഴി വ്യാഴത്തിന് പോകുന്ന സൂപ്പർ ഫാസ്റ്റ് റോക്കറ്റ് ഉടനടി പുറപ്പെടുന്നതാണ് ….. “രണ്ടുപേരുകൂടി ഉണ്ടേ” … എങ്ങോട്ടാ ഇത്ര ധൃതിപിടിച്ചു യാത്ര , ചോദിച്ച ആളെ അവഗണിച്ചു രണ്ടുപേരും കുടി ഓടിയെത്തിയപ്പോളേക്കും വലിയ ഒരു ഹുങ്കാര ശബ്ദത്തോടെ റോക്കറ്റ് പറന്നുയർന്നു , വാ പൊളിച്ചു മുകളിലേക്ക് നോക്കി നില്കുമ്പോളാണ് അടുത്ത അന്നൗൻസ്മെന്റ് കേട്ടത് ചൊവ്വ, വ്യാഴം, ശനി യുറാനസ്, നെപ്ട്യൂൺ വഴി പ്ലൂട്ടോക്കു പോകുന്ന സ്കഡ് PE4045 സൂപ്പർ എക്സ്പ്രസ്സ് ഉടനടി കൌണ്ട് ഡൌൺ തുടങ്ങുന്നതാണ് , ശനി വലയത്തിൽ പ്രവേശിക്കേണ്ടവർക്കു , കൗണ്ടറിൽ നിന്നും നിന്നും പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതാണ് … ദേ .. എല്ലാവരും അങ്ങോട്ട് പോകുന്നു, വാ…

Continue Reading

സൃഷ്ടി സൗന്ദര്യം

By : Dincy Santosh അമ്മയുടെ ഭംഗിയൊന്നും മകൾക്കു കിട്ടിയിട്ടില്ല എന്ന് അയൽപക്കത്തെ കുട്ടിയെ ചൂണ്ടി ചേച്ചി പറഞ്ഞപ്പോൾ പണ്ടൊരു പുസ്തകത്തിൽ വായിച്ചതു ഓർമ വന്നു. ദൈവം ചോദിക്കുന്നു – ഞാൻ സൃഷ്ടിച്ചതെല്ലാം സുന്ദരമാണ്. നീയാരാണ് ഒരാൾക്ക് ഭംഗിയുണ്ടെന്നും മറ്റൊരാൾക്ക് ഭംഗിയില്ലെന്നും പറയാൻ? സത്യമല്ലേ? ദൈവം സൃഷ്ടിച്ചവയുടെ ഭംഗി നിശ്‌ചയിക്കാൻ മറ്റൊരു സൃഷ്ടിയായ നമുക്കെന്തു അധികാരമാണുള്ളത്.

Continue Reading

ഹേ.. മരണമേ

By : ആത്മ ഹേ.. മരണമേ…. ഞാനുറങ്ങിക്കഴിയുമ്പോൾ, എന്നെയുണർത്താതെ വേണം നീ എന്നരികിലെത്താൻ. ഉറക്കത്തിന്റെ സുലാളനയിൽ മയങ്ങും നേരം നീയെന്നെ കൊണ്ടുപോയ്‌ കൊൾക.. എന്റെ യാത്ര ആരും അറിയരുത്.. ഞാൻ പോലും

Continue Reading

തിരുജനനം

   വാനിൽ തെളിഞ്ഞു പൊൻ താരകം    മന്നിൽ പിറന്നു ദിവ്യ ശിശു    മാനവ ജാതിയെ രക്ഷിപ്പാനായ്    മാനുഷ ജന്മമെടുത്തു ദേവൻ    ഉണ്ണി പിറന്നു ഈ ഭൂവിൽ നമ്മുടെ    ഉള്ളിൽ പിറക്കണം എന്നേക്കുമായ്    ഉന്നത മഹിമകൾ വെടിഞ്ഞു കർത്തൻ    ഉയർത്തുവാനായ് മനുകുലത്തെ    ആട്ടിടയരന്നാർത്തു പാടി    ആനന്ദ നൃത്തമാടി മാലാഖമാർ    അത്യുന്നതങ്ങളിൽ ദൈവ മഹത്വം    ആലപിച്ചീടുന്നു ദൂതഗണം    പൊന്നു മൂരു കുന്തുരുക്കവുമായ്    പോകാം നമുക്കും ബേത്ലഹേമിൽ    പാരിൻ നാഥനെ കണ്ടു വണങ്ങാം    പൈതലാം യേശുവിനു കാഴ്ച്ചയേകാം    ആടിപ്പാടി സ്തുതിക്കാഒ ഈ രാവിൽ    ആനന്ദ ഗീതങ്ങൾ…

Continue Reading

പ്രണയദാഹം: By Ashme Aranmulethu

ജനാലയുടെ അഴികളിൽ നിന്നൊരു പൊൻ തെങ്ങിൻ സൂര്യോദയം… കാറ്റിന്റ്റെ ഓളങ്ങൾ അല തല്ലിക്കൊണ്ടിരമ്പുന്നു..  കാർമേഘത്തിൻ നിറം മങ്ങി പക്ഷികളും യാത്റയായീ ഒരു പൊൻ പുലരിയെ വരവേൽക്കാൻ തെല്ലൊരു പ്രതീക്ഷയായി കാലത്തിന്റ്റെ മണിയൊച്ച പടി വാതിലിൽ എത്തുമ്പോൾ………..ഞാൻ എങ്ങോ കേട്ടു മറന്നു നിൻ പ്രണയദാഹം എങ്ങൊ മറഞ്ഞിരുന്ന പ്രണയ തുടി താളങ്ങൾ തുടികൊട്ടി പാടുന്നു……. ആയിരം പ്രണയവർണ്ണ പുഷ്പങ്ങൾ പടരുന്നു എൻ മനസ്സിൽ നൊടിയിടയിൽ എന്നോ പെയ്തൊഴിഞ്ഞ മഴ പെയ്യുന്നൂ വീണ്ടും കുളിർ മഴയായീ…. എന്നാൽ മറഞ്ഞൂ ആ മുഖ൦ എൻ മനസ്സിൽ നിന്നു൦  സ്വപ്ന പറവ എൻ മനസ്സിൽ നിന്നു൦ പറന്നകന്നു….വെറുക്കുനു ഞാൻ ആ നിമിഷ൦ എൻ മനസ്സിൽ നിന്നു …. ഓറ്ക്കുന്നു  ഒരു ദുർസൊപ്നമായി…

Continue Reading

MullaPeriyar

ഹരിതാഭമാം തപോവനത്തിൻ മാറിലൂടോഴുകും നീർ കണങ്ങൾക്ക് വിശ്രമിക്കാൻ നാൾ എറയായ് തീർക്കണമിവിടൊരു പുതുപുത്തൻ ജലാശയം കനലെരിയും ചിന്തകൾ തൻ മാറാപ്പുമായ് കർഷകരീവിധം സമര കാഹളം മുഴക്കവേ താഴ്വാരങ്ങളിൽ നിറയും ഭയത്തിൻ ഭാണ്ഡങ്ങൾ വിറയാർന്ന കരത്താൽ മുറുക്കി നിന്നീടവേ മോഹങ്ങൾ കൊഴിയും തീരങ്ങളിൽ തകർന്ന കുഞ്ഞോളങ്ങൾ സുകൃതം തേടിയലയുന്നീ ധരയിൽഇനിയൊരു മനോഹര ജലാശയം വേണമിവിടെ ഈ കരയിലിരുന്നിത്തിരി കല്ലുകൾ പെറുക്കിയാജല സഞ്ചയത്തിലെക്കെറിയാം – കുഞ്ഞോളങ്ങൾ പിറക്കട്ടെ നിറമേഴും ചന്ദ്രികയിൽ ചാലിച്ചു സുരവാഹിയാം നദിയുടെ മാറിലായ് ചെറുകുംഭമായ് തീരട്ടെതിരകൾ തീരങ്ങളെ ചുംബിച്ചു സുകൃതം നേടുന്നു തീരത്തിലണയും ജലത്തുള്ളികൾ കാമമടക്കി- പിരിഞ്ഞു പുണരാനാരുമില്ലാതെ അലഞ്ഞു തകർര്ന്നു പല വർണങ്ങളിൽ ചിത്രം രചിക്കുമർക്കൻ ഓളപ്പരപ്പിൽ ഒരു ചെറു മന്ദഹാസമായ് താനെ അലിഞ്ഞിറങ്ങിയാ…

Continue Reading

Dear Shadow …Poem By : Ashmy

Dear Shadow  Ho, my dear shadow  Stop following me!  When i’m in trouble,  You should stay away from me.  When world blame on me,  You should keep silence.  When I walk alone  through streets in dark nights,  I know your soul may follow me.  I’m not safe,  i’m a girl May strange attacks hidden behind me,  I don’t know, what’s right, what’s wrong.  I’m fearing even my dark shadows   The world is changing day by…

Continue Reading

Halloween

ഒക്ടോബര് 31 ഹലോവെൻ ആണ്, ഹാലോവീൻറെ കഥകളുമായി  FM 91.1 സ്റ്റേഷൻ , ഏതോ ഒരു സ്ത്രീ മധുരമായി  kadha പറയുന്നു , ഹോണ്ടഡ് house അതാണ്  വിഷയം ഈ സമയം  പ്രേതങ്ങളെ കുറിച്ച് വളരെ വാചാലമായി അവർ പറയുന്നു  അത് കേട്ട്  അൽപ സമയം പ്രേതങ്ങളുടെ രാജ്യത്തേക്ക് ഊളിയിട്ടു പോയി ഏകദേശം 7 മണിയോടെ അടുക്കുന്നു, ചെറിയ മഴയും കാറ്റുമുണ്ട്,   നാട്ടിൽ കള്ളിയങ്കാട്ടു നീലിയും പ്രേതങ്ങളും അലഞ്ഞു തിരിയുന്നുണ്ട്, പക്ഷെ ഇവിടെയും പ്രേതമുണ്ടോ ?…വരുന്ന വഴിക്കു ഒരു ചെറിയ സെമിത്തെരിയുടെ വശത്തു കുടി ഡ്രൈവ് ചെയ്യണ്ടതായി വന്നു , വഴിയിൽ എങ്ങും വാഹനങ്ങൾ ഒന്നും കാണുന്നില്ല , വല്ലപ്പോളും ഒരു വണ്ടി എതിരെ വരുന്നതൊഴിച്ചാൽ…

Continue Reading

സുഗന്ധി.. By CK Ushabai

രാവിന്റെ അന്ത്യമാം ബ്രാഹ്മമുഹൂർത്തത്തിൽ സൗരഭ്യം പരത്തും ‘സുഗന്ധി ‘കേ നിൻവെള്ള വിരിപ്പിട്ട മെത്തയിൽ തലചായ്ച്ച് ആവോളം പരിമളം നുകർന്നിടട്ടെ. ഒരു നോക്ക് കാണാൻ ഒരു വാക്ക് ചൊല്ലാൻ ഒരുപാട് നാളുകൾ കാത്തിരുന്നു. വെള്ളിവെളിച്ചം ഒഴുകുന്ന രാവിന്റെ പുലരിയിൽഅതിഥിയായെൻ ആരാമത്തിൽ വന്നെത്തി നീ. നിൻ കരങ്ങളിലൂടൊഴുകും തലോടലിൽസുഖം എൻ ഹൃത്തിലെന്നും ചേർത്തു വെയ്ക്കും. സൗഹൃദം പൂക്കുമീ ദർശന വേളയിൽ മാറോടണച്ചു പുണരും നിന്നെ. മനതാരിൽ കൂട്ടിവെയ്ക്കും നിൻ രൂപഭംഗിനെറ്റിയിൽ വീഴ്ത്തുമെൻ പ്രണയ ചുംബനം.നറുമണം നീളെച്ചൊരിയുമൊരു തെന്നലായ്ചിരി തൂകി പലനാളിൽ വന്നിടേണം.

Continue Reading

കാലം വരച്ച മുറിവുകൾ..5..By Dincy

ഷൈനീ … ഉച്ചത്തിൽ അമ്മമ്മ വിളിക്കുന്നത് കേട്ട് വാതിൽ തുറന്നു നോക്കി. അമ്മമ്മയും ചേച്ചിയും ആണ്. ഇരുവരെയും അകത്തേക്ക് വിളിച്ചു. ഇതാണ് എൻ്റെ ചേച്ചി, അമ്മമ്മ പറഞ്ഞു. ഞാൻ ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു. ഇരിക്കൂ.. അമ്മമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ആളാ അല്ലെ. ഇത്രയും സന്തോഷത്തോടെ അമ്മമ്മയെ കണ്ടിട്ടില്ല. എന്നാൽ ചേച്ചിക്ക് അമ്മമ്മയുടെ കൂടെ നിന്നൂടെ? രണ്ടുപേരും തമ്മിൽ ഒന്നു നോക്കി ചിരിച്ചു. ഇവൾക്ക് എന്റെ കൂടെ വന്നു നിക്കാലോ, അല്ലെ സുമേ. അവൾ വരില്ല ഷൈനി. എൻ്റെ മകനുമായി ഇവൾക്കൊരു സൗന്ദര്യപ്പിണക്കം. ചേച്ചി പറയുന്നത് കേട്ട് അമ്മമ്മ കുലുങ്ങിക്കുലുങ്ങി ചിരിച്ചു. ഇസബെൽ  ഓടി വന്നു എന്റെ മടിയിൽ ഇരുന്നു. മോൾ നന്നായി വരക്കും അല്ലെ? ഉഷ…

Continue Reading

കളിതോഴി….by Ashme Aranmulethu

കാത്തിരിക്കാം തോഴി നിന്നെ ഞാൻ കാലത്തരത്തോളംകാക്കുമോ നീ എനിക്കുവേണ്ടി? ⌛കാലചക്രങ്ങൾ നമ്മെ പിരിച്ചെക്കാം കാലത്തിന്റെ യാത്ര നമ്മെ അകലാലാക്കിയെക്കാം..കാടിലെ പേടമാനെ തേടുന്ന പുലിയെപോൽനാം തേടി വരുമെന്ന ഓർമയിൽ ഞാൻ ജീവിക്കാം..ഓർമ്മയുണ്ടോ നമ്മുടെ ആ ആദ്യ ദിനംപരിജയമില്ലാത്ത മുഖങ്ങൾ കണ്ടു പരിഭ്രമിച്ച ദിനംകാലത്തിന്റെ തോണി കളിച്ചു രസിച്ചുംഇതാ വർഷവാസാനത്തിൽ എത്തിചേരുന്നു..പിന്നിട്ട നാളുകൾ തിരിഞ്ഞു നോക്കുമ്പോൾകുസൃതിചിരികൾ മുഴങ്ങുന്നു കാതിൽഒരോ ദിനങ്ങളും കടന്നു പോകുമ്പോൾ നാളെ കാണമെന്ന പ്രതീക്ഷയോടെ നാം പിരിയുന്നു…….. അവസാനദിനം ആ വാക്കുകൾ ഇടറുന്നതായി തോന്നുംനടന്ന പാതകൾ മായുന്നതായി തോന്നുംവർഷങ്ങൾക്കുശേഷം കണ്ടെന്നു വരാം തോഴിഎന്നാൽ പ്രായം നമ്മെ പിന്നിലെക്ക് കൊണ്ടു പോകുന്നുണ്ടകുംജീവിതയാത്രയിൽ നാം ഏങ്ങനെ ഓർക്കും ആ ബാല്യകാലംസന്തോഷകാലവും സങ്കട പരിവേഷങ്ങളുംകാലത്തിന്റെ പരിണമമെന്ന് മനസിലാക്കൂ തോഴിജീവിതം നമ്മെ പിന്നിലേക്ക് കൊണ്ടുപോയക്കാംബാല്യകാല ഓർമകളിൽ നമ്മുക്ക് ഒരിമിച്ചു…

Continue Reading

ചരമക്കോളത്തിൽ അച്ചടിച്ചു വരുമ്പോൾ

ചരമക്കോളത്തിൽ  ആത്മവിശ്വാസത്തോടെചിരിക്കുന്ന സ്വന്തം മുഖംപതിച്ചു നോക്കിയിട്ടുണ്ടോ. താഴെ എഴുതിയചെറുകുറിപ്പിൽ വയസ്സ്കൂടിപ്പോയിട്ടില്ലെന്ന്ശ്രദ്ധിച്ചില്ലേ. ഇതുനമ്മുടെ…….ഇത്ര പെട്ടെന്ന്എന്ന്  കഷ്ടം പറയുന്നമുഖങ്ങളെ കാണുന്നില്ലേ എല്ലാ “പേപ്പറിലും ” ഉണ്ടെന്ന്അഭിമാനിക്കുന്ന ഒരു സ്വരംകേൾക്കുന്നില്ലേ നേരം വൈകിയോ,ഇന്നു കൂട്ടാൻആളുവന്നില്ലേ, എന്നുതിരക്കുന്നമുഖങ്ങൾഒരു നിമിഷംമ്ലാനമാകുന്നത്കാണുന്നുണ്ടോ. മുറ്റത്തെ മാവിലെ മാമ്പഴം പൊതിഞ്ഞുവച്ച്ഒന്നുനിൽക്കെന്നു ഓടിവരുന്നോരമ്മയുടെകണ്ണുനിറഞ്ഞത് കാണുന്നുണ്ടോ ശീലങ്ങൾ മറക്കണമെന്ന്ചായയ്ക്ക് നീട്ടിയ കൈകൾപിൻവലിയുന്നുണ്ടോ. അമ്മേയെന്നൊരു വിളിചുണ്ടിൽ വിതുമ്പുന്നുണ്ടോ നിഷ്ഠകൾ  ഇല്ലാതായെന്ന്ഒരടുക്കള  കലമ്പുന്നുണ്ടോ. അരികിലുണ്ടെന്ന് തൊട്ടുനിൽക്കുന്നൊരുവൻഒരുകിളി പറന്നു പോയതറിയാതെ“ഹായ് ” അയച്ച് മറുപടിക്കായികാക്കുന്നുണ്ടോ. വായിക്കാതെ മാറ്റിവച്ചെന്ന്ആരോ മന്ത്രിക്കുന്നുണ്ടോ ഒന്നുകൂടി നോക്കുമ്പോൾആത്മവിശ്വാസം കുറഞ്ഞെന്ന്ചരമക്കോളത്തിലെ മുഖംമങ്ങുന്നുണ്ടോ. ഷീജ പള്ളത്ത് ✍️

Continue Reading

കാലം വരച്ച മുറിവുകൾ – 4 :By Dincy

അമ്മമ്മ എപ്പോഴാ ഏറ്റവുമധികം സന്തോഷിച്ചു കണ്ടേക്കുന്നത് , ഞാൻ ചോദിച്ചു. അത് അമ്മമ്മയുടെ ചേച്ചി വരുമ്പോഴാണ്. ചേച്ചി വന്നാൽ അമ്മാമ്മ എല്ലാം പാചകം ചെയ്യാനും വീട് ഒരുക്കാനും മുന്നിട്ടിറങ്ങും. അമ്മമ്മ പാടുന്നനത്  കേട്ടാൽ ചേച്ചി മനസ്സിലാക്കിക്കോ അമ്മമ്മയുടെ ചേച്ചി വന്നു എന്ന്. ഉഷ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പോട്ടെ ചേച്ചി, നേരം ഇരുട്ടുന്നു. ഉഷ യാത്ര പറഞ്ഞിറങ്ങി. പിറ്റെന്ന് രാവിലെ പള്ളിയിൽ പോയി അപ്പച്ചന് വേണ്ടി പ്രാർത്ഥിച്ചു, കൂടെ അമ്മമ്മയ്ക്കും. എന്തുകൊണ്ടോ അമ്മമ്മ ഉള്ളിൽ ഒരു നൊമ്പരമായി വിങ്ങുന്നു. അപ്പച്ചന് കൊടുക്കാൻ പറ്റാത്ത സാന്ത്വനത്തിൻടെ വിങ്ങലാകും. പാചകം ചെയ്യുമ്പോഴും മോളെ ഒരുക്കുമ്പോഴുമൊക്കെ ഒരു കണ്ണും ഒരു കാതും അമ്മമ്മയുടെ വീട്ടിലേക്കു നീണ്ടു. ഇന്നും അമ്മമ്മ…

Continue Reading

സ്നേഹതീരം

By soja saiju കഴിഞ്ഞുപോയ ഏതോ ജന്മത്തിലെ  ഒരാത്മബന്ധം നമ്മള്‍ തമ്മില്‍ ഉണ്ട് , ഒരു അദൃശ്യ ശക്തിയാല്‍തീര്‍ത്ത വളരെ ലോലമായ ഒന്ന് …നിറഞ്ഞ മിഴികളാലും നിഷ്ക്കളങ്കസ്നേഹത്താലും അനുദിനം ശക്തിപ്രാപിക്കുന്ന എന്തോ ഒന്ന് അതിനെകീഴടക്കിക്കൊണ്ടിരിക്കുന്നു ….ആത്മാവില്‍ ആളുന്ന സ്നേഹാഗ്നിയില്‍ദഹിപ്പിക്കുന്നുണ്ട് നിന്നിലെ ഓരോപോരായ്മകളെയും….ഹൃദയത്തോട് ചേര്‍ത്തുവച്ചുഓമനിക്കുന്നുണ്ട് നിന്റെ കുസൃതിയും ഇഷ്ട്ടങ്ങളും…നിശ്വാസത്തോടൊപ്പം നിറയ്ക്കുന്നുണ്ട്ഞാന്‍ എന്നില്‍ നിന്‍റെ സ്നേഹവും ഓര്‍മ്മയുംഅകന്നിരുന്നാലും എന്നരികില്‍ ഉണ്ട് നീയെപ്പോഴും…. By soja saiju

Continue Reading

കാലം വരച്ച മുറിവുകൾ – Part 3

By : Dincy എന്തായിരിക്കും അപ്പച്ചനെ സമപ്രായക്കാരിൽ നിന്നും അകറ്റിയത്, ഇത്രയധികം ദേഷ്യക്കാരനാക്കിയത്. ഇന്നും അതിനു ഉത്തരം കിട്ടിയിട്ടില്ല. ഒന്നറിയാം, അപ്പച്ചന്റെ കുരുന്നിലെ സങ്കടങ്ങൾ അറിഞ്ഞു ആശ്വസിപ്പിക്കാൻ, തിരുത്താൻ അപ്പച്ചന്റെ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ടീച്ചേഴ്സിനോ പറ്റിയിട്ടില്ല. അപ്പച്ചന് കൂട്ടുകാർ വേണ്ടതിന്റെയും, യാത്രകൾ ചെയ്യേണ്ടതിന്റെയും ആവശ്യം അറിഞ്ഞിരുന്നു എങ്കിൽ എന്റെ ബാല്യം ഇങ്ങനെ ബോറിങ് ആകുമായിരുന്നില്ല. എനിക്കുറപ്പാണ്, അറിയാമായിരുന്നെങ്കിൽ അപ്പച്ചൻ ഇതെല്ലം ചെയ്തേനെ. കാരണം അപ്പച്ചൻ നല്ല അപ്പച്ചൻ ആയിരുന്നു. ഞങ്ങള്ക്ക് എന്ത് ഫുഡ് വേണമെങ്കിലും, ഡ്രസ്സ് വേണമെങ്കിലും അപ്പച്ചൻ വാങ്ങി തരും. എത്ര വേണമെങ്കിലും പഠിക്കാം. അപ്പോൾ അറിഞ്ഞിരുന്നെങ്കിൽ അപ്പച്ചൻ ഞങ്ങളെ യാത്ര ചെയ്യാൻ അനുവദിച്ചേനെ. ചേച്ചി, ഇസബെൽ നന്നായിട്ടു വരക്കുന്നുണ്ട്‌. ഉഷയുടെ ശബ്ദം കേട്ട്…

Continue Reading

ഞാൻ,ഞാൻ….By Athma

ഒരല്പ നിമിഷമെങ്കിലും…  മൗനിയാവാൻ ഞാൻ വെമ്പി….  ഒരല്പ ക്ഷണമെങ്കിലും, ഏകാന്തതയെ  ഞാൻ ഭുജിച്ചു…..  ഒരൽപ്പാന്ത കാലം ഞാൻ…  തനിയെ നടക്കാൻ തുനിഞ്ഞു….  ഇനിയുമൊരൽപ്പകാതം,  പുറകിലേക്കോടാൻ മനമാർത്തു..  എന്തോ…. ആവതില്ല…  ഇന്നലെ എന്നിൽ ഞാൻ  എന്നെ തന്നെ മറന്നു വച്ചു..  ഇന്നു ഞാൻ എന്നെ തേടിയലയുന്നു,  ഓർക്കാൻ ഞാനെങ്കിലും അവശേഷിക്കണമല്ലോ……  ഇനിയുള്ള കാതം,  ഞാൻ എന്നെ തേടിയലഞ്ഞാൽ…,  Nb: പൂർത്തിയാക്കാനാവാതെ നാം മരണത്തിലേക്ക് മടങ്ങും പോലെ, ഇത്ര മാത്രമായി ഇതിവിടെ അവശേഷിക്കട്ടെ…. 

Continue Reading

കാലം വരച്ച മുറിവുകൾ..By Dincy

Chapter 2 ഇറങ്ങാൻ നേരം ലളിതയോടും പറഞ്ഞു അമ്മമ്മയെയും കൂട്ടി നാളെ വരണം കേട്ടോ. ചേച്ചി വാ, ഞാൻ വരച്ച പടങ്ങൾ കാണാം. ഇസബെൽ ചേച്ചിയെ വിടാൻ ഭാവമില്ല. ഉഷയും ഇസബെല്ലും കൂടി അവളുടെ മുറിയിൽ പോയി പടങ്ങൾ കണ്ടു തുടങ്ങി. അമ്മമ്മയുടെ സംസാരം കേൾക്കുമ്പോൾ അപ്പച്ചനെ ഓർമ്മ വരുന്നു. പാവം അപ്പച്ചൻ ഒത്തിരി സങ്കടങ്ങൾ ഉള്ളിൽ കൊണ്ട് നടന്നിരുന്നു എന്ന് മനസിലാക്കാൻ ഞാൻ വൈകി.  അമ്മമ്മക്കും കാണുമോ കുഞ്ഞുനാൾ മുതൽ ചങ്കിൽ കൊണ്ടുനടക്കുന്ന മുറിവുകൾ? എൻ്റെ അപ്പച്ചന് കൊടുക്കാത്ത ആശ്വാസം അമ്മാമ്മക്ക് കൊടുക്കാൻ ഹൃദയം വെമ്പുന്നുണ്ടോ? സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരെല്ലാം പിക്നിക്നു പോകാൻ ഫീ കൊണ്ടുപോയി പേര് രജിസ്റ്റർ ചെയ്യുമ്പോൾ എനിക്ക് വളരെ വിഷമം…

Continue Reading

കിളിമകളുടെ മൊഴിമുത്തുകൾ.. By CK Usha Bai

നമ്മെ ചിന്തിപ്പിച്ച് ഉണർത്തുകയും ഉയർത്തുകയും ചെയ്യുന്ന എഴുത്തച്ഛന്റെ തത്ത്വോപദേശങ്ങളിൽ ചിലത് . 1കണ്ണാടി കാൺ മോളവും തന്നുടെ മുഖമേറ്റം നന്നെന്ന് നിരൂപിക്കുമെത്രയും വിരൂപന്മാർ . C മഹാഭാരതം ] 2 ആപത്ത് വരുംകാലം   താപത്തിൽ മുഴുകായ്ക (മഹാഭാരതം ) 3. ജാതനായാൽ മൃതനാമവനെന്നൊരു നീതി ചമച്ചി തു നീരജ സംഭവൻ കാലചക്രഭ്രമം പാർത്തുകണ്ടാൽ ഒരു കാലവും ദുഃഖിപ്പതിനില്ല കാരണം (വിദുരോപദേശം] 4  താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താനനുഭവിച്ചീടുകെന്നേ വരൂ (രാമായണം). 5.  നിത്യമല്ലേതുമേ ദേഹാദി കളിതു നിത്യ നാക്കുന്നതു നിശ്ചയമീശ്വരൻ. (സ്ത്രീ പർവം. ]

Continue Reading

മഴ …..By Johnson

കൊടും ചൂടിൽ സാന്ത്വനം മഴകുളിരേകും ഉണർവേകും മഴകണ്ണുനീർ തുള്ളിപോൽ വീഴും മഴകണ്ണുകൾക്കാനന്ദം ഈ മഴവെള്ളമില്ലാതെ വരണ്ട ഭൂമിയിൽവീഴുന്നു തുള്ളിയായ് കാരുണ്യ മഴവിലമതിയാത്ത ദാനം ഇത്വിണ്ണിന്റെ സൗഭാഗ്യമിത്പതിയെ ഭാവം മാറുന്നിവൾപിടിച്ചു നിർത്താനാവില്ലിവളെപൈശാചിക രൂപം പൂണ്ടവളെപിഴുതെറിയുന്നു മാമരങ്ങളെതുള്ളിക്കൊരുകുടം എന്നപോൽതുള്ളിയാർക്കുന്നു കലിതുള്ളുന്നുതാണ്ടവമാടുന്നു കരുണയില്ലാതെതകർത്തിടുന്നു താഴ്വരകളെഇടിയും മിന്നലും തോഴിമാരായ്ഇടതടവില്ലതെ പെയ്യുന്നിവൾഇടവപ്പാതി എന്നുവിളിക്കുമെങ്കിലുംഇവൾ നമുക്കെന്നും ആവശ്യം By : ജോൺസൺ കടമ്മനിട്ട

Continue Reading

മദ്യം Part ii

By Tom അറിവിന്റെ ബാലപാഠങ്ങൾ തേടും നാം അറിഞ്ഞുകൊണ്ട് കുടിച്ചു മരിക്കുന്നു തേങ്ങലും കണ്ണീരും പാഴ്വാക്കുകളും താനേ ഗദ്ഗദങ്ങളാകുന്നു  പാരിൽ നുരഞ്ഞു പൊന്തും മദ്യത്തിൽ നരകൾ പേറും മനസു മരവിക്കും മൂവന്തിയിൽ ലഹരി ഉണരുമ്പോൾ     മധുരമൊരുനിറം    പലവർണ്ണങ്ങളായ്   മാറുന്നു    ഒരിറ്റു കണ്ണീർ കണമായ്‌ പാരിൽ     ഒഴുകും ചെറു കുഞ്ഞുങ്ങൾ   മാറീടവേ      അഴുക്കു ചാലുകൾ നീന്തിത്തുടിച്ചു അമൃതിൻ ലഹരിയിൽ    ആറാടുന്നീവിധം ലഹരി ഉണർത്തും കളത്രം ഗൃഹത്തിൽ ഹരിനാമം ചൊല്ലി കാത്തുകാത്തിരിക്കവേ ലഹരിക്കായ് നീന്തി മരിക്കുന്നു ഹരിത ഭുമിയിലെ പാഴ്ജെന്മങ്ങൾ നേടിയോരർത്ഥ മെല്ലാം     തീരുമ്പോൾ തേടുമൊരു ജീവിതത്തിന്നർത്ഥം തളരും മനസ്സിൽ നുരയും വികാരത്തിൽ ചേതനയിലെ വിങ്ങൽ മറക്കാം മദ്യം തരും നവ്യാനുഭൂതിയിൽ കിരാതങ്ങളാം  ഓർമ്മകൾ മറക്കാം    ഉറക്കം…

Continue Reading

കാലം വരച്ച മുറിവുകൾ

തുടർ കഥ By Dincy Santhosh By Dincy പുതിയ വീട്ടിൽതാമസം തുടങ്ങിയിട്ട് രണ്ടു ദിവസമായി. ഇന്നെങ്കിലും അയൽക്കാരെ  പരിചയപ്പെടാൻപോകണം. ഷൈനി ഓർത്തു. അടുത്ത വീട്ടിലെഅമ്മമ്മ എന്തിനാണോ എന്നും മരുമകളുമായും കുട്ടികളുമായും  ഒച്ചയിടുന്നത്.ഒട്ടും സന്തോഷമില്ലാത്ത ഒരമ്മ. “അമ്മാമ്മക്ക് ചെറിയമ്മയുടെ വീട്ടിൽ പോയി നിന്നൂടെ” ആതാരാവും പറഞ്ഞത്എന്നറിയാൻ ജനലിൽ കൂടി നോക്കി. പതിനേഴു വയസ്സ് കാണും, ഒരു മിടുക്കിപെൺകുട്ടി. കാർന്നോന്മാരെ സ്നേഹിക്കാൻ മറക്കുന്ന തലമുറയെയാണോ കുഞ്ഞുങ്ങളെസ്നേഹിക്കാൻ അറിഞ്ഞുകൂടാത്ത മുതിർന്നവരെയാണോ പഴിക്കേണ്ടത്.  ഇപ്പോൾ അങ്ങോട്ട് പോകേണ്ട എന്ന് തീരുമാനിച്ചു. വൈകുന്നേരമായപ്പോൾഅല്പം പായസവും എടുത്തു കൊണ്ട് ആ വീട്ടിലേക്കു നടന്നു. കൂടെ ഇസബേലിനെയും കൂടി. പുതിയ താമസക്കാരാ,അല്ലെ? നിറഞ്ഞ ചിരിയോടെമരുമകൾ അകത്തേക്ക് ക്ഷണിച്ചു. അമ്മമ്മ ചെറുതായി ഒന്ന് ചിരിച്ചു. എന്താ…

Continue Reading

നവ ലോകക്രമത്തിലെ യുവ ജീവിതം

പുതിയലോകംപുതിയജീവിതം  പുതുവഴിതേടിഅലയുന്നുയുവജനം  പുത്തൻകാഴ്ചകൾകണ്ണിൽനിറയുന്നു  പുകഴുന്നുസ്വന്തംകഴിവുകളിൽ  ലോകംഇന്ന്കൈവിരൽതുമ്പിൽ  ലോഭമില്ലാതെസാദ്ധ്യതകൾ  ലോകമോഹങ്ങളിൽമതിമറന്ന്  ലോകൈകചിത്തരാംപുതുതലമുറ  മദ്യംമദിരാശിമയക്കുമരുന്ന്  മനുഷകുലത്തിൻനാശകാരണങ്ങൾ  മറന്നുപോയ്ദൈവത്തെ, ജീവിത മരുവിൽഅലയുന്നുയുവജനത  സ്വാർത്ഥതമാത്രംകൈമുതലായവർ  സഹജീവികളെകാണാതെപോകുന്നു സഹനത്തിൻമാർഗ്ഗംപടിപ്പിച്ചയേശുവിൻ സാക്ഷികളാകുകസോദരരേ കരുതുകആലംബഹീനരേഎന്നും കാവലായ്നിൽക്കുകപീഡിതർക്ക് കാട്ടുകനേർവഴിഅശരണർക്ക്  കാരുണ്യമേകുകദു:ഖിതർക്ക് ജീവന്‍റെനാഥൻറെപാതകൾവിട്ട ജീവിക്കനായ്നെട്ടോട്ടംഓടുന്നു ജീവിതത്തിൽലക്ഷ്യങ്ങളില്ലാതെ  ജീവിതംശിഥിലമാക്കീടുന്നു മനംതിരിഞ്ഞ്ക്രിസ്തുവിലാകുക  മഹൽസ്നേഹംതിരിച്ചറിഞ്ഞീടുക മറുവിലയായ്ചൊരിഞ്ഞതിരുരക്തം മാറ്റത്തിൻകാരണമായിടട്ടെ അനുതാപത്തോടെഅനുസരണയോടെ  അണയുകതിരുസന്നിധിയിൽ  അനശ്വരജീവിതവിജയത്തിന്നായ്  അർപ്പിച്ചീടുകകർത്ത്രുകരങ്ങളിൽ>    By:    ജോൺസൺ കടമ്മനിട്ട

Continue Reading

Little Flower -6

Punya Parava വീട്ടിൽ എത്തിയപ്പോൾ ‘അമ്മ ചോദിച്ചു  എന്താടാ നിന്റെ മുഖം കടന്നാൽ കുത്തിയതുപോലെ ഉണ്ടല്ലോ ? ഏയ് ഒന്നുമില്ല അവൻ പറഞോഴിഞ്ഞു, അമ്മയ്ക്കും അവളെ നന്നായി   അറിയാം, ഒരു വിധത്തിൽ അമ്മയാണിതിന് കാരണം അവൻ പതിയെ താനെ മുറിയിലേക്ക് പോയി, അവിടെ ഉണ്ടായിരുന്ന ഷെൽഫിൽ തിരയാൻ തുടങ്ങി …. അവൻ തന്റെ പഴയ റെക്കോർഡുകൾ , പഴയ ഓർമകളുടെ കൂമ്പാരം ,  വര്ഷങ്ങളായി ഇതൊന്നും ആരും എടുത്തിട്ടില്ല അതിൽ നിന്നും ഒരു ഡയറി വലിച്ചെടുത്തു … അതിൽ പഴയ ചില ചിത്രങ്ങളും എഴുത്തുകളും , അതൊരു ഡയറി അല്ല, ഒരു പഴയ ബുക്ക് , കുറെ കാലം നിധിപോലെ സൂക്ഷിച്ചിരുന്നു , പിന്നെ വീട്…

Continue Reading

Little flower

By Punya Parava അൽപ സമയത്തെ മൗനത്തിനു ശേഷം ഡോക്ടർ വീണ്ടും ചോദിച്ചു എന്താണ് എന്ത് പറ്റി എന്ന് ചോദിക്കുന്നില്ലേ? … അയാൾ നിഷേധാത്മക രീതിയിൽ  തലയാട്ടി , ഒരു ചെറിയ തമാശ, തമാശയല്ല അത് ഒരു പ്രതികാരം തന്നെയായിരുന്നു …. പക്ഷെ ഇത്രയും കരുതിയില്ല ? എന്തിനു വേണ്ടിയായിരുന്നു , അല്ല അതിനു കാരണം ഞാനാണെന്ന് എങ്ങനെ പറയാൻ കഴിയും അയാൾ ആലോചിച്ചു , അതുകൊണ്ടാണല്ലോ  അവർ ചോദിച്ചത്  എന്തുപറ്റിയതാണെന്ന്  ചോദിക്കുന്നില്ലേ എന്ന് ? അയാൾ പതിയെ മുകളിലോട്ടു നോക്കി , ഫാൻ നല്ലവണം കറങ്ങുന്നു ? പക്ഷെ ഇരുന്നു വിയർത്തു കുളിച്ചു അപ്പോൾ അവരെ പറഞ്ഞു .. ചിലർക്ക് ജീവിതം തമാശയാവും അല്ലങ്കിൽ …

Continue Reading

അപൂർണമായവ

By Athma  പൂർണയല്ല……….. അപൂർണ ഞാൻ……  ജീവിതത്തിൽ ഓരോ നിമിഷത്തിലും,  അടർന്ന പൂവിനെ പോൽ,  തേങ്ങുകയാണെന്നുള്ളം..  കാര്യകാരണമറിയാതെ ഞാൻ നീറുന്നു.  ജീവിതം തുടങ്ങിയിട്ടേയുള്ളൂ ; ജീവിതം പല തവണ ഇതെന്നോട്  മൊഴിഞ്ഞിരിക്കുന്നു.         പല തിരഞ്ഞെടുപ്പുകൾ         കണ്മുന്നിൽ നേർത്ത പാട          പോൽ തെളിയുന്നു.  ചില ഓര്മപെടുത്തലുകളിൽ,  ഞാനറിയുന്നു  പൂർണയല്ല ഞാൻ…  അപൂർണയായ മനസത്തറിഞ്ഞു.  ഇനിയും പൂര്ണമാകാത്ത വസന്തത്തിൻ  വേരുകൾ ഭുമിയിലേക്കാഴ്ന്നിറങ്ങുമ്പോൾ പൂര്ണതയെന്നിൽ അപൂര്ണത സൃഷ്ടിക്കുന്നു  …. 

Continue Reading

Little Flower

By Punya Parava സ്ഥലം ഒരു ഹോസ്പിറ്റൽ വെയ്റ്റിംഗ് ഏരിയ – ചില ആളുകൾ അങ്ങോട്ടും   ഇങ്ങോട്ടും നടക്കുന്നു രണ്ടു നഴ്സസ് നടന്നു വരുന്നു ( എന്തൊക്കെയോ സംസാരിക്കുന്നു) (വരുമ്പോൾ എതിരെ വരുന്ന .. ആളിനെ നോക്കി ഒരു നേഴ്സ് ചോദിക്കുന്നു). ബീന : ഹ.. ഇതാരാ  അനിലോ? അവർ ചോദിച്ചു അനിലിനെ ബീനക്ക് നേരത്തെ അറിയാം –   അവരെ രണ്ടുപേരെയും നോക്കി ബീന ചിരിച്ചു എന്തായിവിടെ?   അത് ഞങ്ങൾക്ക്   DR. അനുനെ ഒന്ന് കാണണം . എവിടെയാണ് റൂം ? അനിൽ ചോദിച്ചു , അവർ ആ ഹാളിന്റെ അങ്ങേയറ്റത്തേക്കു കൈ ചുണ്ടി ,  അവിടെയാണ് റൂം , അവിടെ നിൽക്കുന്ന നഴ്സിനോട്  ചോദിച്ചാൽ…

Continue Reading

എന്റെദൈവം

By: Johnson Kadammanitta   കനിവിന്റെനാഥൻകരുണാമയൻ  കരുതുമവൻഅന്ത്യനാൾവരേയും  കരയുന്നമിഴികൾതുടയ്ക്കുമവൻ   കരംപിടിച്ചെന്നുംകരകയറ്റും    അലിവോടെന്നുംഅണച്ചിടുംമാറിൽ   അരുമയോടെതാലോലിച്ചിടും  അലയുവാനൊരുനാളുംഅനുവദിക്കയില്ല   അനവരതംക്രുപചൊരിയുമവൻ    ഇരുളേറുന്നവീഥികളിൽനല്ല  ഇടയനായ്കർത്തൻകൂടെയുണ്ട്  ഇടറാതെദിനവുംഞാൻമുന്നേറും  ഈലോകജീവിതയാത്രയതിൽ   എന്റെദൈവംഎന്നെപുലർത്തുന്നു  എന്നുംതുണയായ്കൂടെയുണ്ട്  എനിക്കൊരുകുറവുംഇല്ലിഹത്തിൽ  എനിക്കായ്കുരിശിൽമരിച്ചുപരൻ     ജനിക്കുവാൻവളരുവാൻഈഭൂവിൽ   ജീവിക്കുവാൻതൻകരുണമാത്രം   ജനകനാംദൈവംഅൻപോടെ   ജയാളിയായ്വഴിനടത്തിടുന്നു     സ്തുതിച്ചിടുംഎന്നുംതിരുനാമത്തെ   സ്തുതികൾക്കുയോഗ്യനാംയേശുവിനെ   സ്തുതിഗീതംഎന്നുംപാടിടുംഞാൻ   സ്തുതികളിൽവസിക്കുംഉന്നതനെ          

Continue Reading

Little Flower part -3

Story by : Punya Parva പെട്ടന്ന് Dr. Anu   അവിടെ എത്തി … “ഇയാൾക്ക് ബോധം തെളിഞ്ഞോ” ? അവർ അടുത്ത് വന്ന നഴ്സിനോട് ആരാഞ്ഞു , “അതെ ബോധം തെളിഞ്ഞു:  Nurse Beena  പറഞ്ഞു , ഇപ്പോൾ ഉറങ്ങുകയാണ്, “ശരി ഒരുമണിക്കൂർ കുടി ഒബ്സെർവഷനിൽ ഇരുന്നിട്ട് റൂമിലേക്ക് മാറ്റിയാൽ മതി .  ഞാൻ എഴുതി തന്ന മരുന്ന് കൊടുത്തില്ലേ .. നല്ല വേദനയുണ്ടാകും അത് കഴിക്കുമ്പോൾ മാറും … അവർ അത് പറഞ്ഞിട്ട് അടുത്ത ബെഡിലേക്കു പോയി”, അപ്പോളാണ് ശ്രീ  അവരെ കണ്ടതും ശ്രദ്ധിച്ചതും … അനസ്തേഷ്യയുടെ ക്ഷീണമോ അതോ മരുന്നിന്റെയോ അറിയില്ല നല്ല ക്ഷീണമായിരുന്നു പതിയെ കണ്ണടഞ്ഞു  പോയി, അവർ വരുമ്പോൾ…

Continue Reading

നേർക്കാഴ്ചകൾ “

By Sheeja Pallathu പുരുഷൻ! ഇതു കേൾക്കുമ്പോൾ തോന്നും ആൺ വർഗ്ഗത്തെപ്പറ്റിയാണ് പറയാൻ പോകുന്നതെന്ന് .അല്ല, ഇതൊരു വ്യക്തിയുടെ പേരാണ്. പുരുഷനെന്നോ സ്ത്രീയെന്നോ  സ്വയം തിരിച്ചറിവില്ലാത്ത ഒരുമനുഷ്യന്റെപേര് .ആത്മാർത്ഥമായെന്നോട് നിഷ്ക്കളങ്കമായിച്ചിരിക്കുന്ന ഒരേയൊരു മുതിർന്ന മനുഷ്യൻ.ആലങ്കാരികതകളൊന്നുമില്ലാതെ പുരുഷനെ പരിചയപ്പെടുത്താം. ഏകദേശം അറുപതിനോടടുത്ത പ്രായം. തൊണ്ണൂറു ശതമാനവും നരച്ചു കഴിഞ്ഞ തലയും താടിയും. പല്ലുകളൊക്കെ മിക്കവാറും കൊഴിഞ്ഞു പോയിരിക്കുന്നു .ശേഷിക്കുന്നവയാകട്ടെ കറപിടിച്ച് കറുത്തിരിക്കുന്നു. അയഞ്ഞു തൂങ്ങിയ കടും നിറമുള്ള ഷർട്ട്, കണങ്കാലിനു മുകളിലാണു മുണ്ടെങ്കിലും ഒരറ്റം എപ്പോഴും തറയിൽ ഞാന്നു കിടക്കുന്നുണ്ടാകും. ഒരു കാലിൽ വണ്ണം കുറഞ്ഞൊരു കമ്പി ചുറ്റി വളച്ചിട്ടിട്ടുണ്ട്. മറുകാലിൽ തുണിച്ചരടു കൊണ്ടൊരു കെട്ടും. കൈവിരലുകളിൽ മുറുക്കി ചുറ്റിയിട്ടിരിക്കുന്ന റബ്ബർ ബാൻഡുകൾ. ഇടതു കൈയ്യിലെ നടുവിരൽ…

Continue Reading

കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച …

By Athma സ്ത്രീയുടെ ഓരോ തുള്ളി കണ്ണീരും അവളുടെ ദൗർബല്യമല്ല…… മറിച്ച്‌ അവളുടെ ഉള്ളിൽ വലിഞ്ഞു മുറുകുന്ന മാംസപേശികളാണ്. പകയാൽ തിളച്ചുമറിയുന്ന, ചോരയുടെ ചുവപ്പാണ്. അവളുടെ ഒരു നോട്ടത്തിൽ വെന്തുരുകുന്നത് അവളുടെ നോവല്ല, അവളിലെ ഇനിയും മുന്നേറാനുള്ള കരുത്താണ്.ലോകമേ, കാലചക്രമേ…….. നീ ഒന്നു മനസ്സിലാക്കാൻ ഇനിയും ബാക്കിയാണ്., അവളെ അബലയെന്നു മുദ്രകുത്തുന്ന സമൂഹമേ ……. കാലം തെളിയിക്കും, അവൾ നിനക്ക് ആരായിരുന്നെന്ന്.              ആത്മ  

Continue Reading

Little Flower -തുടർക്കഥ Part 2

by Punya parava Little Flower Hospital ആ ജില്ലയിലെ ഏറ്റവും നല്ല ഹോസ്പിറ്റലുകളിൽ ഒന്നാണ് അതിലെ ഇൻചാർജ് ആണ് Dr.Anu Alexander   ഒരു ചെറിയ പ്രൈവറ്റ് Clinic  ആയിരുന്നത് ഇന്നത്തെ നിലയിലാക്കിയതിൽ നല്ല ഒരു പങ്കു അവർക്കു ഉണ്ടെന്നു ഉള്ളത് വളരെ വസ്തുതാപരമായ കാര്യമാണ് നല്ല കൈപ്പുണ്യം ഉണ്ട് എന്ന് പലരും അവരെ കുറിച്ച് പറയും  വളരെ സൗഹൃദപരമായും സ്നേഹത്തോടെയും മാത്രമേ അവർ പെരുമാറുകയുള്ളു അതുകൊണ്ടു തന്നെ എല്ലാവര്ക്കും അവരെ ഇഷ്ടമാണ്     ബോധം വീണപ്പോൾ അയാൾ ചുറ്റും പരാതി…(കാൽ മുട്ടിനു വലിയ കെട്ട്, കാൽ പാദത്തിലും ) Nurse : Beena – നേഴ്സ് അടുത്തുവന്നു .. ആരാണ് എന്നെ ഓപ്പറേഷൻ…

Continue Reading

ഓണം

Poet : Punya Parava   ഒരു പൊന്നോണം കുടി നാമ്പിടുന്നീ ചിങ്ങമാസ പുലരിയിൽ ഒരു മധുര സ്മരണയ്ക്കായി ഓണമെന്നിലലിഞ്ഞിടുന്നു ഇന്നിവിടയീ പട്ടിണിക്കോലങ്ങൾ ഒഴിഞ്ഞ വയറുമായി നിന്ന് യാചിക്കുമ്പോളോർത്തു പോകുന്നു ഞാനീ ജഠരാഗ്നി വിഫലമാം ആശതൻ ഭാണ്ഡങ്ങളിൽ നാറുന്ന വിഴുപ്പുകൾ പേറി വിശപ്പുമാറ്റുവാൻ അലയുന്ന ജന്മങ്ങൾക്കിന്നേന്തോണം കളത്ര പുത്രാ പുത്രീ സംരക്ഷണം പുരുഷന്റെ കർമ്മ മീ ധാരയിൽ   യത്നം ധീരനാം മർത്യന്റെ ജന്മം സുകൃതമാക്കീടും- എങ്കിലും സുകൃത ക്ഷയമായി തീരുന്നു മർത്യനീ ഭൂമിയിൽ വേനൽ ചൂടിൽ ഉരുകി ഒഴുകും  രക്തം തിളക്കുമ്പോൾ ഒരു തുള്ളി ദാഹ ജലം ലഭിക്കുന്നതുമോണം കാടിന്റെ കോണിൽ തളച്ചിട്ട മർത്യർക്കു പട്ടയം കിട്ടുമ്പോളോ വറ്റി വരണ്ട നീര് തടാകങ്ങളിൽ ജലം നിറയുമ്പോളോ…

Continue Reading

Little Flower

ഡോക്ടർ .. ഒരു എമർജൻസി കേസ് വരുന്നുണ്ട് … നേഴ്സ് ബീന, ഡോക്ടറോട്   പറഞ്ഞു ടേബിൾ ക്ലീൻ ച്യ്തിട് ….  എന്നിട്ടു എമെർജൻസിയിൽ അഡ്മിറ്റ് ചെയ്യൂ,    ഞാൻ വരുന്നു… ഡോക്ടർ അനു ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സെർജിയൻ ആണ് നല്ല പ്രൗഢയായ ഒരു സ്ത്രീ ഏകദേശം പ്രായം 35 വയസു തോന്നിക്കും അവർ എമർജൻസി ലക്ഷ്യമാക്കി   നടന്നു … നടക്കുമ്പോൾ അവർക്കു അല്പം മുടന്തുണ്ടു ഈ സമയം ഏകദേശം 38 വയസു പ്രായമുള്ള ഒരാളെ എമെർജൻസിയിൽ പ്രവേശിപ്പിച്ചു .. ആക്സിഡന്റ് കേസ് ആണ്. , ഇട്ടിരുന്ന ജീൻസ് മുഴുവൻ രക്ത കറ, കൈയിൽനിന്നും കാലിൽനിന്നും ചോര ഒഴുകുന്നു,. കൈയ്യിൽ  ആരോ ചെറിയ തുണി കൊണ്ട് കെട്ടിയിരിക്കുന്നു…

Continue Reading

കൊറോണ(കോവിഡ് -19)

Poet : Joshnson Kadammanitta             കൊലവിളിയുമായ് എത്തി കൊറോണ             കൊന്നൊടുക്കുന്നു ജനലക്ഷങ്ങളെ             കൊതിതീരാതെ ഈ മഹാവ്യാധി             കൊന്നുകൊണ്ടേ ഇരിക്കുന്നു ഇപ്പൊഴും            കാരണമെന്തെന്നു കണ്ടെത്താനായില്ല            കണ്ടെത്താനായില്ല മറുമരുന്നും            കരയിക്കുന്നു ലോക ജനതയേ            കാരുണ്യം ലേശവുമില്ലതെ വിലസുന്നു                   കുബേര കുചേല വ്യത്യാസമില്ലാതെ            കുലവും മതവും ജാതിയുമില്ലാതെ            കുടിലും കൊട്ടരവും കടന്നു ചെല്ലും            കോമാളിയായ ഈ കൊലയാളി            നിഗളിച്ചു നടന്നു ലോക ജനത            നിർമ്മിച്ച ദൈവത്തെ മറന്നുപോയി            പണമാണെല്ലാം എന്നു കരുതി            പിണമായ് തീരുന്നു മനുഷ്യജന്മം            അനവധിയായ പ്രതികൂലങ്ങൾ            ആഞ്ഞടിച്ചു ജീവിതത്തിൽ            അനുതപിച്ചില്ല മനുഷകുലം            അനുഭവിക്കുന്നു മറ്റൊരു വിപത്ത്           നിപ്പ വന്നു പിന്നെ ചിക്കൻ ഗുനിയയും           നിലയ്ക്കാതെ പ്രക്രുതി ക്ഷൊഭങ്ങളും           നിലവിളി ഉയർന്നു നാനാദിക്കിൽ നിന്നും           നിരന്തരം മരണത്തിൻ ഭിതിയതും           കണ്ടാലറിയില്ല സഹോദരർ പോലും           കണ്ണില്ല കാണുവാൻ സാധുക്കളേയും           കൂട്ടിലടയ്ക്ക പെട്ടതുപോലായ് ജനം           കൂട്ടിരിക്കുവാൻ തുണയുമില്ലാതെ           കയ്യടക്കി വച്ചു പലതും സ്വന്തമായ്           കഷ്ടപ്പാടില്ലാത്ത നാളുകൾക്കായ്           കഞ്ഞിയും പയറും എങ്കിലും ഒരു നേരം          …

Continue Reading