കണ്ണുനീർ തുള്ളി….

By Athma

സ്ത്രീയുടെ ഓരോ തുള്ളി കണ്ണീരും അവളുടെ ദൗർബല്യമല്ല……

മറിച്ച്‌ അവളുടെ ഉള്ളിൽ വലിഞ്ഞു മുറുകുന്ന മാംസപേശികളാണ്.

പകയാൽ തിളച്ചുമറിയുന്ന, ചോരയുടെ ചുവപ്പാണ്.

അവളുടെ ഒരു നോട്ടത്തിൽ വെന്തുരുകുന്നത് അവളുടെ നോവല്ല,

അവളിലെ ഇനിയും മുന്നേറാനുള്ള കരുത്താണ്.
ലോകമേ, കാലചക്രമേ…….. നീ ഒന്നു മനസ്സിലാക്കാൻ ഇനിയും ബാക്കിയാണ്.,

അവളെ അബലയെന്നു മുദ്രകുത്തുന്ന സമൂഹമേ …….

കാലം തെളിയിക്കും, അവൾ നിനക്ക് ആരായിരുന്നെന്ന്.             

ആത്മ

 

admin

About the author

Comments

Leave a Reply to PAZHAVAKATTU Cancel reply

Your email address will not be published. Required fields are marked *